Tag: Angadipuram Pooram

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അങ്ങാടിപ്പുറം പൂരാഘോഷം തുടങ്ങി
Local

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അങ്ങാടിപ്പുറം പൂരാഘോഷം തുടങ്ങി

Perinthalmanna RadioDate: 29-03-2023അങ്ങാടിപ്പുറം: ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനു തുടക്കമായി.പതിനായിരങ്ങള്‍ പങ്കെടുത്ത പുറപ്പാട് എഴുന്നള്ളിപ്പോടെയാണ് വള്ളുവനാടിന്‍റെ മാമാങ്കോത്സവം തുടങ്ങിയത്. പൂര നാളുകളിലെ ഏറ്റവും ഹൃദ്യമായ എഴുന്നള്ളിപ്പാണ് പുറപ്പാടെഴുന്നള്ളിപ്പ്. പുറപ്പാടെഴുന്നള്ളിപ്പ് കാണാന്‍ നാടിന്‍റെ നാനാദിക്കില്‍ നിന്നു ഒട്ടേറെ പേര്‍ ഇന്നലെ ക്ഷേത്ര സന്നിധിയിലെത്തി. രാവിലെ പത്തിനാണ് ഗജവീരന്‍മാരുടെ അകമ്പടിയോടെ ആദ്യ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്.വള്ളുവനാട് രാജകുടുംബത്തിലെ രണ്ടാംസ്ഥാനി രാജരാജവര്‍മ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എം. വേണുഗോപാല്‍, അസിസ്റ്റന്‍റ് മാനേജര്‍ എ.എന്‍ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുറപ്പാടെഴുന്നള്ളിപ്പ്. ആലിക്കല്‍, വായില്യാംകുന്ന്, കോങ്ങാട് ക്ഷേത്രങ്ങളുടെ ദേവികളുടെ...
അങ്ങാടിപ്പുറം പൂരം പുറപ്പാട് ഇന്ന്; പൂര വിളംബര ഘോഷയാത്ര നടത്തി
Other

അങ്ങാടിപ്പുറം പൂരം പുറപ്പാട് ഇന്ന്; പൂര വിളംബര ഘോഷയാത്ര നടത്തി

Perinthalmanna RadioDate: 28-03-2023പെരിന്തല്‍മണ്ണ: വള്ളുവനാടിന്റെ ഉത്സവമായ തിരുമാന്ധാംകുന്ന് പൂരംപുറപ്പാട് ഇന്ന് നടക്കും. രാവിലെ പത്തിനാണ് ആദ്യ ആറാട്ടെഴുന്നള്ളിപ്പായ പൂരംപുറപ്പാട്. ഇന്നലെ വൈകിട്ട് വിവിധ കലാ രൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന പൂര വിളംബര ഘോഷയാത്ര ആവേശകരമായ തുടക്കമായി. നൂറ് കണക്കിന് ഭക്തര്‍ ഘോഷയാത്രയില്‍ പങ്കാളികളായി. അങ്ങാടിപ്പുറം കല്യാണി കല്യാണമണ്ഡപത്തില്‍ നിന്നും വൈകിട്ട് ആരംഭിച്ച ഘോഷയാത്ര തിരുമാന്ധാംകുന്ന് തെക്കെ നടയുടെ കവാടത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഭക്തിഗാനമേളയുംരോഹിണിപ്പാട്ടും അരങ്ങേറി.ഇന്ന് രാവിലെ എട്ടിന് നങ്ങ്യാര്‍കൂത്ത്, 8:30ന് കൂത്തുപുറപ്പാട്, 8:30ന് പന്തീരടിപൂജ. പത്തിന് ആദ്യത്തെ ആറാട്ടിനുള്ള എഴുന്നള്ളത്തായ പൂരം പുറപ്പാടിന് തുടക്കമാവും.11ന് ആറാട്ട് കഴിഞ്ഞുള്ള മടക്കമായ കൊട്ടിക്കയറ്റം. മടക്കത്തിന് ചെറശ്ശേരി കുട്ടന്‍ മാരാരുടെ പ്രമാണത്ത...
തിരുമാന്ധാംകുന്നിൽ നാളെ പൂരംപുറപ്പാട്
Local

തിരുമാന്ധാംകുന്നിൽ നാളെ പൂരംപുറപ്പാട്

Perinthalmanna RadioDate: 27-03-2023അങ്ങാടിപ്പുറം: വള്ളുവനാടിന്റെ പൂരമാമാങ്കമായ തിരുമാന്ധാംകുന്ന് പൂരത്തിന് ചൊവ്വാഴ്ച പുറപ്പാട്. തുടർന്ന് പതിനൊന്നുനാൾ അങ്ങാടിപ്പുറം ഉത്സവലഹരിയിലമരും. ചൊവ്വാഴ്ച രാവിലെ എട്ടിന് സരോജിനി നങ്ങ്യാരമ്മയുടെ നങ്ങ്യാർകൂത്തോടെ ചടങ്ങുകൾ തുടങ്ങും. പത്തിന് ആദ്യ ആറാട്ടിനായി പൂരം കൊട്ടിപ്പുറപ്പെടും. മാതൃശാലയിൽ പ്രത്യേക പുറപ്പാട് പൂജയ്ക്കുശേഷം ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹത്തിടമ്പ് കോലത്തിൽവെച്ച് പുറത്തേക്ക് ആനയിക്കും.ആറാട്ടിനുശേഷം 11-ന് കൊട്ടിക്കയറ്റം. ചെറുശ്ശേരി കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം. തിടമ്പ് മാതൃശാലയിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നതോടെ പകൽപ്പൂരച്ചടങ്ങുകൾ അവസാനിക്കും. വൈകുന്നേരം നാലിന് ഒാട്ടൻതുള്ളൽ, രാത്രി 7.30-ന് പനമണ്ണ ശശിയും കല്ലൂർ ഉണ്ണികൃഷ്ണനും അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക എന്നിവയ്ക്കുശേഷം രാത്രി 9.30-ന് രണ്ടാമത്തെ ആറാട്ടിനായി കൊട്ടിയിറങ്ങു...
തിരുമാന്ധാംകുന്ന് പൂരത്തിന് തിരക്ക് കുറയ്ക്കാൻ പൊതുഗതാഗതം ഉപയോഗിക്കാൻ നിർദേശം
Local

തിരുമാന്ധാംകുന്ന് പൂരത്തിന് തിരക്ക് കുറയ്ക്കാൻ പൊതുഗതാഗതം ഉപയോഗിക്കാൻ നിർദേശം

Perinthalmanna RadioDate: 25-03-2023പെരിന്തൽമണ്ണ: തിരുമാന്ധാംകുന്ന് പൂരം ആഘോഷവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സബകളക്ടർ ശ്രീധന്യ സുരേഷിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെയും ദേവസ്വം പ്രതിനിധികളുടെയും യോഗം ചേർന്നു. ഭക്തജനങ്ങൾക്ക് പരമാവധി സൗകര്യങ്ങളും എല്ലാ വകുപ്പുകളുടെയും സഹകരണവും ഉറപ്പാക്കാനുമുള്ള നടപടികൾ സ്വീകരിക്കും. പൂരം ദിവസങ്ങളിൽ നല്ല തിരക്കും ഗതാഗത തടസ്സവും പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ ശ്രദ്ധയോടെ സഹകരിക്കണം. ക്ഷേത്രത്തിലേക്ക് എത്താൻ പരമാവധി പൊതു വാഹനങ്ങൾ ഉപയോഗിക്കണം. സ്വകാര്യ വാഹനങ്ങൾക്ക് കാര്യമായ പാർക്കിങ് സ്ഥലം ഇല്ല. കെ.എസ്.ആർ.ടി.സി.യോട് കൂടുതൽ സർവീസുകൾ നടത്താൻ നിർദേശം നൽകി. കൂടുതൽ ശൗചാലയങ്ങളും സൗകര്യങ്ങളും ഒരുക്കുവാൻ പഞ്ചായത്തിന് നിർദേശം നൽകി.തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിക്കാൻ വൈദ്യുതി വകുപ്പിനോട് നിർദേശിച്ചു...
അങ്ങാടിപ്പുറം പൂരം പുറപ്പാടിന് ഇനി മൂന്നുദിവസം മാത്രം
Local

അങ്ങാടിപ്പുറം പൂരം പുറപ്പാടിന് ഇനി മൂന്നുദിവസം മാത്രം

Perinthalmanna RadioDate: 25-03-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ 11 ദിവസം നീണ്ടുനിൽക്കുന്ന പൂരത്തിന്റെ പുറപ്പാടിന് ഇനി മൂന്നുദിവസം മാത്രം. മീനമാസത്തിലെ മകീര്യം നക്ഷത്രമായ ചൊവ്വാഴ്‌ചയാണ് ഭഗവതിയുടെ പൂരം പുറപ്പാട്.പൂരത്തെ വരവേൽക്കാൻ ക്ഷേത്രനഗരിയായ അങ്ങാടിപ്പുറം ഒരുങ്ങി. ക്ഷേത്രത്തിന്റെ എല്ലാ നടകളിലും കൂറ്റൻ പന്തലുകൾ ഉയർന്നു. വൈദ്യുതവിളക്കുകൾ തെളിഞ്ഞു. പൂരപ്പറമ്പിൽ കച്ചവടക്കാർ നിറഞ്ഞു. ആചാരാനുഷ്ഠാന ചടങ്ങുകളുടെ പൂർണതയാണ് തിരുമാന്ധാംകുന്ന് പൂരത്തിന്റെ സവിശേഷത. മൂന്നാം പൂരത്തിനാണ് പൂരം ആചാരപൂർവം കൊടിയേറുന്നത്. വ്യാഴാഴ്‌ചയാണ് കൊടിയേറ്റം.ഭഗവതിക്കും മഹാദേവനും ഒരുമിച്ച് ആറാട്ട് നടക്കുന്നുവെന്നത് തിരുമാന്ധംകുന്ന് പൂരത്തിന്റെ അപൂർവത. എട്ടാം പൂരത്തിനാണ് ഭഗവതിക്കും ഭഗവാനും ഒരുമിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ്. പത്താം പൂരത്തിന് പള്ളിവേട്ട എഴുന്നള്ളിപ്പും പതിനൊന്നാം പൂരത...
പച്ച പെയിന്റ് അടിച്ചതിൽ പ്രതിഷേധം; തിരുമാന്ധാംകുന്ന് ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന്റെ നിറം മാറ്റി
Local

പച്ച പെയിന്റ് അടിച്ചതിൽ പ്രതിഷേധം; തിരുമാന്ധാംകുന്ന് ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന്റെ നിറം മാറ്റി

Perinthalmanna RadioDate: 21-03-2023അങ്ങാടിപ്പുറം: ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിനു പിന്നാലെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന്‍റെ പെയിന്‍റ് മാറ്റിയടിച്ചു. പച്ച നിറം മായ്ച്ച് ചന്ദന കളറാണ് അടിച്ചത്.മാര്‍ച്ച് 28ന് തുടങ്ങുന്ന അങ്ങാടിപ്പുറം പൂരത്തിന് മുന്നോടിയായാണ് ക്ഷേത്രത്തിന് പെയിന്‍റടിച്ചത്. ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന് പച്ച പെയിന്‍റ് അടിച്ചതാണ് ഒരു വിഭാഗം വിവാദമാക്കിയത്. സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായെത്തി. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രമാണ് തിരുമാന്ധാംകുന്ന്. ഹിന്ദുഐക്യവേദി പ്രതിനിധികള്‍ പച്ച പെയിന്‍റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതര്‍ക്ക് നിവേദനം നല്‍കി- "പെയിന്‍റ് മാറ്റുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ പച്ചപ്പകൽ ഞങ്ങൾ പരസ്യമായി പെയിന്‍റ് മാറ്റിയടിക്കും. എനിക...
തിരുമാന്ധാംകുന്ന് പൂരം 28-ന്; പൂരാഘോഷത്തിന്റെ ഭാഗമായുള്ള ദ്രവ്യകലശം തുടങ്ങി
Local

തിരുമാന്ധാംകുന്ന് പൂരം 28-ന്; പൂരാഘോഷത്തിന്റെ ഭാഗമായുള്ള ദ്രവ്യകലശം തുടങ്ങി

Perinthalmanna RadioDate: 20-03-2023അങ്ങാടിപ്പുറം: വള്ളുവനാടിന്റെ പൂരമായ തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ പൂരം 28-ന് തുടങ്ങുമെന്ന് ദേവസ്വം ഭാരവാഹികളും സംഘാടകരും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഏഴിന് സമാപിക്കും.പൂരാഘോഷത്തിന്റെ ഭാഗമായുള്ള ദ്രവ്യകലശം ഞായറാഴ്‌ച ആചാര്യവരണത്തോടെ തുടങ്ങി. നാലമ്പലത്തിനകത്ത് മഹാദേവന്റെ കലശത്തിനുള്ള ആചാര്യവരണമാണ് നടന്നത്. സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷം ട്രസ്റ്റ് പ്രതിനിധി എ.സി. രാജരാജവർമ, തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിക്ക് ഉത്തരീയവും ദക്ഷിണയും നൽകി ആചാര്യവരണം നടത്തി. തുടർന്ന് ശിവന് മുളയിടൽ, പ്രാസാദശുദ്ധി, ഹോമം, കലശം, വാസ്തുബലി, കലശാഭിഷേകം തുടങ്ങിയ താന്ത്രിക ചടങ്ങുകൾ നടന്നു.തിങ്കളാഴ്‌ച രാവിലെ ബിംബശുദ്ധി പൂജകൾ, കലശാഭിഷേകം എന്നീ ചടങ്ങുകൾക്കുശേഷം സന്ധ്യക്ക് ശ്രീമൂലസ്ഥാനത്ത് ആചാര്യവരണം നടക്കും. വ്യാഴാഴ്‌ച ഭഗവതിക്ക് സഹസ്രകലശം നടക്കും...
തിരുമാന്ധാംകുന്ന് പൂരം; ദ്രവ്യകലശം നാളെ തുടങ്ങും
Local

തിരുമാന്ധാംകുന്ന് പൂരം; ദ്രവ്യകലശം നാളെ തുടങ്ങും

Perinthalmanna RadioDate: 18-03-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരാഘോഷത്തിന്റെ മുന്നോടിയായി ദ്രവ്യകലശം ഞായറാഴ്‌ച തുടങ്ങും. കിഴക്കേനടയിൽ പ്രത്യേകം തയ്യാറാക്കിയ കലശപ്പുരയിലാണ് എട്ടുദിവസത്തെ കലശക്രിയകൾ നടക്കുക. ഞായറാഴ്‌ച വൈകുന്നേരം ദീപാരാധനയ്ക്കുശേഷം ആചാര്യവരണത്തോടെ തുടക്കമാകും. ശ്രീമൂലസ്ഥാനത്തും മാതൃശാലയിൽ ഭഗവതിക്കും നാലമ്പലത്തിനകത്ത് മഹാദേവനും പ്രത്യേകം നടത്തുന്ന ശുദ്ധികലശക്രിയകളാണ് പ്രധാന കർമങ്ങൾ. 26-ന് ദ്രവ്യകലശം സമാപിക്കും. തന്ത്രി പന്തലക്കോട്ടത്ത്‌ നാരായണൻ നമ്പൂതിരി, പന്തലക്കോട്ടത്ത് സജി നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കലശക്രിയകൾ.28-നാണ് പൂരം പുറപ്പാട്. വള്ളുവനാട്ടിലെ പൂരമാമാങ്കത്തെ വരവേൽക്കാൻ ക്ഷേത്രത്തിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. തിരുമുറ്റത്തും നടകളിലും പന്തലുകൾ ഉയർന്നു. തെക്കേനടയിൽ ശ്രീശൈലം ഹാളിനു സമീപം പ്രസാദ ഊട്ട് നടക്കുന്നിടത്തും ...
പെരിന്തല്‍മണ്ണയിലും  അങ്ങാടിപ്പുറത്തും പ്രാദേശിക അവധി പ്രഖ്യാപിച്ചു
Local

പെരിന്തല്‍മണ്ണയിലും  അങ്ങാടിപ്പുറത്തും പ്രാദേശിക അവധി പ്രഖ്യാപിച്ചു

Perinthalmanna RadioDate: 13-03-2023പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോട് അനുബന്ധിച്ച് പൂരപ്പുറപ്പാട് ദിവസമായ മാര്‍ച്ച് 28 ചൊവ്വാഴ്ച ഉച്ചവരെ പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പരിധികളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പ്രാദേശിക അവധി അനുവദിച്ചു. മുന്‍ നിശ്ചയ പ്രകാരം പ്രഖ്യാപിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.co...
വള്ളുവനാടിന്റെ ദേശീയ ഉത്സവമായ പൂരത്തിന് ഒരുങ്ങി തിരുമാന്ധാംകുന്ന്
Local

വള്ളുവനാടിന്റെ ദേശീയ ഉത്സവമായ പൂരത്തിന് ഒരുങ്ങി തിരുമാന്ധാംകുന്ന്

Perinthalmanna RadioDate: 09-03-2023പെരിന്തൽമണ്ണ: വള്ളുവനാടിന്റെ ദേശീയ ഉത്സവമായ പൂരത്തിന് ഒരുങ്ങി തിരുമാന്ധാംകുന്ന്. 11 ദിവസത്തെ പൂരാഘോഷത്തിന്റെ ബുക് ലെറ്റ് പ്രകാശനം ചെയ്തു. ക്ഷേത്ര നടയിൽ ഭഗവതിക്ക് സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എം.വേണു ഗോപാൽ, അസി. മാനേജർ എ.എൻ.ശിവ പ്രസാദ്, തന്ത്രി പന്തലക്കോട് നാരായണൻ നമ്പൂതിരി, മേൽശാന്തി ശ്രീനാഥ് നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.19 മുതൽ 26 വരെ ദ്രവ്യകലശ ചടങ്ങുകൾ നടക്കും. പൂര വിളംബര ഘോഷയാത്രയും സാംസ് കാരിക സമ്മേളനവും ഈ വർഷത്തെ പ്രത്യേകതയാണ്. 27ന് വൈകിട്ട് 5.30ന് പൂര വിളംബര ഘോഷയാത്ര നടക്കും. 28ന് പുരം പുറപ്പാട് നാളിൽ രാവിലെ 10ന് ആണ് ഭഗവതിയുടെ ആദ്യ ആറാട്ടെഴുന്നള്ളിപ്പ്.പഞ്ചാരി മേളം, സംഗീത കച്ചേരി, നാടകം, നാടൻ പാട്ട്, സന്തൂർ കച്ചേരി, നടനോത്സവം, കഥകളി, മോഹിനിയാട്ട കച്ചേരി, മിമിക്സ്, ഡബിൾ കേളി, വയലിൻ ഫ്രൂട്ട് ഫ്...