സംസ്ഥാനത്ത് ഇരുചക്ര വാഹന അപകടങ്ങള്‍ കുത്തനെ കൂടുന്നു
Perinthalmanna RadioDate: 20-03-2023സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനിടെ നടന്ന അപകടങ്ങളില്‍ 60 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളാണെന്നാണ് കണക്കുകള്‍. എന്നാല്‍ ദേശീയതലത്തില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ കുറയുന്നതായാണ് കണക്കുകള്‍.കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ ആക്സിഡന്റ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2018-ല്‍ വാഹനാപകടങ്ങളുടെ 45 ശതമാനം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു. 2022-ല്‍ ഇത് 39 ശതമാനമായി കുറഞ്ഞു. എന്നാല്‍, സംസ്ഥാനത്ത് 2018-ല്‍ ഇരുചക്രവാഹന അപകടങ്ങള്‍ 61 ശതമാനമായിരുന്നു. ലോക്ഡൗണില്‍ ഗതാഗതം കുറഞ്ഞിട്ടും ഇരുചക്രവാഹനാപകടങ്ങള്‍ കൂടി. 2020-ല്‍ 67 ശതമാനവും 2021-ല്‍ 64 ശതമാനവുമായി. 2022-ല്‍ 61 ശതമാനമാണ്. പത്തുവര്‍ഷത്തെ ശരാശരി എടുത്താലും 60 ശതമാനം അപകടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് കണക്...

