കോഴിക്കോട്ടും മലപ്പുറത്തും ടൂറിസ്റ്റ് ബോട്ട് സര്‍വീസിന് വിലക്ക്
Perinthalmanna RadioDate: 09-05-2023താനൂർ ബോട്ടുദുരന്ത പശ്ചാത്തലത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അറിയിപ്പുണ്ടാകുന്നത് ബേപ്പൂർ പോർട്ട് ഓഫീസറുടെ പരിധിയിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സർവീസുകൾ നിർത്തിവയ്ക്കാനാണ് നിർദേശം. പൊന്നാനി, ബേപ്പൂർ തുറമുഖങ്ങളുടെ പരിധിയിൽ സർവീസ് നടത്തുന്ന എല്ലാ ടൂറിസ്റ്റ് ബോട്ടുകളുടെ സർവീസും നിർത്തിവയ്ക്കാൻ നിർദേശിച്ചതായി ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ സിജോ ഗോർഡിയസ് പറഞ്ഞു.സമീപകാലത്ത് മലബാറിലെ വിനോദ സഞ്ചാര മേഖലയുടെ വൻ കുതിപ്പിനൊപ്പം പല സ്ഥലങ്ങളിലും ടൂറിസ്റ്റ് ബോട്ട് സർവീസുകൾ സജീവമായിട്ടുണ്ട്. ഇവയിലേറെയും വിനോദ സഞ്ചാര വകുപ്പുമായി ബന്ധമില്ലാത്തതാണ്. രണ്ടു തരത്തിലാണ് ബോട്ട് സർവീസിന് അനുമതി നൽകുന്നത്. തുറമുഖവകുപ്പ് പരിധിയിലെ മേഖലകളിൽ പോർട്ട് ഓഫീസറും ഉൾനാടൻ ജലഗതാഗതമേഖലയിൽ ഇൻലാ...

