Tag: Bus Speed

ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ
Kerala

ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ

Perinthalmanna RadioDate: 11-04-2023സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും പരമാവധി വേഗം 60 കിലോമീറ്ററിൽ നിന്ന് 70 ആക്കി ഉയർത്താൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് സ്പീഡ് ഗവർണറിൽ മാറ്റം വരുത്തും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.പുതിയ സൂപ്പർ ഫാസ്റ്റുകൾക്ക് ഉൾപ്പെടെ വേഗം കുറവാണെന്ന് യാത്രക്കാരുടെ പരാതിയും ഉയർന്നിരുന്നു. എന്നാൽ ജംക്‌ഷനുകളിലും സ്കൂളിനു മുന്നിലും മറ്റും വേഗ നിയന്ത്രണം പഴയതുപോലെ തുടരും. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്ക് വേഗം കുറവാണെന്നതിനാൽ സമയകൃത്യത പാലിക്കാൻ കഴിയുന്നില്ലെന്ന് ഡ്രൈവർമാരുടെ പരാതി നേരത്തേ തന്നെയുണ്ട്. വേഗം സംബന്ധിച്ച് ഉത്തരവിറക്കുന്നതിനു ഗതാഗത സെക്രട്ടറി ബിജു പ്രഭാകറെ മന്ത്രി ചുമതലപ്പെടുത്തി.പുതിയ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതോടെ മറ്റു വാഹനങ്ങളുടെ അമിത വേഗത്തിൽ ...