Tag: Anti Biotic

കേരളത്തിൽ രോഗാണുക്കൾ പ്രതിരോധം നേടുന്നു; ആന്റിബയോട്ടിക് പണ്ടേപ്പോലെ ഫലിക്കുന്നില്ല
Health

കേരളത്തിൽ രോഗാണുക്കൾ പ്രതിരോധം നേടുന്നു; ആന്റിബയോട്ടിക് പണ്ടേപ്പോലെ ഫലിക്കുന്നില്ല

Perinthalmanna RadioDate: 29-01-2023ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുടെ തോത് കേരളത്തിൽ കൂടുന്നതായി സംസ്ഥാന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സർവയലൻസ് നെറ്റ്വർക്ക് റിപ്പോർട്ട്. ബാക്ടീരിയൽ അണുബാധക്കെതിരേയുള്ള മാന്ത്രിക വെടിയുണ്ടകളായ ആന്റിബയോട്ടിക്കുകൾക്ക് 'ശക്തികുറയുക'യാണ്. വിവിധ ആന്റിബയോട്ടിക്കുകൾക്കെതിരേ അണുക്കൾ അഞ്ചു മുതൽ 84 ശതമാനംവരെ പ്രതിരോധം കൈവരിച്ചിട്ടുണ്ട്. പുതുതലമുറ ആന്റിബയോട്ടികൾക്കെതിരേപ്പോലും അണുക്കൾ പ്രതിരോധമാർജിക്കുന്നു. മരുന്ന് ഫലിക്കാതായാൽ ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവ ഉയരും.ഇ-കോളി, ക്ലബ്സിയല്ല, സ്യൂഡോമോണാസ്, അസിനെറ്റോബാക്റ്റർ, സാൽമൊണല്ല എന്ററിക്ക, സ്റ്റെഫൈലോകോക്കസ് ഓറിയസ്, എന്ററോകോക്കസ് എന്നീ ബാക്ടീരിയകൾക്ക് മുൻഗണന നൽകി സംസ്ഥാനം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഒൻപതു ജില്ലകളിലെ 21 കേന്ദ്രങ്ങളിൽ നിന്നായി 14,353 രോഗികളുടെ സാംപിളെടുത്താണ് ആദ...