Tag: Blood Donation Camp

ക്ലാസിക് യൂത്ത് സെന്റർ മണലായ സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
Kerala

ക്ലാസിക് യൂത്ത് സെന്റർ മണലായ സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Perinthalmanna RadioDate: 26-06-2023ആനമങ്ങാട്: ഓരോ തുള്ളി രക്തതത്തിനും ഓരോ ജീവന്റെ വിലയുണ്ട് എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് ക്ലാസിക് യൂത്ത് സെന്റർ മണലായ സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡെങ്കി പനി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രക്തത്തിന്റെ ആവശ്യം വർധിക്കുകയും എന്നാൽ രക്തത്തിന്റെ ലഭ്യത കുറവാകുകയും ചെയ്തതോടെയാണ് ക്യാമ്പ് സംഘടിപ്പിക്കാൻ ക്ലബ് ഭാരവാഹികൾ മുന്നിട്ട് ഇറങ്ങിയത്. ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ എം.പി.മജീദ് മാസ്റ്റർ ക്യാമ്പ് ഉൽഘാടനം ചെയ്തു. കെ.ഹംസ മാസ്റ്റർ, ടി.ഷൗക്കത്തലി, സലാം മണലായ, ടി.അയ്യൂബ്, മുബഷിർ.ടി, ലുക്മാനുൽ ഹക്കീം, അനീസ് പുളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.  ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------...
സന്നദ്ധ രക്ത ദാന ക്യാമ്പ് നടത്തി മുസ്‌ലിം യൂത്ത് ലീഗ്
Local

സന്നദ്ധ രക്ത ദാന ക്യാമ്പ് നടത്തി മുസ്‌ലിം യൂത്ത് ലീഗ്

Perinthalmanna RadioDate: 06-11-2022തൂത: മുസ്‌ലിം യൂത്ത് ലീഗ് ആലിപ്പറമ്പ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് തൂത ലീഗ് ഓഫിസിൽ വെച്ച് സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കഴിഞ്ഞ 6 മാസമായി 'ഇത്തിരി രക്തം ഒത്തിരി ജീവന് തുണയാകാം' എന്ന പ്രമേയത്തിൽ നടത്തി വരുന്ന 'ഹൃദ്യം' ക്യാമ്പയിനിന്റെ ഭാഗമായാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.ഗ്ലോബൽ കെ.എം.സി.സി ആലിപ്പറമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം.മുനീർ രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആലിപ്പറമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അഫ്സൽ എടത്തറ മെമ്പർമാരായ സി.പി.ഹംസക്കുട്ടി, സി.എച്ച്.ഹമീദ്, പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ സലാം മണലായ, ജനറൽ സെക്രട്ടറി നജ്മുദ്ധീൻ ആനമങ്ങാട്, ഭാരവാഹികളായ ഷാഫി ചുങ്കത്ത്, മുബാറക്ക് മലയിൽ, റഫീഖ്....