Tag: Angadipuram – Valambur Road

അങ്ങാടിപ്പുറം – വലമ്പൂർ റോഡിൽ ചൂടാറും മുൻപ് ടാറിങ് ഇളകുന്നു
Local

അങ്ങാടിപ്പുറം – വലമ്പൂർ റോഡിൽ ചൂടാറും മുൻപ് ടാറിങ് ഇളകുന്നു

Perinthalmanna RadioDate: 11-01-2023പെരിന്തൽമണ്ണ: മരാമത്ത് വകുപ്പിനു കീഴിലുള്ള പരിയാപുരം- അങ്ങാടിപ്പുറം റെയിൽവേ ഗേറ്റ് വലമ്പൂർ റോഡിൽ നടക്കുന്ന നവീകരണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ഏറാന്തോട് മുതൽ വലമ്പൂർ വരെയാണ് പണി നടക്കുന്നത്. കഴിഞ്ഞ ദിവസം ആദ്യ ഘട്ട ടാറിങ് പൂർത്തിയായ ഭാഗങ്ങളിലെ ടാറിങ് അടർന്നു പോരുന്നതായാണ് ആക്ഷേപം. വാഹനങ്ങൾ കടന്നു പോകുന്ന ഭാഗങ്ങളിൽ റോഡ് പൊളിയുകയാണ്. വർഷങ്ങൾക്ക് മുൻപാണ് റോഡിന് ഫണ്ട് അനുവദിച്ചത്. ഏറെ സാങ്കേതിക കുരുക്കുകൾ മറി കടന്നാണ് കഴിഞ്ഞ ദിവസം പണി തുടങ്ങിയത്. നാട്ടുകാർ അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr--------------------------------------------...