അലിഗഡ് യൂണിവേഴ്സിറ്റി വികസനത്തിന് ഉന്നതതല യോഗം ചേരുമെന്ന് എംഎൽഎ
Perinthalmanna RadioDate: 28-06-2023പെരിന്തൽമണ്ണ: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിന്റെ സമഗ്ര വികസനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു ചേർക്കാൻ നജീബ് കാന്തപുരം എംഎൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.കാമ്പസിലേക്കുള്ള റോഡ് നിർമാണവും കൂടുതൽ കോഴ്സുകൾ നേടിയെടുക്കുന്നതും മറ്റു അടി സ്ഥാന വികസനവും അജണ്ടയാക്കിയ യോഗം വിളിച്ചു ചേർക്കാനാണ് തീരുമാനിച്ചത്. റോഡ് നിർമാണത്തിനു ഡിപിആർ തയാറാക്കി സർക്കാരിലേക്ക് സമർപ്പിക്കും.പ്രവർത്തനങ്ങൾ വേഗമാക്കാൻ പൊതു മരാമത്ത് വകുപ്പിന് നിർദേശം നൽകി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. യോഗത്തിൽ അലിഗഡ് യൂണിവേഴ്സിറ്റി മലപ്പുറം സെന...



