വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൻ്റെ നവീകരണത്തിന് വേഗം കൂടി
Perinthalmanna RadioDate: 01-01-2023പെരിന്തൽമണ്ണ: തകർന്ന വളാഞ്ചേരി- അങ്ങാടിപ്പുറം റോഡിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂടി. ഇതോടെ ഏറെ പ്രതിഷേധത്തിനും നിവേദനങ്ങൾക്കും കാരണമായ ഈ പാതയിലെ യാത്ര പ്രശ്നത്തിന് പരിഹാരം ആകും. പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിൽ വെങ്ങാട് മുതൽ അങ്ങാടിപ്പുറം വരെയുള്ള റോഡ് പല ഭാഗങ്ങളും തകർന്ന് പാത തന്നെ ഇല്ലാത്ത അവസ്ഥയിലായിരുന്നു . മാസങ്ങൾക്ക് മുൻപ് തുടങ്ങിയ തകർച്ചയും ഗതാഗത കുരുക്കും പലപ്പോഴും അപകടങ്ങൾക്കും വാഹന യാത്രികരുടെ അമർഷങ്ങൾക്കും കാരണമായിരുന്നു. മഴയും സാങ്കേതിക തടസ്സങ്ങളും പറഞ്ഞു നവീകരണവും നീണ്ടു പോയി. പലതവണ കുഴിയടക്കലുകൾ നടന്നെങ്കിലും അതിനെല്ലാം ദിവസങ്ങൾ മാത്രമേ ആയുസ്സ് ഉണ്ടായുള്ളൂ. കഴിഞ്ഞ ജൂൺ 26ന് റണ്ണിങ് കോൺട്രാക്റ്റിൽ ഫണ്ട് നൽകി എഗ്രിമെന്റ് വച്ചു ബാക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതാണ്. കഴിഞ...

