Tag: Angadipuram Traffic Block

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സംവിധാനമാകുന്നു
Local

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സംവിധാനമാകുന്നു

Perinthalmanna RadioDate: 21-06-2023അങ്ങാടിപ്പുറം : നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സംവിധാനമാകുന്നു. അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനും വൺലൈൻ ട്രാഫിക് കർശനമായി നടപ്പാക്കുന്നതിനും തീരുമാനിച്ചു. സ്‌കൂൾ സമയത്ത് വലിയ വാഹനങ്ങൾ നിയന്ത്രിക്കാനും വൺവേ സംവിധാനം ഏർപ്പെടുത്തുന്നതിനും നടപടിയായി.ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സുരേഷിന്റെ ചേംബറിൽ ചേർന്ന ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പുതിയ തീരുമാനം. ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും എം.എൽ.എ. കത്തു നൽകിയിരുന്നു.അങ്ങാടിപ്പുറത്തെ വ്യാപാരി സംഘടനകൾ, മോട്ടോർ തൊഴിലാളി സംഘടനകൾ, ബസ് ഓണേഴ്സ് അസോസിയേഷൻ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ട്രാഫിക് കമ്മിറ്റി ചേരാനും യോഗം നിർദേശിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത...
Local

അങ്ങാടിപ്പുറത്ത് വരി മറികടന്നുവന്ന  ബസിനെ പിന്നോട്ടിറക്കിച്ച് പോലീസ്

Perinthalmanna RadioDate: 13-04-2023അങ്ങാടിപ്പുറം: വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടുകിടക്കുമ്പോൾ വരി തെറ്റിച്ച്‌ കയറിവന്ന സ്വകാര്യ ബസ് എത്തിയത് ഡിവൈ.എസ്.പി.യുടെ മുൻപിലേക്ക്. ഉടനുണ്ടായി നടപടി. വണ്ടി നേരേ റിവേഴ്സ്. പിന്നോട്ടുപോയി മറ്റു വാഹനങ്ങളുടെ പിറകിലായി സ്ഥാനം പിടിച്ച ബസ് പിന്നെ പോയത് വരിയിലെ അച്ചടക്കം പാലിച്ച്.മലപ്പുറം ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ട് ഏറെ പതുക്കെയാണ് മുന്നോട്ടുപോയിരുന്നത്. അതിനിടയ്ക്ക് മഞ്ചേരിയിൽനിന്ന്് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന ബസാണ് തളി ക്ഷേത്രത്തിനു മുൻവശത്ത് നിര തെറ്റിച്ച് മറ്റു വാഹനങ്ങളെ മറികടന്ന് മുന്നിലേക്ക് കയറാൻ ശ്രമിച്ചത്. ഇതു കണ്ട് ഔദ്യോഗിക വാഹനത്തിൽ മലപ്പുറത്തേക്ക് പോകുകയായിരുന്ന പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാർ വാഹനത്തിൽ നിന്നിറങ്ങി. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ട്...
അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം അശാസ്ത്രീയം; ദുരിതം മുഴുവൻ വളാഞ്ചേരി റോഡിൽ
Local

അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം അശാസ്ത്രീയം; ദുരിതം മുഴുവൻ വളാഞ്ചേരി റോഡിൽ

Perinthalmanna RadioDate: 11-04-2023പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ അശാസ്ത്രീയമായ ഗതാഗത നിയന്ത്രണം മൂലം കുരുക്കിന്റെ ദുരിതം മുഴുവൻ വളാഞ്ചേരി റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക്. ദേശീയ പാതയിലെ മലപ്പുറം-  പെരിന്തൽമണ്ണ റോഡിൽ ഗതാഗത കുരുക്ക് ഒഴിവാക്കാനായി വളാഞ്ചേരി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ അങ്ങാടിപ്പുറം ജംക്ഷനിൽ ഏറെ നേരം തടഞ്ഞ് ഇടുന്നതാണ് ദുരിതമായത്.ആശുപത്രികളിലേക്ക് പോകുന്ന രോഗികൾ ഉൾപ്പെടെ അധികൃതരുടെ കനിവ് കാത്തു കിടക്കേണ്ടി വരികയാണ്. തിരക്കേറിയ റോഡുകളിൽ  ഒന്നാണ് അങ്ങാടിപ്പുറം വളാഞ്ചേരി റോഡ്. ഈ റോഡിലെ നീണ്ട നിര വൈലോങ്ങരയിൽ എത്തുമ്പോഴേ പലപ്പോഴും അധികൃതർ ശ്രദ്ധിക്കൂ.വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗത്തു നിന്ന് വരുന്ന ബസ് യാത്രക്കാരാണ് ഇതു മൂലം കൂടുതൽ ദുരിതം അനുഭവിക്കുന്നത്. സമയ നഷ്ടം മൂലം പലപ്പോഴും ഈ റൂട്ടുകളിൽ ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്ന സ്ഥിതിയാണ്. വളാഞ്ചേരി റോഡിലൂടെ ബസിൽ എത്ത...
ഗതാഗത കുരുക്കിനിടെ വൺവേ തെറ്റിച്ച ബസിനെ പിന്നോട്ടെടുപ്പിച്ച് നാട്ടുകാരും മറ്റ് ഡ്രൈവർമാരും
Local

ഗതാഗത കുരുക്കിനിടെ വൺവേ തെറ്റിച്ച ബസിനെ പിന്നോട്ടെടുപ്പിച്ച് നാട്ടുകാരും മറ്റ് ഡ്രൈവർമാരും

Perinthalmanna RadioDate: 15-02-2023പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ഗതാഗത കുരുക്കിനിടയിൽ വൺവേ തെറ്റിച്ച് ഊരാക്കുടുക്ക് തീർത്ത ബസിനെ പിന്നോട്ടെടുപ്പിച്ച് നാട്ടുകാരും മറ്റ് ഡ്രൈവർമാരും. അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഇതിനിടയിൽ നിയമം പാലിക്കാതെ വൺവേ തെറ്റിച്ച് കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കി ബസ് മുന്നോട്ട് പാഞ്ഞ് എത്തുകയായിരുന്നു.കോഴിക്കോട്- പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് നിയമം കാറ്റിൽ പറത്തിയത്. മറ്റ് വാഹന ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് ബസിനെ ഒടുവില്‍ പിന്നോട്ട് എടുപ്പിക്കുകയായിരുന്നു. അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ബസാണ് കുരുക്കിനിടെ അമിത വേഗതയിൽ എതിർ ദിശയിൽ വന്ന് മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം കുരുക്കുണ്ടാക്കിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് നിരവധി തവണ ബസ് പിന്നോട്ട്...