അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ; തകർന്ന റോഡിൽ നാളെ കുഴിയടയ്ക്കൽ സമരം
Perinthalmanna RadioDate: 27-10-2023അങ്ങാടിപ്പുറം: അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യ പ്പെട്ട് നാളെ റോഡിൽ ജനകീയ കുഴിയടയ്ക്കൽ സമരം നടത്തുമെന്ന് മഞ്ഞളാംകുഴി അലി എം എൽഎ അറിയിച്ചു . രാവിലെ 10ന് റോഡ് പാടേ തകർന്ന എടയൂർ റോഡ് ജംക്ഷന് അടുത്താണ് ഉദ്ഘാടനം. തുടർന്നും പരിഹാരം ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് എംഎൽഎ മുന്നറിയിപ്പു നൽകി.നിയമസഭയിൽ പല തവണ സബ്മിഷൻ ഉന്നയിക്കുകയും ചോദ്യമായി നൽകുകയും ചെയ്തു. വകുപ്പു മന്ത്രിക്കും പിഡബ്ല്യു ഡി ഉദ്യോഗസ്ഥർക്കും പതിനഞ്ചിലേറെ തവണ കത്തുകൾ നൽകി. മറ്റൊരു റോഡിനും വേണ്ടി ഇക്കാലത്തിനിടെ ഇത്രയേറെ ഇടപെടൽ നടത്തേണ്ടി വന്നിട്ടില്ല.റോഡ് പൂർണമായി നവീകരിക്കുന്നതിന് 18 കോടി രൂപയാണ് എസ്റ്റിമേറ്റ്. 2023-24 ബജറ്റിൽ 100 രൂപ ടോക്കൺ തുക മാത്രമാണ് സർക്കാർ വകയിരുത്തിയത്. അങ്ങാടിപ്പുറത്തും കൊളത്തൂരുമ...




