റോഡുപണിക്കായി പൈപ്പ്‌ലൈൻ വേർപെടുത്തി; അങ്ങാടിപ്പുറത്ത് കുടിവെള്ളം മുടങ്ങി
Perinthalmanna RadioDate: 26-09-2023അങ്ങാടിപ്പുറം : അങ്ങാടിപ്പുറത്തെ വിവിധ പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജലവിതരണം മുടങ്ങിയിട്ട് ഒരാഴ്‌ച. വളാഞ്ചേരി റോഡിൽ റോഡുപണിയുമായി ബന്ധപ്പെട്ട് റോഡിന്റെ വശങ്ങൾ കെട്ടുന്നതിനാൽ ഈ ഭാഗത്തുള്ള ശുദ്ധജല പൈപ്പ്‌ലൈൻ വേർപെടുത്തിയതാണു കാരണം.റോഡിന്റെ വശങ്ങൾ കെട്ടുന്നത് പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങളെടുക്കും. അതുവരെ ജലവിതരണം തടസ്സപ്പെടുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.റോഡുപണി പൂർത്തിയാകാതെ വിതരണം പുനഃസ്ഥാപിക്കാൻ സാധ്യമല്ലെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്.പൊതുമരാമത്തു വകുപ്പിൽനിന്ന് മുൻകൂട്ടി അറിയിപ്പ് ലഭിക്കാത്തതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള സമയം ലഭിച്ചില്ല. മാത്രമല്ല മറ്റുവിധത്തിൽ ജലവിതരണം നടത്തുന്നത് ഈ ഭാഗത്ത് പ്രായോഗികവുമല്ല. റോഡിന്റെ പണി എത്രയുംപെട്ടെന്ന് പൂർത്തിയാക്കിയാൽ മാത്രമേ വിതരണം പഴയപോലെ പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്...