Tag: Budget 2023

സംസ്ഥാനത്ത് പ്രതിഷേധം വ്യാപകം; കൂട്ടിയ ഇന്ധന സെസ് കുറച്ചേക്കും
Local

സംസ്ഥാനത്ത് പ്രതിഷേധം വ്യാപകം; കൂട്ടിയ ഇന്ധന സെസ് കുറച്ചേക്കും

Perinthalmanna RadioDate: 05-02-2023സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസ് പിൻവലിക്കാൻ സർക്കാരിനുമേൽ ശക്തമായ രാഷ്ട്രീയ സമ്മർദം. സെസ് കുറയ്ക്കാനോ പൂർണമായ പി‍ൻവലിക്കാനോ ഉള്ള സാധ്യത ശക്തമായി. വർധന ഒരു രൂപയായി കുറയ്ക്കാനുള്ള ആലോചനയ്ക്കാണു മുൻഗണന. നിയമസഭയിലായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനം.വർധനയെ പരസ്യമായി തള്ളിപ്പറയുന്നില്ലെങ്കിലും കടുത്ത ജനരോഷത്തിനിടയാക്കിയ തീരുമാനമെന്ന വികാരമാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കുള്ളത്. പ്രശ്നങ്ങൾ സർക്കാർ പഠിക്കട്ടെയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരക്കിട്ട കൂടിക്കാഴ്ച നടത്തി. മന്ത്രി കെ.എൻ.ബാലഗോപാൽ വൈകിട്ട് ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി. മുഖ്യമന്ത്രിക്കെതിരെ ഇന്നലെയും പ്രതിഷേധമുണ്ടായി.ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമെന്ന നി...
പെരിന്തൽമണ്ണ ചോദിച്ചത് 157 കോടി; ബജറ്റിൽ കിട്ടിയത് അഞ്ചുകോടി
Local

പെരിന്തൽമണ്ണ ചോദിച്ചത് 157 കോടി; ബജറ്റിൽ കിട്ടിയത് അഞ്ചുകോടി

Perinthalmanna RadioDate: 04-02-2023പെരിന്തൽമണ്ണ: നിയോജക മണ്ഡലം കാത്തിരുന്ന സ്വപ്ന പദ്ധതികളുടെ പൂർത്തീകരണം ഉൾപ്പെടെ 17 പദ്ധതികൾക്ക് ബജറ്റിൽ 100 രൂപ വീതം ടോക്കൺ മണിയിൽ ഒതുങ്ങി. അതേ സമയം 3 പദ്ധതികൾക്ക് ബജറ്റിൽ 5 കോടി രൂപ വകയിരുത്തി. തേലക്കാട് ജിഎൽപി സ്കൂൾ കെട്ടിടം (1 കോടി), അമ്മിനിക്കാട് ഒടമല പാറൽ റോഡ് നവീകര ണം (3 കോടി), ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമാണം (1 കോടി) എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ഇവയ്ക്ക് 20 ശതമാനം തുകയായ 1 കോടി രൂപയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നജീബ് കാന്തപുരം എം.എൽ.എ. സമർപ്പിച്ച 20 പദ്ധതി നിർദേശങ്ങളിൽപ്പെട്ടതാണ് ഈ മൂന്നെണ്ണം. ബാക്കി 17 എണ്ണത്തിന് 100 രൂപ വീതം വകയിരുത്തി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 157.60 കോടി രൂപ അടങ്കൽ വരുന്ന പദ്ധതി നിർദേശങ്ങളാണ് സമർപ്പിച്ചിരുന്നത്.രാമഞ്ചാടി, വെട്ടിച്ചുരുക്ക് കുടിവെള്ളപദ്ധതി പ്രദേശത്ത് റെഗുലേറ്റർ നിർമിക്ക...
ജനത്തിന്റെ നടുവൊടിച്ച് സംസ്ഥാന ബജറ്റ്
Kerala

ജനത്തിന്റെ നടുവൊടിച്ച് സംസ്ഥാന ബജറ്റ്

Perinthalmanna RadioDate: 03-02-2023മദ്യം മുതൽ പാർപ്പിടം വരെ, പുതിയ ബജറ്റ് വന്നതോടെ ഇവയ്‌ക്കെല്ലാം ചെലവേറുകയാണ്. മദ്യത്തിന് 20 രൂപ മുതൽ 40 രൂപ വരെ കൂട്ടിയപ്പോൾ, പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് ഉയർത്തിയിരിക്കുന്നത്. അവിടം കൊണ്ട് അവസാനിക്കുന്നില്ല. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചിരിക്കുകയാണ്. ഒപ്പം ഫ്‌ളാറ്റ്/അപ്പാർട്ട്‌മെന്റ് മുദ്ര വില കൂട്ടി, 7% ൽ എത്തിച്ചു. പട്ടയം ഭൂമിയിലെ നികുതിയും പരിഷ്‌കരിക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി പറഞ്ഞത്.*ഭൂമിയുടെ ന്യായവില, ഫ്‌ളാറ്റ് / അപ്പാർട്ട്‌മെന്റ് വില*സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010-ൽ നിലവിൽ വന്നു. അതിനുശേഷം ഇത് അഞ്ച് തവണ പുതുക്കുകയുണ്ടായി. വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്തുവാൻ വേണ്ടി നിലവിലുള്ള ന്യായവില 20 ശതമാനം വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പറഞ്ഞു.വിവിധ കാരണങ്ങളാൽ വിപണി മൂല്യം വർധ...
സംസ്ഥാന ബജറ്റ് ഇന്ന്; നികുതി വർധനക്ക് സാധ്യത
Kerala

സംസ്ഥാന ബജറ്റ് ഇന്ന്; നികുതി വർധനക്ക് സാധ്യത

Perinthalmanna RadioDate: 03-02-2023കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് ഇന്ന്. ധനപ്രതിസന്ധി മറികടക്കാൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വർധനക്ക് സാധ്യതയുള്ള ബജറ്റിൽ ക്ഷേമപെൻഷൻ ചെറുതായി വർധിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് സൂചന. എൽ.ഡി.എഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ അവതരിപ്പിക്കുന്നത്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് തത്കാലത്തേക്ക് എങ്കിലും പരിഹാരം കണ്ടെത്താൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാനാണ് സർക്കാർ ആലോചന.വില്ലേജ്, താലൂക്ക് തദ്ദേശ സ്ഥാപനങ്ങളിലെ വിവിധി സേവന സർ...
157.60 കോടിയുടെ ബജറ്റ് പദ്ധതി നിർദേശവുമായി പെരിന്തൽമണ്ണ
Local

157.60 കോടിയുടെ ബജറ്റ് പദ്ധതി നിർദേശവുമായി പെരിന്തൽമണ്ണ

Perinthalmanna RadioDate: 01-02-2023പെരിന്തൽമണ്ണ: സംസ്ഥാന ബജറ്റിലേക്ക് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്ന്‌ 20 പദ്ധതികളുടെ നിർദേശം നജീബ് കാന്തപുരം എം.എൽ.എ. സമർപ്പിച്ചു. ആകെ 157.60 കോടി രൂപ അടങ്കൽതുക വരുന്നതാണ് പദ്ധതി നിർദേശങ്ങൾ. രാമഞ്ചാടി, വെട്ടിച്ചുരുക്ക് കുടി വെള്ള പദ്ധതി പ്രദേശങ്ങളിൽ റെഗുലേറ്റർ/വിയർ സ്ഥാപിക്കുന്നതിന് 25 കോടിയുടെ നിർദേശമാണ് ഏറ്റവും കൂടിയ തുകയുടേത്.മറ്റു പദ്ധതി നിർദേശങ്ങളും അടങ്കൽ തുകയും. 1. തേലക്കാട് ജി.എൽ.പി. സ്‌കൂൾ കെട്ടിടനിർമാണം (ഒരുകോടി), 2. ആലിപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടനിർമാണം (ഒരുകോടി), 3. അമ്മിനിക്കാട്-ഒടമല-പാറൽ റോഡ് നവീകരണം (മൂന്നുകോടി), 4. താഴേക്കോട് ജി.എൽ.പി. സ്‌കൂൾ കെട്ടിടനിർമാണം (2.5 കോടി), 5. തൂതപ്പുഴയ്ക്ക് കുറുകെ ഏലംകുളം പറയൻതുരുത്ത്-മാട്ടായ പാലം (എട്ടുകോടി), 6. ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് റോഡ് സ്ഥലമെടുപ്പടക്കമുള്ള പ്രാഥമിക പ്ര...
മൊബൈലിനും ടിവിക്കും വില കുറയും; സ്വര്‍ണം, വെള്ളി, സിഗരറ്റ് വില കൂടും
Kerala

മൊബൈലിനും ടിവിക്കും വില കുറയും; സ്വര്‍ണം, വെള്ളി, സിഗരറ്റ് വില കൂടും

Perinthalmanna RadioDate: 01-02-2023ഡല്‍ഹി: കേന്ദ്ര ബജറ്റിൽ ഇലക്ട്രിക് ഉപകരണ നിർമാണത്തിനുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ചു. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ടെലിവിഷന്‍ സെറ്റുകള്‍, കംപ്രസ്ഡ് ബയോഗ്യാസ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. എന്നാല്‍ സിഗരറ്റ്, കോമ്പൗണ്ട് റബ്ബർ, സ്വര്‍ണം, വെള്ളി, വജ്രം എന്നിവയുടെ വില കൂടും.ഇലക്ട്രിക്ക് ചിമ്മിനി ഇറക്കുമതി തീരുവ വർധിപ്പിച്ചു. 2 കോടി വിറ്റുവരവ് ഉള്ള ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവുണ്ട്. മാസ നിക്ഷേപ പദ്ധതികളുടെ പരമാവധി തുക ഉയർത്തി. സിംഗിൾ അക്കൗണ്ടുകൾക്ക് പുതിയ പരിധി 9 ലക്ഷവും ജോയിൻ്റ് അക്കൗണ്ടുകൾക്ക് 15 ലക്ഷവും പരിധിയാക്കി. പഴയ വാഹനങ്ങൾ പൊളിക്കൽ നയത്തിന് കൂടുതൽ സഹായം നല്‍കും. സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി വിപുലമാക്കും. പഴയ സർക്കാർ വാഹനങ്ങളും പൊളിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി....