അർജന്റീനയും ഏറ്റെടുത്തു; കേരളത്തിലെ വലിയ മെസ്സിയെ
കോഴിക്കോട്: കാൽപന്തുകളി ആവേശം നെഞ്ചിലേറ്റിയ ഒരുകൂട്ടം ഫാൻസുകാർ ഉയർത്തിയത് പുഴക്കു നടുവിൽ കൂറ്റൻ കട്ടൗട്ട്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പുള്ളാവൂരിലെ അർജൻറീന ഫാൻസുകാരാണ് ചെറുപുഴക്ക് നടുവിലെ തുരുത്തിൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. 30 അടി ഉയരവും എട്ട് അടി വീതിയുമുള്ള കട്ടൗട്ട് ലോകമെങ്ങും സമൂഹ മാധ്യമങ്ങളിൽ വൈറലായി. അർജന്റീന ദേശീയ ടീമിന്റെ പേജുകളിലും ഇത് പങ്കുവെച്ചിട്ടുണ്ട്. പുള്ളാവൂരിലെ നൂറോളം അർജൻ്റീന ഫാൻസുകാരാണ് ഇതിനുപിന്നിൽ.https://youtube.com/shorts/xRCmztclJoQ?feature=shareനിർമാണം മുതൽ സ്ഥാപിക്കുന്നതു വരെയുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലെ സ്വന്തം പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് ലോകശ്രദ്ധ നേടിയത്. കൂലിപ്പണിക്കാർ അടക്കമുള്ളവർ ജോലി കഴിഞ്ഞെത്തി രാത്രിയിലാണ് നിർമാണം നടത്തിയത്. ഒരാഴ്ചയെടുത്തു പൂർത്തിയാക്കാൻ. മരത്തിന്റെ ചട്ടക്കൂടും ഫോം ഷീറ്റും ഫ്ലക്സുമാണ് ...

