സർക്കാർ വകുപ്പുകൾ ഉഴപ്പുന്നു; എന്ന് നടപ്പിലാവും പഞ്ചിംഗ്
Perinthalmanna RadioDate: 08-04-2023മലപ്പുറം: ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ കളക്ടറേറ്റിലെ എല്ലാ സർക്കാർ ഓഫീസുകളിലും മാർച്ച് 31നകം ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കാനുള്ള തീരുമാനം വിവിധ വകുപ്പുകളുടെ ഉഴപ്പിൽ പാളി. സർക്കാർ നിർദ്ദേശത്തെ തുടർന്ന് ആദ്യഘട്ടത്തിൽ കളക്ടറേറ്റിലെ റവന്യൂ വിഭാഗത്തിൽ ആധാർ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. പഞ്ചിംഗ് വിവരങ്ങൾ ശമ്പള വിതരണ സോഫ്റ്റുവെയറായ സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൊവിഡിന് മുമ്പ് പഞ്ചിംഗ് നിലവിലുണ്ടായിരുന്നെങ്കിലും ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല. പിന്നാലെ മറ്റ് വകുപ്പുകളിലേക്കും ബയോമെട്രിക് പഞ്ചിംഗ് വ്യാപിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും നടന്നില്ല.കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നതിനാൽ ഏകീകൃത പഞ്ചിംഗ് സംവിധാനം നടപ്പാക്കുക പ്രയാസകരമാണെന്നും ഇതു പരിഹരിക്...