Tag: Budget

വാർഷിക പദ്ധതിയിൽ ഏറെ പിന്നിൽ; 35 ദിവസം, ചെലവഴിക്കേണ്ടത് 458 കോടി രൂപ
Local

വാർഷിക പദ്ധതിയിൽ ഏറെ പിന്നിൽ; 35 ദിവസം, ചെലവഴിക്കേണ്ടത് 458 കോടി രൂപ

Perinthalmanna RadioDate: 24-02-2023മലപ്പുറം: വെറും 35 ദിവസത്തിനിടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാനുള്ളത് 458 കോടി രൂപ. സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ എത്തിയിട്ടും ബഡ്ജറ്റിൽ വകയിരുത്തിയ 823.02 കോടിയിൽ ഇന്നലെ വരെ ചെലവഴിച്ചത് 373.75 കോടി രൂപ മാത്രമാണ്. 45.42 ശതമാനം.വിവിധ വികസന പദ്ധതികൾക്കുള്ള പകുതിയിലധികം തുക ചെലവഴിക്കാൻ ബാക്കിനിൽക്കുകയാണ്. ഒരുമാസം കൊണ്ട് ഈ തുക ചെലവഴിക്കൽ അപ്രായോഗികമാണ്. പദ്ധതി തുക ചെലവഴിക്കലിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് മലപ്പുറം. മുന്നിൽ ആലപ്പുഴയാണ്. ഇവിടെ 48.78 ശതമാനം തുക ചെലവഴിച്ചു. തൊട്ടുപിന്നിൽ കൊല്ലം, തൃശൂർ, വയനാട് ജില്ലകളുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 60 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിരുന്നു.പദ്ധതി തുക നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ വിവിധ വകുപ്പുകളിൽ നിന്ന് ധനവകുപ്പിലേക്ക് ബില്ലുകൾ കൂട്ടമായി എത്തുന്നുണ്ട്. ബില്ലുകൾ പാസാക്കി പണം പിന്നീട് ന...