Tag: Bus Strike

തിരൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
Local

തിരൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

Perinthalmanna RadioDate: 19-07-2023തിരൂർ: ബുധനാഴ്‌ച തിരൂരിൽ സ്വകാര്യ ബസുകൾ പണിമുടക്കും. സംയുക്ത ബസ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണു പണിമുടക്ക്. തിരൂർ ബസ്‌സ്റ്റാൻഡിലെ ശൗചാലയം സ്ഥിരമായി തുറന്നുകൊടുക്കാത്തതും തിരൂർ നഗരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്തതുമാണ് പണിമുടക്കിനു കാരണം. റോഡുകളുടെയും പാലങ്ങളുടെയും പണി മന്ദഗതിയിൽ നടക്കുന്നതും ഗതാഗതക്കുരുക്കിന്‌ ഇടയാക്കുന്നുണ്ടെന്നും സമരക്കാർ പറഞ്ഞു.പണിമുടക്കുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് അധികാരികൾക്ക് നോട്ടീസ് നൽകിയിട്ടും ഒന്നു ചർച്ചയ്ക്കുവിളിച്ച് വിഷയം പരിഹരിക്കാൻപോലും അധികാരികൾ തയ്യാറായില്ലെന്ന് ബസ് തൊഴിലാളി യൂണിയൻ നേതാക്കളായ റാഫി തിരൂർ, ജാഫർ ഉണ്യാൽ, സച്ചിദാനന്ദൻ, ഷൗക്കത്ത് എന്നിവർ പറഞ്ഞു. തിരൂർ ബസ്‌ സ്റ്റാൻഡിൽ നിന്നുള്ള മുഴുവൻ ബസുകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുമെന്ന്...
ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
Kerala

ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

Perinthalmanna RadioDate: 03-06-2023സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചെന്നെന്ന് ബസ് ഉടമകള്‍ അറിയിച്ചു. സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമ...
സര്‍വീസ് നിര്‍ത്തില്ല, പകരം നിരാഹാര സമരം; ബസ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഒരുവിഭാഗം
Kerala

സര്‍വീസ് നിര്‍ത്തില്ല, പകരം നിരാഹാര സമരം; ബസ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഒരുവിഭാഗം

Perinthalmanna RadioDate: 24-05-2023ബസ് സർവീസ് നിർത്തിയുള്ള സമരത്തിനില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. പകരം അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് ഫെഡറേഷന്റെ തീരുമാനം. ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് നിരാഹാരം ആരംഭിക്കും. സമരം പ്രഖ്യാപിച്ച ബസ്സുടമകളുടെ സംഘടനയ്ക്കല്ല ശക്തി, യഥാർഥ സംഘടന ബസ് ഓപറേറ്റേഴ്സ് ഫെഡറേഷനാണെന്നും ഭാരവാഹികൾ പറഞ്ഞു.ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ നേരത്തേ ഗതാഗത മന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം സ്വകാര്യ ബസുകൾ സമരം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, സമരത്തിനില്ലെന്നാണ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ നിലപാട്. തൃശ്ശൂരിൽ ചേർന്ന സമരപ്രഖ്യാപന കൺവൻഷനിലാണ് തീരുമാനം പ്രഖ്യാപിച്ചത്.ഇതിനകം തന്നെ ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽത്തന്നെ സർവീസ് നിർത്തിവച്ചൊരു സമരത്തിന് ഫെഡറേഷൻ തയ്യാറല്ലെന്നും അവ...
മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; ജൂൺ 7 മുതൽ അനിശ്ചിതകാല ബസ് സമരം
Kerala

മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; ജൂൺ 7 മുതൽ അനിശ്ചിതകാല ബസ് സമരം

Perinthalmanna RadioDate: 23-05-2023സമരത്തിലുറച്ച് സ്വകാര്യ ബസുടമകൾ. സംസ്ഥാനത്ത് ജൂൺ 7 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് ബസുടമകൾ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ചർച്ചയിൽ മുന്നോട്ട് വെച്ച ആവശ്യങ്ങൾക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്ന് ബസ് ഉടമകൾ ആരോപിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. ഇതോടെ സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നൽകിയതായും സമരസമിതി കൺവീനർ ടി. ഗോപിനാഥ് അറിയിച്ചു. വിദ്യാർത്ഥികളുടെ മിനിമം കൺസഷൻ 5 രൂപയാക്കണം,കൺസഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കൺസഷന് പ്രായപരിധി നിശ്ചയിക്കണംലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് നിലനിർത്തണം എന്നിവയാണ് സ്വകാര്യ ബസുടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ. ചർച്ചയിൽ ഈ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്...
കേരളത്തില്‍ ജൂൺ ഏഴ് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്
Local

കേരളത്തില്‍ ജൂൺ ഏഴ് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

Perinthalmanna RadioDate: 23-05-2023പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. നിലവിൽ സർവീസ്' നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ&nb...
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്
Kerala

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്

Perinthalmanna RadioDate: 16-05-2023സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍ 24 മുതല്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യബസുടമകളുടെ തീരുമാനം.സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്ന് ആരോപിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് സമരത്തിലേക്ക് നീങ്ങുന്നത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ ഈ മാസം 24ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. അന്നേദിവസം സര്‍വീസ് നിര്‍ത്തിവെച്ച് സ്വകാര്യബസുടമകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തൃശൂരില്‍ ചേര്‍ന്ന ബസുടമകളുടെ യോഗമാണ് തീരുമാനമെടുത്തത്.സ്വിഫിറ്റിന് വേണ്ടി പ്രൈവറ്റ് ബസുകളുടെ പെര്‍മിറ്റുകള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ച് പുതുക്കി നല്‍കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണം...
പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജൂൺ ഒന്നുമുതൽ സ്വകാര്യബസ് തൊഴിലാളി സമരം
Kerala

പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജൂൺ ഒന്നുമുതൽ സ്വകാര്യബസ് തൊഴിലാളി സമരം

Perinthalmanna RadioDate: 10-04-2023സംസ്ഥാനത്തെ സ്വകാര്യബസ്‌ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജൂൺ ഒന്നുമുതൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനം.സ്വകാര്യബസ്‌ മേഖലയെ ഇല്ലാതാക്കാൻ അധികാരികൾ ശ്രമിക്കുകയാണെന്നാരോപിച്ച് ഓൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്‌സ് (എ.കെ.പി.ബി.എം) മൂന്നു മേഖലകളിലായി നടത്തുന്ന സമരത്തിന്റെ ആദ്യഘട്ട കൺവെൻഷനിലാണ് തീരുമാനം. വളാഞ്ചേരി എൻ.പി.കെ. ടവറിലാണ് ആദ്യ കൺവെൻഷൻ നടന്നത്.ഇരുപത്തയ്യായിരത്തോളം ബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ അവശേഷിക്കുന്നത് 5400 എണ്ണം മാത്രമാണ്. കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കാനെന്ന പേരിൽ രണ്ടുലക്ഷത്തിലധികം തൊഴിലാളികൾ പണിയെടുക്കുന്ന സ്വകാര്യബസ് മേഖലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി. കാലാവധി കഴിഞ്ഞ ആയിരത്തി ഇരുനൂറ് കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നതിനെതിരേ പരാതി നൽകാനും കൺവെൻഷൻ തീരുമാനിച്ചു....