അർജൻ്റീനയുടെ ലോകകപ്പ് വിജയം ആഘോഷിച്ച് പെരിന്തൽമണ്ണയില അർജൻ്റീന ആരാധകര്‍
Perinthalmanna RadioDate: 19-12-2022പെരിന്തൽമണ്ണ: ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന മൂന്നാം ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ നാടെങ്ങും അർജൻ്റീന ആരാധകർ മനം മറന്ന് ആഘോഷിക്കുകയാണ്. പെരിന്തൽമണ്ണ ജൂബിലിയിലെ അർജൻ്റീന ആരാഥകർ വിജയത്തിന് പിന്നാലെ ഇന്ന് വൈകുന്നേരം അർജൻ്റീനയുടെ ജഴ്സി അണിഞ്ഞും വലിയ കൊടികൾ ഉയര്‍ത്തിയും പാട്ടുപാടിയും നൃത്തം വെച്ചും പടക്കം പൊട്ടിച്ചും റാലി നടത്തിയും വിജയം ആഘോഷിച്ചു. ജൂബിലി റോഡിലെ വിവിധ ക്ലബുകളിലെ അർജൻ്റീന ഫാൻസിൻ്റെ സംയുക്ത ആഭിമുഖ്യത്തിലാണ് വിജയാഘോഷം സംഘടിപ്പിച്ചത്. ഘോഷയാത്രക്ക് ശേഷം പായസ വിതരണവും കേക്ക് മുറിച്ചും അർജൻ്റീന ആരാധകർ വിജയം ആഘോഷിച്ചു. പെരിന്തൽമണ്ണ എംഎല്‍എ നജീബ് കാന്തപുരം കേക്ക് മുറിച്ച് വിജയാഘോഷത്തിൽ പങ്ക് ചേർന്നു.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whats...



