Tag: Angadipuram Pooram

ഉത്സവക്കാഴ്ചകൾ സമ്മാനിച്ച് തിരുമാന്ധാംകുന്ന് പൂരത്തിന് സമാപനം
Local

ഉത്സവക്കാഴ്ചകൾ സമ്മാനിച്ച് തിരുമാന്ധാംകുന്ന് പൂരത്തിന് സമാപനം

Perinthalmanna RadioDate: 08-04-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ 11 ദിവസത്തെ പൂര ചടങ്ങുകൾക്ക് വെള്ളിയാഴ്ച സമാപ്തിയായി.  തിരുമാന്ധാംകുന്ന് പൂരത്തിന്റെ സമാപന ദിവസം നടന്ന അനുബന്ധ പൂരം എഴുന്നള്ളിപ്പ് അക്ഷരാർഥത്തിൽ അങ്ങാടിപ്പുറത്തെ ജനസാഗരമാക്കി മാറ്റി.ഉച്ചയ്ക്ക് ഒരു മണിയോടെ അനുബന്ധ പൂരം എഴുന്നള്ളിപ്പിൽ പങ്കാളികളാകാനും കണ്ടാസ്വദിക്കുന്നതിനും അങ്ങാടിപ്പുറത്തേക്ക് ജനം ഒഴുകിയെത്തി. റെയിൽവേ ഗേറ്റിനു താഴെ നിന്നു തുടങ്ങി തളി ക്ഷേത്രം വരെ ദേശീയപാത ജനനിബിഡമായി. വാഹനങ്ങൾക്ക് ഇതുവഴി നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ മേൽപ്പാലത്തിനു മുകളിലും പൂരം എഴുന്നള്ളിപ്പിന്റെ ദൃശ്യങ്ങൾ ആസ്വദിക്കാൻ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു.രാവിലെ ഒമ്പതിന് പഞ്ച വാദ്യത്തോടെ നടന്ന കാഴ്ച ശീവേലിക്കും വൈകീട്ട് 3.30ന് കീഴേടം വേട്ടേക്കരൻ കാവിൽ നിന്നും റാവറമണ്ണ ശിവ ക്ഷേത്രത്തിൽ നിന്നും ഗജവീരൻമാരുടെ അക...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഇന്ന് പതിനൊന്നാം പൂരം
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഇന്ന് പതിനൊന്നാം പൂരം

Perinthalmanna RadioDate: 07-04-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിൽ തിരുമാന്ധാംകുന്നിൽ ഇന്ന് പതിനൊന്നാം പൂരം. പൂരത്തിന്റെ ജനകീയത വിളിച്ചോതുന്ന അനുബന്ധ പൂരം എഴുന്നള്ളിപ്പ് സമാപന ദിവസമായ വെള്ളിയാഴ്ച നടക്കും. ക്ഷേത്രത്തിന്റെ കീഴേടമായ വേട്ടേക്കരൻ കാവിൽ നിന്നും റാവറമണ്ണ ശിവക്ഷേത്രത്തിൽ നിന്നും മുതുവറ ക്ഷേത്രത്തിലേക്ക് എത്തുന്ന എഴുന്നള്ളിപ്പ്, അഞ്ചിന് ദേശത്തെ മറ്റ് ചെറു എഴുന്നള്ളിപ്പുകളുമായി ചേർന്ന് ജനകീയപൂരം എഴുന്നള്ളിപ്പായി തളി ക്ഷേത്രത്തിലേക്ക് നീങ്ങും. അങ്ങാടിപ്പുറത്തെ വിവിധ ദേശങ്ങളിൽനിന്നായി 12 എഴുന്നള്ളിപ്പുകളാണ് ക്ഷേത്രം എഴുന്നള്ളിപ്പുമായി ചേരുന്നത്. മുതുവറ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന മഹാപൂരം എഴുന്നള്ളിപ്പ് തളി ക്ഷേത്രത്തിലേക്ക് നീങ്ങും. അവിടെനിന്ന് പൂരപ്പറമ്പിൽ സമാപിക്കും.കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടു വർഷമായി അനുബന്ധ പൂരം എഴുന്നള്ളിപ്പ് നടത്തിയില്ല. കഴിഞ്ഞ വർഷം ക്ഷേത...
പതിനൊന്നാം പൂരം പ്രമാണിച്ച് നാളെ അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം
Local

പതിനൊന്നാം പൂരം പ്രമാണിച്ച് നാളെ അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 06-04-2023*അങ്ങാടിപ്പുറം: നാളെ (07.04.2023) അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 11 ാം പൂരത്തോട് അനുബന്ധിച്ച് അങ്ങാടിപ്പുറം ഭാഗത്ത് ഗതാഗത കുരുക്ക് ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കോഴിക്കോട് നിന്നും പാലക്കാട്ടേക്കും തിരിച്ച് പാലക്കാട് നിന്നും കോഴിക്കോട്ടേക്കും വരുന്ന വാഹനങ്ങൾ വള്ളുവമ്പ്രം- മഞ്ചേരി- പാണ്ടിക്കാട്- മേലാറ്റൂർ - കുമരംപുത്തൂർ /ചുങ്കം വഴി പോകേണ്ടതാണ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL---------------------------------------------...
തിരുമാന്ധാംകുന്നിൽ പള്ളിവേട്ട എഴുന്നള്ളിപ്പ് ഇന്ന്
Local

തിരുമാന്ധാംകുന്നിൽ പള്ളിവേട്ട എഴുന്നള്ളിപ്പ് ഇന്ന്

Perinthalmanna RadioDate: 06-04-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പത്താം  പൂരത്തിൻ്റെ ഭാഗമായി പള്ളിവേട്ട എഴുന്നള്ളിപ്പ് വ്യാഴാഴ്ച നടക്കും. വൈകീട്ട് 4.30-ന് നടക്കുന്ന തിരിഞ്ഞു പന്തീരടിപ്പൂജയ്ക്കും 21 പ്രദക്ഷിണത്തിനും ശേഷം അഞ്ചിന് ഭഗവതി തെക്കേനട ഇറങ്ങി പള്ളിവേട്ടയ്ക്കായി വേേട്ടക്കരൻ കാവിലേക്ക് എഴുന്നള്ളും. ആനപ്പുറത്ത് എഴുന്നള്ളുന്ന ദേവിയുടെ തിടമ്പിന് ഒറ്റച്ചെണ്ട മാത്രമായിരിക്കും വാദ്യം.തെക്കേനട ഇറങ്ങി പരിയാപുരം റോഡിലെ വേട്ടേക്കരൻകാവിൽ ക്ഷേത്രംട്രസ്റ്റി വരിക്കച്ചക്കയിൽ അമ്പെയ്യുന്നതാണ് പള്ളിവേട്ട. പള്ളിവേട്ട കഴിഞ്ഞ് മടക്കത്തിന് പരിയാപുരം റോഡിൽ സർവീസ് ബാങ്കിന് സമീപം ചോറ്റാനിക്കര സുഭാഷ് മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം. രാത്രി 7.30-ന് വടക്കെനടയിൽ ബലിക്കൽപ്പുരയിൽ ദീപാരാധനയ്ക്കു ശേഷം ഇരുപതാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം. ആറാട്ടിന് ശേഷം കൊട്ടിക്കയറി ശ്രീഭൂതബ...
തിരുമാന്ധാംകുന്നിൽ ഭഗവതിക്കും മഹാദേവനും ഒന്നിച്ച് ആറാട്ട് നടന്നു
Local

തിരുമാന്ധാംകുന്നിൽ ഭഗവതിക്കും മഹാദേവനും ഒന്നിച്ച് ആറാട്ട് നടന്നു

Perinthalmanna RadioDate: 05-04-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ എട്ടാംപൂരദിവസമായ ചൊവ്വാഴ്ച ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ട് നടന്നു. ആറാട്ട് എഴുന്നള്ളിപ്പിലും ആറാട്ടുകളിലും പങ്കെടുക്കാൻ നിരവധി ഭക്തരാണെത്തിയത്.രാവിലെ പന്തിരടിപ്പൂജയ്ക്ക് ശേഷം ആദ്യം മഹാദേവന്റെ തിടമ്പ് കിഴക്കേനടയിലൂടെ കോലത്തിൽ പുറത്തെഴുന്നള്ളിച്ചു. ഗീതാഞ്ജലി വിഘ്‌നേശ്വരൻ എന്ന ആനയാണ് തിടമ്പേറ്റിയത്. ഭഗവതിയുടെ തിടമ്പ് വടക്കെ നടയിലൂടെ എഴുന്നള്ളിച്ചു. കോഴിക്കോട് അമ്പാടിക്കണ്ണന്റെ പുറത്താണ് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിച്ചത്. ഭഗവതിയുടെയും മഹാദേവന്റെയും തിടമ്പുകൾ ആറാട്ടിനായി ഒരേസമയം എഴുന്നള്ളിക്കുന്നത് തിരുമാന്ധംകുന്ന് പൂരച്ചടങ്ങിന്റെ സവിശേഷതയാണ്.ആറാട്ടുകടവിൽ മേൽശാന്തി പന്തലക്കോട്ടത്ത് ദാമോദരൻ നമ്പൂതിരി പ്രത്യേക പൂജകളോടെ ആദ്യം മഹാദേവന്റെ ആറാട്ടും തുടർന്ന് ഭഗവതിയുടെ ആറാട്ടും നിർവഹിച്ചു. ...
തിരുമാന്ധാംകുന്നിൽ ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് ഇന്ന്
Local

തിരുമാന്ധാംകുന്നിൽ ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് ഇന്ന്

Perinthalmanna RadioDate: 04-04-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിൽ എട്ടാംപൂരദിനമായ ചൊവ്വാഴ്‌ച ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് നടക്കും. ഭഗവതിക്കും മഹാദേവനും ഒരേ സമയം ആറാട്ട് നടക്കുന്ന അപൂർവത തിരുനാമാന്ധാംകുന്ന് ക്ഷേത്രോത്സവത്തിന്റെ സവിശേഷതയാണ്. ഭഗവതിക്ക് 21 ആറാട്ടുകളും മഹാദേവന് ഒരു ആറാട്ടുമാണ് നടക്കുക. രാവിലെ ഒമ്പതരയ്ക്കാണ് ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ്. ഭഗവതിയുടെയും ഭഗവാന്റെയും പഞ്ചലോഹത്തിടമ്പുകൾ വെവ്വേറെ കോലങ്ങളിൽ ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും. ആറാട്ട് കഴിഞ്ഞ് കൊട്ടിക്കയറ്റത്തിനുശേഷം ഭഗവതിയുടെ തിടമ്പ് മാതൃശാലയിലേക്കും ശിവന്റെ തിടമ്പ് ക്ഷേത്രാങ്കണത്തിൽ 21 പ്രദക്ഷിണത്തിനുശേഷം ഉത്സവക്കൊടിയിറക്കി ശിവന്റെ ശ്രീകോവിലിലേക്കും എഴുന്നള്ളിക്കും. തുടർന്ന് ശിവനും ഭഗവതിക്കും ശ്രീഭൂതബലി.തിങ്കളാഴ്‌ച ഏഴാംപൂരത്തിന് ഭഗവതിക്ക് നടത്തിയ ഉത്സവബലി ഭക്തിസാന്ദ്രമായി. ...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഇന്ന് ഏഴാംപൂരം
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഇന്ന് ഏഴാംപൂരം

Perinthalmanna RadioDate: 03-04-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ തിങ്കളാഴ്ച ഏഴാംപൂരം. പൂരംദിനങ്ങളിലെ പ്രധാന ദിവസമാണ് ഏഴാംപൂരം. മീനമാസത്തിലെ മകീര്യംനാളിൽ തുടങ്ങുന്ന പൂരാഘോഷത്തിൽ പൂരം നക്ഷത്രംവരുന്നത് ഏഴാംപൂരത്തിനാണ്. ഭഗവതിക്ക് ഉത്സവബലിയാണ് ഈ ദിവസത്തെ വിശേഷാൽ ചടങ്ങ്. 12.30-ന് ഉത്സവബലി തുടങ്ങും.ആറാംപൂരദിനമായ ഞായറാഴ്ച രാവിലെ ഇടത്തുപുറം പൂന്താനം മാതൃസമിതിയുടെ തിരുവാതിരക്കളിയോടെയായിരുന്നു തുടക്കം. തുടർന്ന് വലമ്പൂർ അഷ്ടമാംഗല്യം തിരുവാതിരക്കളി സംഘത്തിന്റെ തിരുവാതിരക്കളിയും, പെരിന്തൽമണ്ണ നൃത്തകലാകേന്ദ്രയിലെ വിദ്യാർഥികളുടെ നൃത്തനൃത്യങ്ങളും നടന്നു.ആറാം പൂരത്തിന് പതിനൊന്നാമത്തേയും പന്ത്രണ്ടാമത്തെയും ആറാട്ട് നടന്നു. ശിവന്റെ ഉത്സവബലി മൂന്നുമണിക്കൂറിലധികം നീണ്ടു. നാലമ്പലത്തിനകത്ത് ബലിക്കല്ലുകളിൽ പ്രത്യേക പൂജയ്ക്കുശേഷം ശിവന്റെ തിടമ്പ് ആനപ്പുറത്ത് കോലത്തിൽ എഴുന്നള്ളിച...
മാന്ധാദ്രി പുരസ്കാരം മല്ലികാ സാരാഭായിക്ക് സമര്‍പ്പിച്ചു
Local

മാന്ധാദ്രി പുരസ്കാരം മല്ലികാ സാരാഭായിക്ക് സമര്‍പ്പിച്ചു

Perinthalmanna RadioDate: 02-04-2023പെരിന്തല്‍മണ്ണ: കലാസാഹിത്യ സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വം നല്‍കി വരുന്ന 'മാന്ധാദ്രി' പുരസ്‌കാരം വിശ്വപ്രസിദ്ധ നര്‍ത്തകി ഡോ.മല്ലിക സാരാഭായിക്ക് മന്ത്രി എം.ബി. രാജേഷ് സമര്‍പ്പിച്ചു. വിദ്വേഷ പ്രസംഗങ്ങളുടെ വേദികളായി ക്ഷേത്രോത്സവങ്ങളും അനുബന്ധ പരിപാടികളും മാറുന്നിടത്ത് വ്യത്യസ്തമായ ഒരു പാരമ്ബര്യത്തെ ഉയര്‍ത്തിപ്പിക്കാന്‍ തിരുമാന്ധാംകുന്ന് ദേവസ്വത്തിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വൈക്കം, ഗുരുവായൂര്‍, പാലിയം തുടങ്ങിയ സത്യഗ്രഹങ്ങളില്‍ ഇടമില്ലാതിരുന്നവര്‍ പോലും ഇപ്പോള്‍ തങ്ങളാണിതിന് കാരണക്കാരെന്ന് അവകാശപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. വേട്ടയാടലുകള്‍ നേരിട്ട് മുന്നോട്ടുപോകുന്ന മല്ലിക സാരാഭായിക്കുള്ള പുരസ്കാരം ഉചിതമായ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങളിലും ക്ഷേത്രങ്ങളിലും കലയ്ക്...
തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആചാരപ്രൗഢിയിൽ ഉത്സവം കൊടിയേറി
Local

തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആചാരപ്രൗഢിയിൽ ഉത്സവം കൊടിയേറി

Perinthalmanna RadioDate: 31-03-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ മൂന്നാംപൂരം ആചാരപ്രൗഢിയോടെ കൊടിയേറി. ഭഗവതിക്ക്് വടക്കെനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കെനടയിലെ സ്വർണക്കൊടിമരത്തിലും ഉത്സവധ്വജം ഉയർന്നു. ദീപാരാധനയ്ക്കുശേഷം രാത്രി ഏഴിനു കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത്രിക കർമങ്ങൾക്ക് ശേഷമായിരുന്നു കൊടിയേറ്റം.വടക്കെനടയിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി ഭഗവതിയുടെ സ്വർണക്കൊടിമരത്തിലും കിഴക്കെനടയിൽ മേൽശാന്തി പന്തലക്കോട്ടത്ത് ശ്രീനാഥ് നമ്പൂതിരി മഹാദേവന്റെ കൊടിമരത്തിലും കൊടിക്കൂറകൾ ഉയർത്തി.കൊടിക്കൂറകൾ ദർശിച്ച് ഭക്തർ നാമമരുവിട്ട് തൊഴുതു. തുടർന്ന് അഷ്ടദിക്പാലകൻമാർക്കായി പ്രധാനയിടങ്ങളിലും കൊടിക്കൂറകൾ സ്ഥാപിച്ചു.മറ്റ് ക്ഷേത്രങ്ങളിൽ കൊടിയേറ്റത്തോടെ ഉത്സവം ആരംഭിക്കുമ്പോൾ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പുറപ്പാടിന് ശേഷം മൂന്നാംപൂരത്തിനാണ് കൊടി...
തിരുമാന്ധാംകുന്ന് പൂരം; ഉത്സവക്കൊടിയേറ്റം ഇന്ന്
Local

തിരുമാന്ധാംകുന്ന് പൂരം; ഉത്സവക്കൊടിയേറ്റം ഇന്ന്

Perinthalmanna RadioDate: 30-03-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന്റെ പ്രധാന ചടങ്ങായ ഉത്സവക്കൊടിയേറ്റം വ്യാഴാഴ്ച നടക്കും. മറ്റ് ക്ഷേത്രങ്ങളിൽനിന്ന് വിഭിന്നമായി തിരുമാന്ധാംകുന്നിൽ മൂന്നാം പൂരത്തിനാണ് ഉത്സവ കൊടിയേറ്റം. രാത്രി ഏഴിന് ഭഗവതിക്ക് വടക്കെനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കെനടയിലെ സ്വർണക്കൊടിമരത്തിലും ഉത്സവക്കൊടികൾ ഉയർത്തും. കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത്രികകർമങ്ങൾക്ക് ശേഷമാണ് കൊടിയേറ്റം.ബുധനാഴ്ച രണ്ടാംപൂരത്തിന് മൂന്നാമത്തേയും നാലാമത്തേയും ആറാട്ട് നടന്നു. ഉച്ചയ്ക്ക് അമ്മന്നൂർ കുട്ടൻചാക്യാരുടെ ചാക്യാർക്കൂത്ത്, കിള്ളിക്കുറുശ്ശി മംഗലം തുള്ളൽ കലാകേന്ദ്രത്തിലെ കലാകാരൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ, ചൊവ്വര രാമചന്ദ്രൻ നമ്പ്യാരുടെ പാഠകം, കടമ്പൂർ രാജകുമാറിന്റെ നാഗസ്വരം എന്നിവ നടന്നു.സന്ധ്യക്ക് ടി.എൻ. കൃഷ്ണ അവതരിപ്പിച്ച സംഗീതക്കച്ചേരി ആസ്വാദനത്തിന്റെ അപൂർവ ...