ബ്രിട്ടീഷ് പ്രധാന മന്ത്രി ലിസ് ട്രസ് രാജിവച്ചു
Perinthalmanna RadioDate:20-10-2022ലണ്ടൻ :അധികാരമേറ്റ് 44-ാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു.തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിന് പിന്നാലെ വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും അവര്‍ അറിയിച്ചു.താന്‍ പോരാളിയാണെന്നും തോറ്റുപിന്‍മാറില്ലെന്നും ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ ലിസ് ട്രസിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രധാനമന്ത്രിയായതിന് പിന്നാലെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്ബത്തിക പാകേജിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.നികുതിയിളവുകള്‍ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളുണ്ടായി. ഇത് പ്രതിസന്ധിയിലായ ബ്രിടന്റെ സാമ്ബത്തിക നിലയെ ഇതു കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍. തടുര്‍ന്ന് ഭരണപക്ഷത്തുനിന്ന് തന്നെ ലിസ് ട്രസിനെതിരെ വിമര്‍ശനമുണ്ടായി. കഴിഞ്ഞ ദ...