ജില്ലയിൽ ബൈക്ക് അപകട മരണങ്ങളിൽ മൂന്നിരട്ടി വർദ്ധന
Perinthalmanna RadioDate: 09-03-2023മലപ്പുറം: മോട്ടോർ വാഹന വകുപ്പും പൊലീസും വ്യാപകമായി പരിശോധനയും ബോധവത്കരണവും നടത്തുമ്പോഴും ജില്ലയിൽ വാഹനാപകടങ്ങൾക്ക് കുറവില്ല. ഇതിൽതന്നെ ഇരുചക്ര വാഹന യാത്രികരെയാണ് അപകടങ്ങൾ വിടാതെ പിന്തുടരുന്നത്. ജനുവരിയിൽ നാല് പേരാണ് ബൈക്ക് അപകടങ്ങളിൽപ്പെട്ട് മരിച്ചതെങ്കിൽ ഫെബ്രുവരിയിൽ 12 ആയി ഉയർന്നു. മരണത്തിൽ മൂന്നിരട്ടി വർദ്ധനവ്.ജനുവരിയിൽ ആകെ 295 വാഹനാപകടങ്ങൾ ഉണ്ടായപ്പോൾ ഇതിൽ 31 പേർ മരിക്കുകയും 348 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 101 എണ്ണം ബൈക്ക് അപകടങ്ങളാണ്. 101 പേർക്ക് പരിക്കേറ്റു. ഫെബ്രുവരിയിൽ 310 വാഹനാപകടങ്ങൾ ഉണ്ടായപ്പോൾ 22 പേർക്ക് ജീവൻ നഷ്ടമായി . 363 പേർക്ക് പരിക്കേറ്റു. ഇതിൽ 166 ബൈക്ക് അപകടങ്ങളുണ്ട്. 105 പേർക്ക് പരിക്കേറ്റു.ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലുള്ളവർ അടക്കം ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ വണ്ടിയോടിക്കുന്നവർ പ...