Wednesday, December 25

Tag: Application banned in India

ഐ എം ഒ അടക്കം 14 ആപ്പുകൾ രാജ്യത്ത് നിരോധിച്ചു
India

ഐ എം ഒ അടക്കം 14 ആപ്പുകൾ രാജ്യത്ത് നിരോധിച്ചു

Perinthalmanna RadioDate: 01-05-2023ന്യൂഡല്‍ഹി: ഐ എം ഒ അടക്കമുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ജമ്മു കശ്മീരിലെ തീവ്രവാദ സംഘങ്ങള്‍ ഇവ ദുരുപയോഗം ചെയ്യുന്നതിനാലാണ് നിരോധനം. സുരക്ഷ, ഇന്റലിജന്‍സ് ഏജന്‍സികളുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. ഐ എം ഒ, ക്രിപ് വൈസര്‍, എനിഗ്മ, സേഫ് സ്വിസ്സ്, വിക്കര്‍മി, മീഡിയഫയര്‍, ബ്ര്യാര്‍, ബിചാറ്റ്, നന്ദ്‌ബോക്‌സ്, കോന്യോന്‍, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നിവയടക്കം 14 ആപ്പുകളാണ് നിരോധിച്ചത്. അനുയായികളുമായും ചാരന്മാരുമായും ആശയവിനിമയം നടത്താനും പാക്കിസ്ഥാനില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും തീവ്രവാദ സംഘങ്ങള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്...