Tag: Argentina Fans

കരയിൽ മാത്രമല്ല, കടലിനടിയിലും ഇനി മെസ്സിയുടെ കട്ടൗട്ട്
Sports

കരയിൽ മാത്രമല്ല, കടലിനടിയിലും ഇനി മെസ്സിയുടെ കട്ടൗട്ട്

Perinthalmanna RadioDate: 16-12-2022കരയിൽ മാത്രമല്ല, കടലിനടിയിലും കട്ടൗട്ട് സ്ഥാപിച്ച് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുകയാണ് ആരാധകർ. ലക്ഷദ്വീപിലെ കവരത്തിയിൽനിന്നാണ് കൗതുകമുണർത്തുന്ന കാഴ്ച. കടുത്ത അർജന്റീന ആരാധകനായ മുഹമ്മദ് സാദിഖും കൂട്ടുകാരുമാണ് കടലിനടിയിലും മെസ്സിയെ പ്രതിഷ്ഠിച്ചത്.ക്രൊയേഷ്യക്കെതിരെ അർജന്റീന ജയിച്ചാൽ കടലിനടയിലും മെസ്സിയുടെ കട്ടൗട്ട് സ്ഥാപിക്കുമെന്ന് സെമി പോരാട്ടത്തിന് തൊട്ടുമുമ്പ് സാദിഖ് പ്രഖ്യാപിച്ചിരുന്നു. മൂന്നു ഗോളിന് ജയിച്ച് അർജന്റീന ഫൈനലിൽ എത്തിയതോടെയാണ് അറബിക്കടലിനടയിൽ 15 മീറ്റർ താഴ്ചയിൽ സ്കൂബാ ടീമിന്റെ സഹായത്തോടെ കട്ടൗട്ട് സ്ഥാപിച്ചത്. ആഴക്കടലിനു തൊട്ടു മുമ്പുള്ള 'അദ്ഭുത മതിൽ' എന്നറിയപ്പെടുന്ന സ്ഥലത്തെ പവിഴപ്പുറ്റുകൾക്ക് ഇടയിലാണ് 'മെസ്സി' ഇടം പിടിച്ചത്.കടലിനടയിലെ മെസ്സിയുടെ കട്ടൗട്ടും ഇതിന്റെ വിഡിയോകളുമെല്ലാം ഇപ്പോൾ വൈറ...