Tag: beauty Spot

50 ബ്യൂട്ടി സ്പോട്ടുകൾ നിർമിക്കുന്ന പദ്ധതിക്ക് പെരിന്തൽമണ്ണയിൽ തുടക്കമായി
Local

50 ബ്യൂട്ടി സ്പോട്ടുകൾ നിർമിക്കുന്ന പദ്ധതിക്ക് പെരിന്തൽമണ്ണയിൽ തുടക്കമായി

Perinthalmanna RadioDate: 06-06-2023പെരിന്തൽമണ്ണ: നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി 50 ബ്യൂട്ടി സ്പോട്ടുകൾ നിർമിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ പെരിന്തൽമണ്ണ നഗരസഭ തുടക്കമിട്ടു. 34 വാർഡുകളിലും ഓരോ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് വാർഡംഗത്തിന്റെയും സന്നദ്ധ പ്രവർത്തകരുടെയും പൊതു ജനങ്ങളുടെയും പങ്കാളിത്തത്തോടെയും നഗര പ്രദേശങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിലുമാണ് സൗന്ദര്യവത്കരണം നടത്തുക.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ഓഫീസ് പരിസരത്ത് നിർമിക്കുന്ന ബ്യൂട്ടി സ്പോട്ടിൽ വൃക്ഷത്തൈ നട്ട് നഗരസഭാധ്യക്ഷൻ പി. ഷാജി നിർവഹിച്ചു. ലെൻഡ്, ഡി.വൈ.എഫ്.ഐ., ജനാധിപത്യ മഹിളാ അസോസിയേഷൻ, ഫയർ സ്റ്റേഷൻ റെസിഡൻറ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, നഗരസഭയിലെ വിവിധ സ്കൂളുകൾ, കുടുംബശ്രീ തുടങ്ങിയവ ഓരോ കേന്ദ്രങ്ങൾ സൗന്ദര്യവത്കരിച്ചു നൽകാമെന്ന് നഗരസഭയെ അറിയിച്ചിട്ടുണ്ട്.…………………………………………കൂടുതൽ വാർ...