Tag: Angadippuram Railway Station

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Perinthalmanna RadioDate: 23-09-2023അങ്ങാടിപ്പുറം: അമൃത് ഭാരത് സ്റ്റേഷൻ യോജന പദ്ധതിയിൽ ഇടംപിടിച്ച അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.സ്റ്റേഷന്റെ മുൻഭാഗം വീതി കൂട്ടുന്ന പണിയാണ് തുടങ്ങിയത്. ഷൊർണൂർ-നിലമ്പൂർ ലൈനിൽ കൂടുതൽ യാത്രക്കാർ കയറിയിറങ്ങുന്ന സ്റ്റേഷനാണ് അങ്ങാടിപ്പുറം. കഴിഞ്ഞ വർഷം 7,11,416 യാത്രക്കാർ ഈ സ്റ്റേഷനിൽനിന്ന് ടിക്കറ്റെടുത്തു. 4,55,82,406 രൂപ വരുമാനവും ലഭിച്ചു. സ്റ്റേഷനോടു ചേർന്ന് എഫ്.സി.ഐ. ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്. രാജ്യറാണി എക്‌സ്‌പ്രസ് അടക്കം 14 വണ്ടികളാണ് ഈ ലൈനിലൂടെ കടന്നുപോകുന്നത്. ഇതിനുപുറമേ അങ്ങാടിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്കുള്ള ചരക്കുവണ്ടികളും അങ്ങാടിപ്പുറം സ്റ്റേഷനിൽ എത്തും.എഫ്.സി.ഐ. ഗോഡൗണിലേക്കുള്ള ചരക്കുവാഹനമിറക്കുന്ന ലൈനിനോടനുബന്ധിച്ച് മൂന്നാമതൊരു ഗുഡ്‌സ് പ്ലാറ്റ്‌ഫോം നിർമ്മിക്കും. ഇത് ചരക്കുകൾ ഇറക്കാൻ കൂടുതൽ ...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണം അടുത്ത ആഴ്ച തുടങ്ങും
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണം അടുത്ത ആഴ്ച തുടങ്ങും

Perinthalmanna RadioDate: 19-08-2023അങ്ങാടിപ്പുറം: അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ അങ്ങാടിപ്പുറം,  നിലമ്പൂർ സ്റ്റേഷനുകളിലെ ജോലി അടുത്ത ആഴ്ച ആരംഭിക്കും. ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കൺസൽട്ടേറ്റീവ് കമ്മിറ്റി (ഡിആർസിസി) യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. കോട്ടയം- നിലമ്പൂർ ഇന്റർസി റ്റി എക്സ്പ്രസിൽ എസി ചെയർ കാർ അനുവദിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.പാതയിലെ വൈദ്യുതീകരണം പൂർത്തിയായ ശേഷം എറണാകുളം- ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നെങ്കിലും അനുകൂല മറുപടിയുണ്ടായില്ല. സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നാണ് റെയിൽവേയുടെ വാദം. ഡിആർഎം ആർ.മുകുന്ദ്, എംഡിആർഎമ്മുമാരായ എസ്.ജയ കൃഷ്ണൻ, സക്കീർ ഹുസൈൻ, എസ്ഡിആർഎം ഡോ.അരുൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.c...
അങ്ങാടിപ്പുറം ഉൾപ്പെടെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ 303 കോടി അനുവദിച്ചു
Local

അങ്ങാടിപ്പുറം ഉൾപ്പെടെ 30 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ 303 കോടി അനുവദിച്ചു

Perinthalmanna RadioDate: 14-07-2023സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 303 കോടിരൂപ അനുവദിച്ചു. നിലവിൽ പ്രഖ്യാപിച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം സ്റ്റേഷനുകളുടെ പുതുക്കിപ്പണിയലിന് പുറമേയാണിത്. തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് 108 കോടി രൂപയും പാലക്കാട് ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് 195.54 കോടി രൂപയും ലഭിക്കും.ദക്ഷിണ റെയിൽവേയിൽ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപയാണ് റെയിൽവേ മാറ്റിവെച്ചത്. നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ എന്നിവയാണ് ഒരുക്കുന്നത്.സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയി...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര നിർമാണത്തിന്റെ ടെൻഡർ നടപടി തുടങ്ങി
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ മേൽക്കൂര നിർമാണത്തിന്റെ ടെൻഡർ നടപടി തുടങ്ങി

പട്ടിക്കാട്, ചെറുകര സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുംPerinthalmanna RadioDate: 31-05-2023പെരിന്തൽമണ്ണ : അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ മേൽക്കൂര നിർമാണത്തിന്റെയും ചെറുകര, പട്ടിക്കാട് സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുന്നതിന്റെയും ടെൻഡർ നടപടി തുടങ്ങി. പ്ലാറ്റ്ഫോം നീളം കൂട്ടൽ പൂർത്തീകരിക്കുന്നതോടെ നിലമ്പൂർ- ഷൊർണൂർ പാതയിൽ ക്രോസിങ് സ്റ്റേഷനുകളുടെ എണ്ണം കൂടുകയും ട്രെയിനുകൾ അനിയന്ത്രിതമായി വൈകുന്നത് അവസാനിക്കുകയും ചെയ്യും. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ മേൽക്കൂര നിർമാണത്തിന് നാലു മാസവും ചെറുകര, പട്ടിക്കാട് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം നീളം വർധിപ്പിക്കുന്ന പ്രവൃത്തിക്ക് ഒരു വർഷവുമാണ് കാലാവധി അനുവദിച്ചത്. അബ്ദുസ്സമദ് സമദാനി എം.പിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. നിലവിൽ ഏറെ അസൗകര്യങ്ങൾക്ക് നടുവിലാണ് പട്ടിക്കാട്, ചെറുകര സ്റ്റേഷനുകൾ. അങ്ങാടിപ്പുറം സ്റ്റേഷനിൽ രണ്ട...
അങ്ങാടിപ്പുറത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ വെളിച്ചമില്ല
Local

അങ്ങാടിപ്പുറത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ വെളിച്ചമില്ല

Perinthalmanna RadioDate: 30-04-2023അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള അനുബന്ധ റോഡിൽ വെളിച്ചമില്ലാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. ഇവിടെ ഉണ്ടായിരുന്ന ബൾബുകൾ ഫ്യൂസായതിനുശേഷം മാറ്റിയിട്ടില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിലൂടെ രാജ്യറാണി അടക്കം രാത്രി മൂന്നു സർവീസുകളുണ്ട്. ഷൊർണൂരിൽനിന്ന് തിരിച്ച് രാജ്യറാണി എക്‌സ്‍പ്രസ് പുലർച്ചെ 4.15-നു അങ്ങാടിപ്പുറത്തെത്തും. രാത്രി 8.45-നു ഷൊർണൂരിലേക്കും തിരിച്ച് നിലമ്പൂരിലേക്കുമായി രണ്ട് എക്‌സ്‍പ്രസ് വണ്ടികളും രാത്രി 10.25-നു രാജ്യറാണി എക്‌സ്‍പ്രസും അങ്ങാടിപ്പുറത്തെത്തുന്നുണ്ട്.ഇതിനുപുറമേ വൈകീട്ട് 6.30-നു നിലമ്പൂരിലേക്ക് എക്‌സ്‍പ്രസ് വണ്ടിയും ഉണ്ട്. ഒട്ടേറെപ്പേർ അങ്ങാടിപ്പുറത്തുനിന്ന് ഈ വണ്ടികളെ ആശ്രയിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളുടെ വെളിച്...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ 15.5 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ 15.5 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Perinthalmanna RadioDate: 18-03-2023പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ 15.500 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഷൊർണുർ- നിലമ്പൂർ ട്രെയിൻ അങ്ങാടിപ്പുറം സ്റ്റേഷൻ കടന്നുപോയതിനു പിന്നാലെ മലപ്പുറം എക്‌സൈസ് ഇന്റലിജൻസും പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ച് സംഘവും പാലക്കാട് ആർ.പി.എഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ട് ബാഗുകളിൽ നിറച്ച കഞ്ചാവ് കണ്ടെടുത്തു. പരിശോധനയിൽ പെരിന്തൽമണ്ണ റേഞ്ച് ഇൻസ്‌പെക്ടർ എ.ശ്രീധരൻ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ പി.ഹരിദാസൻ, ഐ.ബി പ്രിവന്റീവ് ഓഫീസർ ഡി.ഷിബു, പ്രിവന്റീവ് ഓഫീസർ പി.എസ്.പ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.തേജസ്, ഒ.അബ്ദുൽ റഫീഖ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു, ആർ.പി.എഫ് പാലക്കാട് സ്‌ക്വാഡ് ഇൻസ്‌പെക്ടർ ക്ലാര വത്സ, എ.എസ്.ഐ സജി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.................................................കൂടുതൽ വാർത്...
അങ്ങാടിപ്പുറം സ്‌റ്റേഷൻ്റെ വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷ പകർന്ന് അമൃത് ഭാരത് പദ്ധതി
Local

അങ്ങാടിപ്പുറം സ്‌റ്റേഷൻ്റെ വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷ പകർന്ന് അമൃത് ഭാരത് പദ്ധതി

Perinthalmanna RadioDate: 10-02-2023അങ്ങാടിപ്പുറം:  കേന്ദ്രത്തിന്റെ അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ വികസന പ്രതീക്ഷയർപ്പിച്ച് അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷൻ. 10 കോടി രൂപയുടെ തുടർ വികസന പദ്ധതികൾ നടപ്പാക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്.  ഭാവി വികസനം കൂടി മുൻകൂട്ടി കണ്ടുകൊണ്ട് റെയിൽവേ സ്‌റ്റേഷന്റെ സമഗ്ര മാസ്‌റ്റർ പ്ലാൻ തയാറാക്കി ഘട്ടം ഘട്ടമായി വികസന പദ്ധതികൾ നടപ്പാക്കുന്നതാണ് അമൃത് ഭാരത് പദ്ധതി. തിരഞ്ഞെടുക്കപ്പെട്ട സ്‌റ്റേഷനുകളിൽ ഓരോന്നിലും 10 കോട‌ി രൂപ വീതമുള്ള തുടർ വികസന പദ്ധതികളാണ് നടപ്പാക്കുക.നിലവിൽ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായി ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനമാണ് സ്‌റ്റേഷനിൽ നടപ്പാക്കുക. ഫ്ലാറ്റ്ഫോം നവീകരണം, റോഡ് വീതി കൂട്ടൽ, ആവശ്യമില്ലാത്ത ഘടനകൾ നീക്കൽ, സൈനേജുകൾ, പാർക്കിങ് ഏരിയ, വൈദ്യുത വിളക്കുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ...
അങ്ങാടിപ്പുറം ഉൾപ്പടെ 14 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കും
Local

അങ്ങാടിപ്പുറം ഉൾപ്പടെ 14 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കും

Perinthalmanna RadioDate: 21-01-2023പെരിന്തൽമണ്ണ: ‍അങ്ങാടിപ്പുറം, നിലമ്പൂർ, കുറ്റിപ്പുറം, തിരൂർ ഉൾപ്പടെ പാലക്കാട് ഡിവിഷനു കീഴിലെ 14 റെയിൽവേ സ്റ്റേഷനുകൾ ‘അമൃത് ഭാരത്’ പദ്ധതിയിൽ വികസിപ്പിക്കും. പ്ളാറ്റ് ഫോമുകളുടെ വികസനം, സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയവയാണ് നടപ്പാക്കുക. ഇത്തരം പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ഡിവിഷൻ കൺസൾട്ടൻസികളിൽനിന്ന്‌ ടെൻഡർ ക്ഷണിച്ചു. യാത്രക്കാർ, അവരുടെ സംഘടനകൾ, റെയിൽവേ ജീവനക്കാരുടെ സംഘടനകൾ, റെയിൽവേയുമായി ബന്ധപ്പെടുന്ന മറ്റുള്ളവർ തുടങ്ങിയവരുമായി ആശയ വിനിമയം നടത്തിയതിന് ശേഷം റിപ്പോർട്ട്‌ തയ്യാറാക്കും. ഫറോക്ക്, വടകര, മാഹി, തലശ്ശേരി, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ, പൊള്ളാച്ചി, ഒറ്റപ്പാലം, ഷൊർണൂർ ജങ്ഷൻ തുടങ്ങിയവയാണ് മറ്റു സ്റ്റേഷനുകൾ.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.c...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് മോഷ്ടാക്കളുടെ ശല്യം
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് മോഷ്ടാക്കളുടെ ശല്യം

Perinthalmanna RadioDate: 29-12-2022അങ്ങാടിപ്പുറം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് മോഷ്ടാക്കളുടെ ശല്യം. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ നിർത്തിയിട്ട, മങ്കട വെള്ളില സ്വദേശിയുടെ ഓട്ടോറിക്ഷയാണ് മോഷണം പോയത്. ഇയാൾ ഓട്ടോറിക്ഷ നിർത്തിയിട്ട് ട്രെയിനിൽ യാത്ര പോയതായിരുന്നു. രണ്ട് ദിവസത്തിന് ശേഷം തിരിച്ച് എത്തിയപ്പോഴാണ് വാഹനം മോഷണം പോയ വിവരം അറിയുന്നത്. പേ പാർക്കിങ്ങിൽ പണം നൽകിയാണ് വാഹനം പാർക്ക് ചെയ്യുന്നത്. പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിട്ടുണ്ട്.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...