ആലിപ്പറമ്പ് പഞ്ചായത്തിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ സർവേ തുടങ്ങി
Perinthalmanna RadioDate: 18-05-2023ആലിപ്പറമ്പ് : ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്ക് ആലിപ്പറമ്പ് പഞ്ചായത്തിൽ തുടക്കമായി. ഇതിനായി ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ കണ്ടെത്തുന്നതിനുള്ള സർവേ തുടങ്ങി. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി സാക്ഷരതാമിഷൻ കൈറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനം നൽകിയ 300 വൊളന്റിയർമാരാണ് സർവേ നടത്തുന്നത്. പഞ്ചായത്തിലെ എല്ലാ വീടുകളും സന്ദർശിച്ച് ഡിജിറ്റൽ വിവര ശേഖരണം നടത്തും. ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ കണ്ടെത്തി പരിശീലനം നൽകും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ സർവേ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സൽ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, വാർഡംഗങ്ങളായ ടി.കെ. നവാസ്, എം.പി. മജീദ്, സി. ബാലസുബ്രഹ്മണ്യൻ, സി.എച്ച്. ഹമീദ്, സി.പി. ഹംസക്കുട്ടി, ടി.പി. സജിത, സരോജാദേവി, സജിത തുടങ്ങിയവർ...


