Tag: Areecode

ഗ്രീൻഫീൽഡ് ഹൈവേ; അരീക്കോട്ട് സംഘർഷം
Latest, Local, Other

ഗ്രീൻഫീൽഡ് ഹൈവേ; അരീക്കോട്ട് സംഘർഷം

മലപ്പുറം: കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാതയ്ക്കായി അരീക്കോട് വില്ലേജിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര് നിർണയിക്കാനായി കല്ല്‌ നാട്ടുന്നതിനിടയിൽ സംഘർഷം.കാവനൂർ, അരീക്കോട് ഗ്രാമപ്പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന കിളിക്കല്ലിലാണ് വ്യാഴാഴ്‌ച സംഘർഷമുണ്ടായത്. ഈഭാഗത്ത് കഴിഞ്ഞ 30-ന് ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിൽ കല്ല് നാട്ടാനായി ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും എതിർപ്പുകാരണം മടങ്ങി തൊട്ടടുത്ത ജനവാസമില്ലാത്ത ഭാഗങ്ങളിൽ നാട്ടുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് തങ്ങൾ എതിരല്ലെന്നും പുനരധിവാസം ഉറപ്പുവരുത്തുന്ന വിധമുള്ള നഷ്‌ടപരിഹാര പാക്കേജ് വേണമെന്നുമായിരുന്നു നാട്ടുകാരുടെ നിലപാട്. ഇക്കാര്യത്തിൽ യാതൊരു ധാരണയ്ക്കും ശ്രമിക്കാതെയാണ് വ്യാഴാഴ്‌ച വൻ പോലീസ് സേനയുടെ അകമ്പടിയോടെ കല്ല് നാട്ടാനെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.ടി.കെ. ബീരാന്റെ വീട്ടുവളപ്പിലേക്ക...