തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
Perinthalmanna RadioDate: 27-01-2023തിങ്കള്‍, ചൊവ്വ (ജനുവരി 30, 31) ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണു തീരുമാനമെന്നു നേതാക്കൾ അറിയിച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരത്തിന് ആഹ്വാനം ചെയ്തത്.ബാങ്കുകളുടെ പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക, ശമ്പള പരിഷ്കരണത്തിന് ആനുപാതികമായി പെൻഷൻ പരിഷ്കരിക്കുക, മികച്ച സേവനത്തിനായി കൂടുതൽ ജീവനക്കാരെ നിയമിക്കുക, തീർപ്പാക്കാത്ത വിഷയങ്ങൾക്ക് ഉടൻ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------------------------------------------...