Tag: Building Construction Permit

കെട്ടിടനിർമാണ ഫീസ് ഇന്നു മുതൽ കുത്തനെ കൂടും
Kerala

കെട്ടിടനിർമാണ ഫീസ് ഇന്നു മുതൽ കുത്തനെ കൂടും

Perinthalmanna RadioDate: 10-04-2023സംസ്ഥാനത്ത് ഇന്നുമുതൽ വീടു നിർമാണത്തിനു ചെലവേറും. കെട്ടിടനിർമാണ അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ കുത്തനെ വരുത്തിയ വർധന ഇന്നു നിലവിൽ വരും.അപേക്ഷാ ഫീസ് 30 രൂപയിൽനിന്നു പത്തിരട്ടി കൂട്ടി മിനിമം 300 രൂപയാക്കി. ഇതു കൂടാതെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1000– 5000 രൂപയും കൂട്ടി. പെർമിറ്റ് ഫീസിലാണ് ഏറ്റവും വലിയ ഇരുട്ടടി. പഞ്ചായത്തുകളിൽ ചെറിയ വീടുകൾക്ക് 525 രൂപയിൽനിന്ന് 7500 രൂപയായും വലിയ വീടുകൾക്ക് 1750 രൂപയിൽനിന്ന് 25,000 രൂപയായും കൂട്ടി. നഗരമേഖലയിൽ ചെറിയ വീടുകൾക്ക് 750 രൂപയിൽനിന്ന് 15,000 രൂപയായും വലിയ വീടുകൾക്ക് 2500 രൂപയിൽനിന്ന് 37,500 രൂപയായും കൂട്ടി. കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇതു സംബന്ധിച്ച ഭേദഗതി പിന്നീടു വരുത്തുമെന്നു സർക്കാർ അ...
കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയത് വീട് നിർമ്മിക്കേണ്ട സാധാരണക്കാർക്ക് തിരിച്ചടി
Local

കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയത് വീട് നിർമ്മിക്കേണ്ട സാധാരണക്കാർക്ക് തിരിച്ചടി

Perinthalmanna RadioDate: 04-04-2023കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയതോടെ വെട്ടിലായത് വീടെന്ന സ്വപ്നവുമായി നടക്കുന്ന സാധാരണക്കാരാണ്. ഈ മാസം 10 മുതൽ ഫീസ് ഇനത്തിൽ പത്തിരട്ടിയിലേറെ വർധനയാണ് നിലവിൽ വരിക. കോർപേഷനുകളിലാണ് ഏറ്റവും കൂടുതൽ വർധന ഉണ്ടായിരിക്കുന്നത്. 150 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ചെറിയ വീടിന് പെ‍ർമിറ്റ് ഫീസ് ഇനത്തിൽ നേരത്തെ പഞ്ചായത്തിൽ അടക്കേണ്ടിയിരുന്നത് 555 രൂപയായിരുന്നു. ഇനി കൊടുക്കേണ്ടി വരിക 8500 രൂപയാണ്. നഗരസഭകളിലൽ ഇത് 11,500 രൂപയും കോർപറേഷനിൽ 16000 രൂപയുമാണ്.ചെറുകിട നിർമാണങ്ങൾ 80 മീറ്റർ സ്ക്വയറായി നിജപ്പെടുത്തി. ഇതോടെ സാധാരണക്കാർ ഉൾപ്പെടെ വർധനയുടെ പരിധിയിൽ പെടും. കെട്ടിട പെർമിറ്റിനുള്ള അപേക്ഷ ഫീസിലും കൈപൊള്ളിക്കുന്ന വർധനവ് നിലവിൽ വരുന്നത്. 30 രൂപയായിരുന്നത് ഒറ്റയടിക്ക് വർധിച്ച് 300 രൂപയായി. സാമ്പത്തിക വർഷം അവസാനിക്കുന്ന പേരിൽ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഒരു മാ...
കെട്ടിട നിർമാണ അപേക്ഷയ്ക്കും പെർമിറ്റിനും ഫീസ് കുത്തനെ കൂട്ടി
Kerala

കെട്ടിട നിർമാണ അപേക്ഷയ്ക്കും പെർമിറ്റിനും ഫീസ് കുത്തനെ കൂട്ടി

Perinthalmanna RadioDate: 01-04-2023തിരുവനന്തപുരം ∙ സംസ്ഥാനത്തു കെട്ടിടനിർമാണ അപേക്ഷയ്ക്കും പെർമിറ്റിനും തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസ് കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ 10 മുതലാണു പ്രാബല്യം. 80 ചതുരശ്ര മീറ്ററിൽ (ഏകദേശം 861 ചതുരശ്ര അടി) കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന്റെ ഫീസുകളാണു സ്ലാബ് അടിസ്ഥാനത്തിൽ വർധിപ്പിച്ചത്. പഞ്ചായത്തുകളിൽ വീടുകൾക്കു ചതുരശ്ര മീറ്ററിന്റെ നിരക്ക് 7 രൂപയിൽ നിന്നു 150 രൂപ വരെയായി ഉയർന്നപ്പോൾ നഗരസഭകളിൽ 7 രൂപയിൽ നിന്നു 200 രൂപ വരെയായി. കോർപറേഷനുകളിൽ 10 രൂപയിൽ നിന്ന് 200 രൂപ വരെയായി വർധിച്ചു. പെർമിറ്റ് അപേക്ഷാ ഫീസ് 50 രൂപയിൽ നിന്ന് 5000 വരെയായി കൂട്ടി. പഞ്ചായത്തുകളിൽ 81– 150 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾ നിർമിക്കാൻ ചതുരശ്ര മീറ്ററിന് ഇനി 50 രൂപയാണു പെർമിറ്റ് ഫീസ്. 151–300 ചതുരശ്ര മീറ്റർ വരെ ഉള്ളവയ്ക്കു ചതുരശ്ര മീറ്ററിനു ...
ഏപ്രിൽ 1 മുതൽ സംസ്ഥാനത്തെ കെട്ടിടനിർമാണ പെർമിറ്റ് ഫീസിൽ വർധന
Kerala

ഏപ്രിൽ 1 മുതൽ സംസ്ഥാനത്തെ കെട്ടിടനിർമാണ പെർമിറ്റ് ഫീസിൽ വർധന

Perinthalmanna RadioDate: 23-03-2023സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. എത്ര വർദ്ധനവുണ്ടാകുമെന്ന് തീരുമാനിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറവാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നിരക്ക് വർദ്ധന. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാലുടൻ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകും.സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അനുമതി നൽകുക. ഇത് ഒന്നിലധികം തലത്തിലുള്ള പരിശോധനകൾ, കാലതാമസം, തടസ്സങ്ങൾ എന്നിവ ഒഴിവാക്കും. കെട്ടിട ഉടമകളുടെയും കെട്ടിട പ്ലാൻ തയ്യാറാക്കി മേൽനോട്ടം വഹിക്കുന്ന ലൈസൻസി / എംപാനൽഡ് എഞ്ചിനീയർമാരുടെയും സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ...