Tag: Bypass Junction

മഴ പെയ്താൽ അഴുക്കു ചാലുകളിലെ വെള്ളവും മാലിന്യവും റോഡിൽ
Local

മഴ പെയ്താൽ അഴുക്കു ചാലുകളിലെ വെള്ളവും മാലിന്യവും റോഡിൽ

Perinthalmanna RadioDate: 11-06-2023പെരിന്തൽമണ്ണ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഴുക്കു ചാലുകളിൽ നിന്ന് കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാത്തത് ദുരിതമായി. നഗരത്തിലെ ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ മഴ പെയ്താൽ അഴുക്കു ചാലിൽ നിന്ന് വലിയ തോതിൽ വെള്ളം റോഡിലേക്ക് ഒഴുകുകയാണ്.ചാലുകൾ നികന്ന നിലയിൽ ആയതിനാൽ കാര്യമായി വെള്ളം ഒഴുകി പോകാത്തതാണ് പ്രതിസന്ധി. സമീപത്തെ വ്യാപാര സ്ഥാ മപനങ്ങളിലേക്കും വെള്ളം കയറുന്ന സ്ഥിതിയുണ്ട്. റോഡിൽ നിന്ന് ഓടയിലേക്ക് വെള്ളം ഒഴുകി പോകുന്നതിനായി അവിടവിടെയായി ഒരുക്കിയ ഓവുകളിലൂടെ വെള്ളം തിരിച്ച് റോഡിലേക്ക് ഒഴുകുകയാണ്.ഇന്നലെ പെയ്ത മഴയിൽ പെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ ബൈപാസ് ജംക്ഷൻ പരിസരത്ത് വലിയ വെള്ളക്കെട്ടുണ്ടായി.കഴിഞ്ഞ ദിവസം മാനത്തുമംഗലം ബൈപാസിൽ വെള്ളം നിറഞ്ഞ് കടകളിലേക്ക് വെള്ളം കയറി നാശ നഷ്ടങ്ങളുണ്ടായി. മാത്രമല്ല അഴുക്കു ചാലിലെ മാലിന്...
പെരിന്തൽമണ്ണ ബൈപാസ് ജംഗ്ഷന് സമീപത്തെ കൈവരിയില്ലാത്ത പാലം അപകട ഭീഷണി
Local

പെരിന്തൽമണ്ണ ബൈപാസ് ജംഗ്ഷന് സമീപത്തെ കൈവരിയില്ലാത്ത പാലം അപകട ഭീഷണി

Perinthalmanna RadioDate: 01-03-2023പെരിന്തൽമണ്ണ:  കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ കോഴിക്കോട് റോഡ് ബൈപാസ് ജംഗ്ഷന് അടുത്ത് വഴി യാത്രക്കാർക്കും വാഹനങ്ങൾക്കും കെണിയായി പാലം. റോഡിന് വീതി കുറഞ്ഞ ഈ ഭാഗത്ത് മിക്കപ്പോഴും വാഹന കുരുക്കുണ്ടാകും.കുരുക്ക് മറികടന്ന് റോഡരികിലൂടെ എത്തുന്ന ഇരുചക്ര വാഹനങ്ങളും വഴി യാത്രക്കാരുമാണ് അപകടത്തിൽ പെടുന്നത്. ഇതിനകം ഒട്ടേറെ വാഹനങ്ങളും വഴി യാത്രക്കാരും പാലത്തിൽ നിന്ന് കൈവരിയില്ലാത്ത തോട്ടിലേക്ക് വീണ് അപകടം പറ്റിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ബൈക്ക് തോട്ടിലേക്ക് വീണ് യുവാവിന് പരുക്കേറ്റു.നാട്ടുകൽ മുതൽ രാമനാട്ടുകര വരെ മുൻപ് 93 ലക്ഷം രൂപ ചെലവിൽ നവീകരണ പ്രവൃത്തികൾ നടന്നിരുന്നു. ഈ ഘട്ടത്തിൽ ഇവിടെ അപകട കെണി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനാപകട നിവാരണ സമിതി നിവേദനം നൽകിയിരുന്നു. പരിശോധിക്കാം എന്ന് അന്ന് അധിക...
പെരിന്തൽമണ്ണ ബൈപാസ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ തുരുമ്പെടുത്ത് നശിക്കുന്നു
Local

പെരിന്തൽമണ്ണ ബൈപാസ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ തുരുമ്പെടുത്ത് നശിക്കുന്നു

Perinthalmanna RadioDate: 15-01-2023പെരിന്തൽമണ്ണ: കോഴിക്കോട് റോഡ് ബൈപാസ് ജംക്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റിന് വേണ്ടി 8 വർഷം മുൻപ് പൊടിച്ചത് 12 ലക്ഷം. പരീക്ഷണ അടിസ്ഥാനത്തിൽ പേരിന് മാത്രം പ്രവർത്തിപ്പിച്ചത് അല്ലാതെ ഇവ ഉപയോഗമില്ലാതെ തുരുമ്പെടുത്ത് നശിച്ചു. അന്ന് പെരിന്തൽമണ്ണ എംഎൽഎ ആയിരുന്ന മഞ്ഞളാംകുഴി അലിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് ഇലക്ട്രോണിക് ട്രാഫിക് സിഗ്നൽ സംവിധാനം സജ്ജമാക്കിയത്.അക്കാലത്ത് ഇവിടെ ഗതാഗത കുരുക്ക് കുറുവ് ആയിരുന്നു എന്നതാണ് ബന്ധപ്പെട്ടവരുടെ ന്യായം. എന്നാൽ രാഷ്ട്രീയ വടംവലിയും ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്നാണ് ജനപക്ഷം.പുതുതായി മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് തുറക്കുകയും പുതിയ ഗതാഗത പരിഷ്കരണം നടപ്പാക്കുകയും ചെയ്തതോടെ ഈ ജംക്ഷനിൽ കുരുക്ക് ഒഴിഞ്ഞ സമയം ഇല്ലെന്നായി. ടൗണിൽ എത്തുന്ന മിക്കവാറും ബസുകളെല്ലാം ഇതു വഴിയാണ് കടന്നു പോകുന്നത്. ഇവിടെ ഡ്യൂട്...