ഇന്ത്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം ആഴ്ചയിൽ 5 ദിവസമായി ചുരുക്കിയേക്കും
Perinthalmanna RadioDate: 02-03-2023ഇന്ത്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം ആഴ്ചയിൽ 5 ദിവസമായി ചുരുക്കിയേക്കും. ഈ വിഷയത്തിൽ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) തത്ത്വത്തിൽ തീരുമാനമെടുത്തെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ആഴ്ചയിൽ ആറ് ദിവസങ്ങളിലാണ് പ്രവർത്തനം. രണ്ട്, നാല് ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് നിലവിൽ അവധിയുണ്ട്. പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകുന്നേരം 5.30 വരെയാക്കി വർധിപ്പിച്ചേക്കുമെന്നാണ് വിവരം.പ്രവൃത്തി സമയം വർധിപ്പിച്ച്, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങളാക്കി മാറ്റുകയും ചെയ്യുന്ന വിഷയത്തിൽ ഏതാനും നാളുകളായി ചർച്ചകൾ നടന്നു വരികയാണ്. ഐബിഎ, ജീവനക്കാരുടെ സംഘടനകളുമായി ബന്ധപ്പെട്ട് ഈ വിഷയത്തിൽ സമവായമുണ്ടാക്കാണ് ശ്രമിച്ചത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസുമായിട്ടാണ് പ്രധാനമായും ചർച്ചകൾ നടന്നത്.പ്രവൃത്തി സമയങ്ങൾ സംബന്ധിച്ച തീരുമാനത്തെക്കുറിച്ച് അവ്...

