അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫിസിൽ ഉദ്യോഗസ്ഥരില്ല; എൻജിനിയറിങ് വിഭാഗം പൂട്ടി
Perinthalmanna RadioDate: 02-08-2023അങ്ങാടിപ്പുറം : പഞ്ചായത്തിൽ എൻജിനിയറിങ് വിഭാഗം അടച്ചുപൂട്ടി. മൂന്ന് ഉദ്യോഗസ്ഥരും സ്ഥലംമാറിപ്പോയതോടെയാണ് ഈ അവസ്ഥ വന്നത്. രണ്ട് ഓവർസിയർമാരും ഒരു അസിസ്റ്റന്റ് എൻജിനീയറുമാണ് ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത്. ഒന്നരമാസം മുൻപ് സ്ഥലം മാറിപ്പോയ ഓവർസിയർമാരുടെ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല.നിലവിലുണ്ടായിരുന്ന അസിസ്റ്റന്റ് എൻജിനീയർ തിങ്കളാഴ്‌ച തുവ്വൂരിലേക്ക് സ്ഥലംമാറിപ്പോയി. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ ഇവിടെ ഒരുദിവസം 50 മുതൽ 60 അപേക്ഷകൾ കെട്ടിടവുമായി ബന്ധപ്പെട്ട് എത്തുന്നുണ്ട്. നാട്ടുകാർ പഞ്ചായത്തോഫീസിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി.കുറച്ചുദിവസത്തേക്ക് അവധിക്കുവരുന്ന പ്രവാസികളും വീട്ടുനമ്പർ ലഭിക്കാത്തതിനാൽ പണി പൂർത്തിയാക്കാനാകാതെ തിരിച്ചുപോകുന്നു. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് എന്തു മറുപടി പറയണം എന്നറിയാത്ത അവസ്ഥയിലാണ് പ്രസിഡന്റ് കോഴിപ്...






