Tag: bandipur Highway

കാറും ക്യാമറയും കസ്റ്റഡിയിലെടുക്കും; പടമെടുക്കാൻ ഇറങ്ങേണ്ട, പണിപാളും
Local

കാറും ക്യാമറയും കസ്റ്റഡിയിലെടുക്കും; പടമെടുക്കാൻ ഇറങ്ങേണ്ട, പണിപാളും

Perinthalmanna RadioDate: 24-01-2023ഗൂഡല്ലൂർ – മൈസൂരു പാതയിലെ മുതുമല – ബന്ദിപ്പൂർ വനമേഖലയിൽ യാത്രക്കാർ കാട്ടാനകളുടെ ഫോട്ടോയെടുക്കുന്ന തിനെതിരെ നടപടി കർശനമാക്കി വനം വകുപ്പ്. വാഹനം നിർത്തിയിട്ട് ഫോട്ടോയെടുക്കുന്ന യാത്രക്കാരുടെ സംഘത്തിന് നേരെ ആനകൾ ആക്രമണത്തിന് തുനിയുന്നത് വർധിച്ച് സാഹചര്യത്തിലാണ് നടപടി. ഫോട്ടോയെടുക്കുന്നത് ക്യാമറയാണെങ്കിലും മൊബൈൽ ഫോണാണെങ്കിലും പിടിച്ചെടുക്കും. യാത്രക്കാരെത്തിയ വാഹനവും കസ്റ്റഡിയിലെടുക്കും. പിഴ ഈടാക്കിയ ശേഷമാണ് വിട്ടുനൽക്കുന്നത്.ഒരു മാസത്തിനിടെ 4 സംഭവങ്ങൾ നടന്നുവെന്നും ഇതിൽ രണ്ടെണ്ണത്തിൽ യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നുമാണ് മുതുമല ടൈഗർ റിസർവ് അധികൃതർ പറയുന്നത്, ആന വിരട്ടിയോടിച്ചപ്പോൾ റോഡിൽ വീണുകിടന്ന ബൈക്ക് യാത്രികനെ മറ്റു വാഹനങ്ങളിലുള്ളവരാണ് രക്ഷപ്പെടുത്തിയത്. അരിശം തീർക്കാ‍ൻ ആന ബൈക്ക് തകർക്കുകയും ചെയ്തു. വേനൽ കാഠിന്യത്തിലേക്ക് കടന്നതോടെ...
ബന്ദിപ്പുരിൽ 12 മണിക്കൂർ രാത്രികാല ഗതാഗത നിരോധനത്തിന്‌ നീക്കം
Other

ബന്ദിപ്പുരിൽ 12 മണിക്കൂർ രാത്രികാല ഗതാഗത നിരോധനത്തിന്‌ നീക്കം

Perinthalmanna RadioDate: 15-12-2022കോഴിക്കോട്‌ - മൈസൂർ ദേശീയപാത 766 ൽ ബന്ദിപ്പുർ മേഖലയിൽ രാത്രികാല ഗതാഗത നിരോധനത്തിന്റെ സമയം നീട്ടാൻ നീക്കം. ഇന്നലെ ഇതേ പാതയിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കർണാടക വനം വകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ ആറ് മണിവരെയുള്ള നിരോധനം വൈകിട്ട് ആറുമണി മുതൽ പുലർച്ചെ ആറു മണി വരെ ആക്കണമെന്നാണ് ആവശ്യം. കേരള കർണാടക അതിർത്തിയിൽ മൂലഹള്ളയ്ക്കും മധൂർ ചെക്ക്പോസ്റ്റിനും ഇടയിൽ ഇന്നലെ കാട്ടാന ചരക്കുലോറി ഇടിച്ച് ചരിഞ്ഞിരുന്നു. രാത്രി 9 മണിക്ക് ഗേറ്റ് അടയ്ക്കുന്നതിനു മുമ്പ് വനാതിർത്തി പിന്നിടാൻ അമിതവേഗതയിൽ എത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്ക് ലോറി ഇടിച്ചായിരുന്നു അപകടം. ...