പെരിന്തൽമണ്ണ നഗരസഭയിലെ എൽ.പി. സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി
Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: നഗരസഭ നടപ്പിലാക്കുന്ന "SURE മിഷൻ "വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭാ പരിധിയിലുള്ള ഗവ. എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ സെൻട്രൽ ജി.എം.എൽ.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കൗൺസിലറും പി.ടി.എ. പ്രസിഡൻ്റുമായ നെച്ചിയിൽ മൻസൂർ അധ്യക്ഷത വഹിച്ചു. കൗൺസിലർ സക്കീന, എസ്.എം.സി. ചെയർമാൻ തെക്കത്ത് ഉസ്മാൻ, ഇംപ്ലിമെൻ്റിങ് ഓഫീസർ രാജീവ് ബോസ്, ഹെഡ്മിസ്ട്രസ്സ് അയിഷാബി തുടങ്ങിയവർ സംബന്ധിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ മുടങ്ങി പോയ പദ്ധതി 14 ലക്ഷം രൂപ വകയിരുത്തിയാണ് നഗരസഭ പുനരാരംഭിക്കുന്നത്.നഗരസഭാ പരിധിയിലുള്ള 4 ഗവ. എൽ.പി. സ്കൂളുകളിലെ 970 വിദ്യാർഥികൾക്കാണ് ഈ പദ്ധതി വഴി പ്രഭാത ഭക്ഷണം നൽകുന്നത്.
...