നെയ്മറെ പുണർന്ന കുഞ്ഞാന് ജന്മനാടിന്റെ സ്വീകരണം
Perinthalmanna RadioDate: 22-12-2022പെരിന്തൽമണ്ണ: ചക്രക്കസേരയിലിരുന്നപ്പോഴും കണ്ട കിനാവുകൾ യാഥാർഥ്യമായതിന്റെ ആവേശം ജന്മനാട്ടിൽ തിരികെയെത്തിയപ്പോളും കുഞ്ഞാന് വിട്ടുമാറിയിട്ടില്ല. ഖത്തറിലെത്തി ലോകകപ്പ് മത്സരങ്ങൾ കാണുക മാത്രമല്ല, ഇഷ്ടതാരം നെയ്മർ അടക്കമുള്ള താരങ്ങളെ പുണരാൻ കഴിഞ്ഞതിന്റെയും സംതൃപ്തിയോടെയാണ് ബുധനാഴ്ച പുലർച്ചെ കുഞ്ഞാൻ സന്തതസഹചാരി ഷെബീബിനൊപ്പം വിമാനമിറങ്ങിയത്. സ്വപ്‌നസാക്ഷാത്കാരവുമായെത്തിയ കുഞ്ഞാന് 'തണലോരം ശലഭങ്ങൾ' എന്ന കൂട്ടായ്മയാണ് സ്വീകരണമൊരുക്കിയത്.ഖത്തറിലെ 974 സ്റ്റേഡിയത്തിൽ ബ്രസീൽ -ദക്ഷിണകൊറിയ മത്സരത്തിന് തൊട്ടുമുൻപാണ് താഴേക്കോട് സ്വദേശിയായ കുഞ്ഞാന് നെയ്മറെ കാണാൻ അവസരമൊരുങ്ങിയത്. ഡ്രസ്സിങ് റൂമിലേക്ക് പോകുന്ന വഴിയിൽ കുഞ്ഞാൻ വിളിച്ചപ്പോൾ സൂപ്പർതാരം നെയ്മർ അടുത്തെത്തി പുണർന്നത് വൈറലായ കാഴ്ചയായിരുന്നു. ടീമുകളുടെ ദേശീയ ഗാനാലാപന സമയത്ത് സ്റ്റേഡിയത്തിൽ എത്താനും കുഞ്ഞാന്...