Tag: Body Building

ശരീര സൗന്ദര്യം വർധിപ്പിക്കാൻ യുവാവിന് നൽകിയത് കുതിരയ്ക്കു നൽകുന്ന മരുന്ന്
Local

ശരീര സൗന്ദര്യം വർധിപ്പിക്കാൻ യുവാവിന് നൽകിയത് കുതിരയ്ക്കു നൽകുന്ന മരുന്ന്

Perinthalmanna RadioDate: 22-03-2023ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയിനർ മരുന്നുകൾ കുത്തിവച്ചതോടെ രോഗങ്ങൾ വന്ന് ശരീരം ക്ഷീണിച്ചെന്നു പരാതി. ട്രെയിനർ നൽകിയത് പന്തയക്കുതിരകൾക്ക് ഉന്മേഷം നൽകാനുള്ള മരുന്നും സ്തനാർബുദത്തിനുള്ള മരുന്നുമടക്കമുള്ളവ. ചങ്ങരംകുളം സ്വദേശി സന്തോഷാണ് പരാതിക്കാരൻ.10 വർഷത്തിലേറെയായി സന്തോഷ് ജിമ്മിൽ പോകാറുണ്ട്. ഗൾഫിൽ ട്രെയിനറുടെ ജോലിക്കുവേണ്ടി ശരീരസൗന്ദര്യം വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി തിരൂരിലെ ഒരു ട്രെയിനറെ കണ്ടെത്തി. ശരീരസൗന്ദര്യം വർധിപ്പിക്കാനെന്ന പേരിൽ ഇയാളാണ് പലതരം മരുന്നുകൾ നൽകിയെന്നും ചിലത് ശരീരത്തിൽ കുത്തിവച്ചതായും പറയുന്നു.8 മാസത്തിനിടെ 80,000 രൂപയുടെ മരുന്നുകളാണ് ഉപയോഗിച്ചത്. പലതരം രോഗങ്ങൾ വന്ന് ഡോക്ടറെ കണ്ടതോടെയാണ് മരുന്നിന്റെ പാർശ്വഫലങ്ങളാണെന്നു തിരിച്ചറിഞ്ഞത്. സ്തനാർബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്നുകൾ യ...