ബഫർസോൺ മേഖല; ഫീൽഡ് സർവേ പൂർത്തിയായില്ല
Perinthalmanna RadioDate: 10-01-2023കാളികാവ്: സൈലന്റ്‌വാലി കരുതൽമേയലയിൽ ഉൾപ്പെട്ട സ്വകാര്യ കൈവശഭൂമിയുടെ ഫീൽഡ്‌സർവേ പൂർത്തിയാക്കിയിട്ടില്ല. ഫീൽഡസർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി ശനിയാഴ്ച അവസാനിച്ചതാണ്.പരാതികളുടെ എണ്ണക്കൂടുതലും ഭൂവിസ്തൃതി അധികമായതുമാണ് ഫീൽഡ് സർവേ വൈകുന്നതിന് കാരണമായി അധികൃതർ പറയുന്നത്. സൈലന്റ് വാലി കരുതൽ മേഖലയിൽപ്പെട്ട കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് എന്നീ മൂന്ന് പഞ്ചായത്തുകളിൽ തിങ്കളാഴ്ചയും ഫീൽഡ് സർവേ പൂർത്തിയാക്കിയിട്ടില്ല.ഏറ്റവുംകൂടുതൽ പരാതികളുള്ളത് കരുവാരക്കുണ്ട് പഞ്ചായത്തിലാണ്. 205 പരാതികളിൽ 121 പരാതികളാണ് ഷീൽഡ് സർവേ നടത്തിയത്. 84 പരാതികൾ ബാക്കിയുണ്ട്, കാളികാവ് പഞ്ചായത്തിൽ 31 പരാതികളിൽ 25 എണ്ണത്തിലാണ് ഫീൽഡ്സർവേ പൂർത്തിയാക്കിയത്. ചോക്കാടിൽ 97 പരാതികളിൽ 46 പരാതികളിലാണ് ജിയോടാഗ് ചെയ്യാൻ കഴിഞ്ഞത്. ഫീൽഡ്‌സർവേ പൂർത്തിയാക്കാത്തതുമായി ബന്...