Tag: Angadipuram Bridge

അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം ഹെവി ലോറി മറിഞ്ഞ് അപകടം
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം ഹെവി ലോറി മറിഞ്ഞ് അപകടം

Perinthalmanna RadioDate: 18-08-2023അങ്ങാടിപ്പുറം: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിനു സമീപം ഹെവി ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രിയോടെയാണ് അങ്ങാടിപ്പുറം ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ഹെവി ലോറി മറിഞ്ഞ് അപകടമുണ്ടായത്. ലോറിയിൽ നിറയെ ആക്രി സാമഗ്രികളാണ് ഉണ്ടായിരുന്നത്. അങ്ങാടിപ്പുറം മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ തൊട്ടു മുൻപുള്ള പ്രദേശത്താണ് അപകടം ഉണ്ടായിരിക്കുന്നത്. നിയന്ത്രണം വിട്ട ഹെവി ലോറി റോഡരികിലെ വൈദ്യുത കാലിൽ ഇടിച്ചാണ് നിന്നത്. ഇതോടെ വൈദ്യുത കാലും തകർന്നിട്ടുണ്ട്. ഇടിയുടെ ആഘാദത്തിൽ ലോറിക്കും കേടു പാടുകൾ സംഭവിച്ചിട്ടുണ്ട്.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽ...
അങ്ങാടിപ്പുറം മേൽപ്പാലത്തിൽ തകരാറിലായ ബസ് യാത്രക്കാർ തള്ളി താഴെ ഇറക്കി
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ തകരാറിലായ ബസ് യാത്രക്കാർ തള്ളി താഴെ ഇറക്കി

Perinthalmanna RadioDate: 02-08-2023അങ്ങാടിപ്പുറം: ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിന് നടുവിൽ ബസ് തകരാറിലായി. വളാഞ്ചേരിയിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് തകരാറിലായത്. ഏറെ ഗതാഗതക്കുരുക്കുള്ള സമയത്ത് പാലത്തിൽ ബസ് കുടുങ്ങിയതോടെ ഒരു വശത്തെ ഗതാഗതം പൂർണമായും നിലച്ചു. ബസിലെ യാത്രക്കാർ ബസ്സിൽനിന്ന് ഇറങ്ങി ബസ് തള്ളിമാറ്റി ബസ് പാലത്തിന് താഴെയിറക്കി. ബസ് താഴെ ഇറക്കിയെങ്കിലും അങ്ങാടിപ്പുറം ഏറെനേരം ഗതാഗതക്കുരുക്കിൽപ്പെട്ടു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/B8bFzD8KOmd4Ats...
അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ക്രെയിൻ കുടുങ്ങി; ദേശീയ പാതയിൽ രാത്രിയും ഗതാഗത കുരുക്ക്
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ക്രെയിൻ കുടുങ്ങി; ദേശീയ പാതയിൽ രാത്രിയും ഗതാഗത കുരുക്ക്

Perinthalmanna RadioDate: 13-07-2023അങ്ങാടിപ്പുറം: മേൽപ്പാലത്തിലേക്ക് കയറിയ ക്രെയിൽ പാലത്തിന് മുകളിൽ വെച്ച് തകരാറായി. ക്രെയിൽ പാലത്തിൽ നിർത്തിയിടേണ്ടി വന്നത് കാരണം അങ്ങാടിപ്പുറത്ത് രാത്രിയും രൂക്ഷമായ ഗതാഗത കുരുക്കിലകപ്പെട്ടു. യാത്രക്കാർ ഏറെനേരം വലഞ്ഞു.ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ക്രെയിൻ പാലത്തിന് നടുവിൽ തകരാറിലായത്. ഇതോടെ  വാഹനങ്ങളുടെ നീണ്ട നിര തന്നെ രാത്രി ഏറെ വൈകിയും രൂപപ്പെട്ടു.പെരിന്തൽമണ്ണ ഭാഗത്ത് ജൂബിലി ജംഗ്ഷൻ വരെയും അങ്ങാടിപ്പുറം ഭാഗത്തേക്ക് ഒരോടംപാലം വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. രാത്രി പത്ത് മണിക്ക് ശേഷം ക്രെയിൻ പാലത്തിൽ ഇറക്കിയതിന് ശേഷമാണ്  ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.  .................................................
അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ടാറിങ്ങിൽ വീണ്ടും പ്രശ്നം
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ടാറിങ്ങിൽ വീണ്ടും പ്രശ്നം

Perinthalmanna RadioDate: 24-04-2023അങ്ങാടിപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിനു മുകളിലൂടെയുള്ള വാഹനയാത്ര ദുഷ്കരമാകുന്നു. ചൂട്‌ കൂടിയതോടെ ടാറിങ്ങിന് രൂപമാറ്റം സംഭവിച്ചതാണ് കാരണം.ഇരുചക്ര വാഹനങ്ങൾ തെന്നിപ്പോകുന്നതിനാൽ യാത്രക്കാർ ഏറെ ആശങ്കയിലാണ്. പെരിന്തൽമണ്ണ ഭാഗത്തു നിന്ന് വരുമ്പോൾ ഇടതു വശത്താണ് ടാറിങ്ങിലെ മാറ്റം കൂടുതൽ കാണുന്നത്. ഈ ഭാഗത്ത് പാലത്തിനു മുകളിൽ റോഡ് ഇടത്തോട്ട് ചെരിഞ്ഞാണ് കിടക്കുന്നത്. ഇരുചക്ര വാഹനങ്ങൾ പിടിത്തം കിട്ടാതെ ഒരു വശത്തേക്ക് ചെരിയുകയാണ്.പാലത്തിനു മുകളിലെ ടാറിങ്ങിന്റെ നിരപ്പില്ലാത്ത അവസ്ഥ ഇതിനു മുൻപും പ്രശ്നമായിരുന്നു. അന്ന് അഞ്ച് ദിവസത്തോളം ഈ വഴി വാഹനനിരോധനം ഏർപ്പെടുത്തി വീണ്ടും ടാറിങ് നടത്തുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി ബൃഹത്തായ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം കിട്ടിയാൽ പ്രശ്നം പരിഹരിക്കുമെന്നും ദേശീയപാത...
അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ബസ് കുടുങ്ങി; ദേശീയ പാതയിൽ കുരുക്കോടുകുരുക്ക്
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ബസ് കുടുങ്ങി; ദേശീയ പാതയിൽ കുരുക്കോടുകുരുക്ക്

Perinthalmanna RadioDate: 18-12-2022അങ്ങാടിപ്പുറം: മേൽപ്പാലത്തിലേക്ക് കയറിയ ബസ് പാലത്തിനു മുകളിൽവെച്ച് തകരാറായി. ബസ് പാലത്തിൽ നിർത്തിയിടേണ്ടിവന്നത് കാരണം അങ്ങാടിപ്പുറവും പെരിന്തൽമണ്ണയും രൂക്ഷമായ ഗതാഗതക്കുരുക്കിലകപ്പെട്ടു. യാത്രക്കാർ ഏറെനേരം വലഞ്ഞു.ശനിയാഴ്ച ഉച്ചയ്ക്ക് 2.45-നാണ് അങ്ങാടിപ്പുറം ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പാലത്തിന് നടുവിൽ തകരാറിലായത്. ഇതോടെ വാഹനങ്ങളുടെ നീണ്ട നിരതന്നെ രൂപപ്പെട്ടു.പെരിന്തൽമണ്ണയിലേക്ക് പോകുന്ന വശത്തെ വാഹനങ്ങളാണ് കുരുക്കിൽപ്പെട്ടത്. തളി ജങ്ഷൻ മുതൽ പെരിന്തൽമണ്ണ വരെ വാഹനങ്ങൾ നീങ്ങാനാകാതെ നിർത്തിയിടേണ്ടിവന്നു.ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. യാത്രക്കാരും നാട്ടുകാരും ചേർന്ന് ബസ് തള്ളി പാലത്തിൽനിന്ന് ഇറക്കിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വ...
മേൽപ്പാലത്തിൽ വാഹനാപകടം; അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക്
Local

മേൽപ്പാലത്തിൽ വാഹനാപകടം; അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക്

Perinthalmanna RadioDate: 14-11-2022അങ്ങാടിപ്പുറം: ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്ങാടിപ്പുറത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പെരിന്തൽമണ്ണയിൽനിന്ന് വരികയായിരുന്ന ബൈക്കുകളുമാണ് കൂട്ടിയിടിച്ചത്. കാറിനും ബൈക്കുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ബ്രേക്കിന് പകരം ആക്‌സിലറേറ്ററിൽ ചവിട്ടിയതിനെത്തുടർന്ന് കാർ നിയന്ത്രണം വിട്ടതാണെന്നാണ് പറയുന്നത്. ക്രെയിൻ ഉപയോഗിച്ചാണ് കാർ പാലത്തിൽനിന്ന് മാറ്റിയത്. ഞായറാഴ്ചയായിട്ടുപോലും രാവിലെമുതൽതന്നെ അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിലായിരുന്നു. അപകടം കുരുക്ക് ഇരട്ടിയാക്കി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ...