Tag: Angadipuram Railway Station

പ്രതീക്ഷയോടെ വീണ്ടും അങ്ങാടിപ്പുറം- ഫറോക്ക് റെയിൽപാത
Local

പ്രതീക്ഷയോടെ വീണ്ടും അങ്ങാടിപ്പുറം- ഫറോക്ക് റെയിൽപാത

Perinthalmanna RadioDate: 28-11-2022പെരിന്തൽമണ്ണ: മലപ്പുറം, മഞ്ചേരി നഗരങ്ങളിലേക്ക് റെയിൽപ്പാത നിർമിക്കുന്നതിനുള്ള സാധ്യത പഠിക്കാൻ റെയിൽവേ തീരുമാനിച്ചതോടെ, അങ്ങാടിപ്പുറം- ഫറോക്ക് തീവണ്ടിപ്പാതയെന്ന 72 വർഷമായുള്ള സ്വപ്‌നത്തിനും വീണ്ടും ചിറകു മുളയ്ക്കുകയാണ്. അങ്ങാടിപ്പുറത്ത് നിന്ന് തുടങ്ങി മലപ്പുറം, കൊണ്ടോട്ടി, കരിപ്പൂർ വഴി ഫറോക്കിൽ എത്തുന്നതാണീ പദ്ധതി. 55 കിലോമീറ്ററാണ് ദൂരം.2014-ലെ കണക്കു പ്രകാരം 823 കോടി രൂപയാണ് പ്രതീക്ഷിച്ച ചെലവ്. 12 വർഷം മുൻപ് റെയിൽവേ സർവേ നടത്തി പ്രായോഗികവും ലാഭകരവുമെന്ന് കണ്ടെത്തിയതാണീ പദ്ധതി. 2020-ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പാത ഇപ്പോഴും ചുവപ്പു നാടയിലാണ്. നിർദിഷ്ട അങ്ങാടിപ്പുറം- ഫറോക്ക് പാതയുമായി ബന്ധിപ്പിച്ചാകണം പുതിയ പദ്ധതികളെന്ന് ആവശ്യമുയരുന്നുണ്ട്.1950-ൽ തുടങ്ങിയതാണ്, മലപ്പുറം നഗരം വഴി തീവണ്ടിപ്പാതയെന്ന ചർച്ച. അന്ന് സാധ്യതാപഠനവും നടന്നു. 1990-91 ...