Tag: Calicut Airport

കരിപ്പൂർ വിമാന താവളത്തിൽ നാളെ മുതൽ 24 മണിക്കൂർ സർവീസ്
Local

കരിപ്പൂർ വിമാന താവളത്തിൽ നാളെ മുതൽ 24 മണിക്കൂർ സർവീസ്

Perinthalmanna RadioDate: 27-10-2023കോഴിക്കോട് വിമാന താവളത്തിൽ പൂർണ തോതിൽ പകൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ശൈത്യകാല ഷെഡ്യൂൾ തുടങ്ങുന്ന ശനിയാഴ്ച മുതലാണിത്. കഴിഞ്ഞ ജനുവരിയിൽ പുറപ്പെടുവിച്ച നോട്ടാം (നോട്ടീസ് ടൂ എയർമാൻ) വെള്ളിയാഴ്ച പിൻവലിക്കും. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിലാണ് പകൽ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ 10 മുതൽ ആറു വരെയായിരുന്നു നിയന്ത്രണം. വിമാനങ്ങൾ രാത്രിയിൽ മാത്രമായത് കരിപ്പൂരിൽ കനത്ത തിരക്കിന് കാരണമായിരുന്നു.നിയന്ത്രണം നീക്കുന്നതോടെ എയർ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള വിമാന കമ്പനികളുടെ ചില സർവീസുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. വിമാന സമയമാറ്റം സംബന്ധിച്ച വിവരങ്ങൾ കമ്പനികൾ വിമാനത്താവള അധികൃതർക്ക് കൈമാറി വരികയാണ്. കരിപ്പൂരിൽ ഒരേസമയം 12 വലിയ വിമാനങ്ങൾ നിർത്തുന്നതിനുള്ള സൗകര്യമാണുള്ളത്. ഒരേ സമയം കൂടുതൽ വിമാനങ്ങൾ എത്തുന്നത് യാത്രക്കാർക...
കോഴിക്കോട് വിമാനത്താവള വികസനം; സെപ്റ്റംബർ 15-നകം ഭൂമി കൈമാറുമെന്ന് സർക്കാർ
Kerala

കോഴിക്കോട് വിമാനത്താവള വികസനം; സെപ്റ്റംബർ 15-നകം ഭൂമി കൈമാറുമെന്ന് സർക്കാർ

Perinthalmanna RadioDate: 26-07-2023കോഴിക്കോട് വിമാനത്താവള വികസനത്തിന് സെപ്റ്റംബർ 15-നകം ഭൂമി ഏറ്റെടുത്ത് നൽകാമെന്ന് അറിയിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു.സംസ്ഥാന സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഡോ. വി. വേണുവാണ് കഴിഞ്ഞ ദിവസം കത്ത് നൽകിയത്. ഓഗസ്റ്റ് ഒന്നിനകം ഭൂമി കൈമാറിയില്ലെങ്കിൽ വിമാനത്താവളത്തിലെ റൺവേ വെട്ടിക്കുറച്ച് റെസ വിപുലീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.കഴിഞ്ഞ മാർച്ച് 31-നകം ഭൂമി കൈമാറാമെന്നായിരുന്നു സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നത്. മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാതായതോടെയാണ് കേന്ദ്രം തീരുമാനം കടുപ്പിച്ചത്. 2860 മീറ്റർ നീളമുള്ള റൺവേ ഭൂമി കിട്ടിയില്ലെങ്കിൽ 2540 മീറ്ററായി കുറയ്ക്കാനാണ് തീരുമാനം. 90 മീറ്റർ നീളമുള്ള റെസ (റൺവേ എൻഡ് സേഫ്റ്റി ...
കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ; വിലനിർണയ റിപ്പോർട്ട് പരിഗണനയിൽ
Kerala

കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ; വിലനിർണയ റിപ്പോർട്ട് പരിഗണനയിൽ

Perinthalmanna RadioDate: 20-07-2023കരിപ്പൂർ വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വിപുലീകരണത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന വില നിർണയ റിപ്പോർട്ട് (ബി.വി.ആർ.- ബേസിക് വാല്യു റിപ്പോർട്ട്) ജില്ലാകളക്ടറുടെ പരിഗണനയിൽ. കരിപ്പൂരിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ട് ബുധനാഴ്ച ജില്ലാകളക്ടർക്ക് കൈമാറി.റിപ്പോർട്ടിന് അംഗീകാരം നൽകുന്നതിനുമുമ്പ് കളക്ടർക്ക് ആവശ്യമെങ്കിൽ പുനഃപരിശോധന നടത്താം. ഇല്ലെങ്കിൽ റിപ്പോർട്ട് കളക്ടറുടെ അംഗീകാരത്തോടെ സർക്കാരിന്റെ അനുമതിക്കു വിടും. സർക്കാർ അംഗീകരിച്ചശേഷം റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തും.റെസ വിപുലീകരണത്തിനായി പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽനിന്നായി 98 ഉടമകളിൽനിന്ന് 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 64 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെടും. ഈ കുടുംബങ്ങൾക്ക് അധികമായി 10 ലക...
റൺവേ വികസനത്തിൽ വീട് നഷ്ടപ്പെടുന്നവർക്ക് അധിക നഷ്ട പരിഹാരം പരിഗണനയിൽ
Kerala

റൺവേ വികസനത്തിൽ വീട് നഷ്ടപ്പെടുന്നവർക്ക് അധിക നഷ്ട പരിഹാരം പരിഗണനയിൽ

Perinthalmanna RadioDate: 30-06-2023മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ വീടു നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് അധിക നഷ്ടപരിഹാരം നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. ആകെ 98 ഭൂവുടമകളിൽ നിന്നായി 14.5 ഏക്കറാണ് ഏറ്റെടുക്കേണ്ടി വരിക. ഇതിൽ വീട് നഷ്ടമാകുന്ന 64 കുടുംബങ്ങളുണ്ട്. വീടിനും സ്ഥലത്തിനും വെവ്വേറെ നഷ്ടപരിഹാരത്തുകയാണു നൽകുന്നത്. ഇതിനു പുറമേ, ഒരു വീടിന് 4.60 ലക്ഷം രൂപ അധികം നൽകാനും തീരുമാനിച്ചിരുന്നു. ഈ തുക 10 ലക്ഷം ആക്കി ഉയർത്തണമെന്നാണ് ഭൂവുടമകൾ ആവശ്യപ്പെട്ടത്.ഈ ആവശ്യം പരിഗണിച്ചാൽ 3.45 കോടി രൂപ കൂടി അധികമായി ഭൂമിയേറ്റെടുക്കലിനു വേണ്ടിവരും. ഇക്കാര്യമാണ് സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. വീട് നഷ്ടമാകുന്നവരിൽ പലരും ഇതിനു മുൻപും വിമാനത്താവളത്തിനായി ഭൂമി വിട്ടുകൊടുത്തവരായതിനാൽ അധിക നഷ്ടപരിഹാരത്തിന് യോഗ്യതയുണ്ടെന്നാണു നിലവിൽ വിലയിരുത്ത...
കരിപ്പൂരിൽ പകൽ വിമാനങ്ങൾക്കുള്ള നിയന്ത്രണം അടുത്ത മാസം പിൻവലിക്കും
Kerala

കരിപ്പൂരിൽ പകൽ വിമാനങ്ങൾക്കുള്ള നിയന്ത്രണം അടുത്ത മാസം പിൻവലിക്കും

Perinthalmanna RadioDate: 22-06-2023കോഴിക്കോട്‌ വിമാന താവളത്തിൽ പകൽ സമയം വിമാനങ്ങൾക്കുള്ള നിയന്ത്രണം അടുത്ത മാസം പിൻവലിക്കുമെന്ന് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് പറഞ്ഞു. റൺവേ റീ കാർപെറ്റിങ് പൂർത്തിയായതോടെയാണിത്. വശങ്ങളിൽ മണ്ണിടുന്ന പ്രവൃത്തി പൂർത്തിയാകാനുണ്ട്. ജനുവരിയിലാണ് റൺവേ നവീകരണം തുടങ്ങിയത്.2860 മീറ്റർ റൺവേയാണ് റീ കാർപെറ്റിങ് നടത്തി നവീകരിച്ചത്. സെൻട്രൽലൈൻ ലൈറ്റ്, ടച്ച് ഡൗൺ ഏരിയാ ലൈറ്റ് എന്നിവയും സ്ഥാപിച്ചു. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് സെൻട്രൽ ലൈൻ ലൈറ്റ് ഉള്ളത്. കൊറിയയിൽനിന്നുള്ള ലൈറ്റുകളാണ് സ്ഥാപിച്ചത്. റൺവേയുടെ മധ്യത്തിൽ 30 മീറ്റർ അകലത്തിലാണ് 180 ലൈറ്റുള്ളത്‌. രാത്രിയിലും മഴ, മഞ്ഞ് സമയങ്ങളിലും റൺവേയുടെ മധ്യത്തിൽ കൃത്യതയോടെ, സുരക്ഷിതമായി വിമാനങ്ങൾ ലാൻഡ് ചെയ്യാനാകും. 2020-ലുണ്ടായ വിമാനദുരന്തം അന്വേഷിച്ച് വിദഗ്ധസമിതിയുടെ നിർദേശാനുസരണമാണ് ലൈറ്റുകൾ സ്ഥാപിച്ചത്.റൺവേയുട...
കരിപ്പൂരിൽ റെസ നിർമാണം;  484.57 കോടിയുടെ ഭരണാനുമതി
Local

കരിപ്പൂരിൽ റെസ നിർമാണം;  484.57 കോടിയുടെ ഭരണാനുമതി

Perinthalmanna RadioDate: 20-06-2023കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിലെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നവീകരണത്തിനായി എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ബോർഡ് 484.57 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി.റെസ നവീകരണം, ഐ.എൽ.എസ്. ഉൾപ്പെടെയുള്ള കമ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കൽ, ഡ്രൈനേജ് സംവിധാനം, റെസയുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ സംവിധാനങ്ങളുടെ പ്രവൃത്തികൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി.സാമ്പത്തിക ബാധ്യതയ്ക്കു പുറമെ, എയർപോർട്ട്‌സ് അതോറിറ്റി റെസ നിർമാണപ്രവർത്തനങ്ങളും നടത്തും. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയശേഷം നിർമാണപ്രവർത്തനങ്ങൾ നടത്തുമെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. റെസ നിർമാണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന ഭൂമി നിരപ്പാക്കി നൽകണമെന്ന് നേരത്തേ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.പള്ളിക്കൽ, നെട...
കരിപ്പൂരില്‍ ഈ വര്‍ഷം പിടികൂടിയത് 67 കോടിയുടെ സ്വര്‍ണം
Kerala

കരിപ്പൂരില്‍ ഈ വര്‍ഷം പിടികൂടിയത് 67 കോടിയുടെ സ്വര്‍ണം

Perinthalmanna RadioDate: 15-06-2023മലപ്പുറം: ആറ് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് പിടികൂടിയത് 67 കോടി രൂപയുടെ സ്വര്‍ണം. പുറത്ത് പൊലീസ് പിടികൂടിയ സ്വര്‍ണം ഇതില്‍പെടില്ല.ജനുവരി ഒന്ന് മുതല്‍ ബുധനാഴ്ച വരെയുള്ള കണക്കു പ്രകാരം ഏകദേശം 120 കിലോ സ്വര്‍ണമാണ് പിടികൂടിയതെന്ന് എയര്‍ കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇതുകൂടാതെ 14 കേസിലായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 1.3 കോടി രൂപയുടെ വിദേശ കറൻസിയും ഈ കാലയളവില്‍ പിടികൂടി. 141 യാത്രക്കാരാണ് സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായത്. ഇതില്‍ ആറുപേര്‍ സ്ത്രീകളാണ്. 105 പേരും മലപ്പുറം ജില്ലക്കാരാണ്. ബാക്കി കോഴിക്കോട്ടുകാരാണ്.149 കേസില്‍ 46 എണ്ണത്തോളം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ബാക്കി കേസുകള്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദ പരിശോധനകളുടെ അടിസ്ഥാനത്തിലായിരുന്നു. സ്വര്‍ണം കടത്തുന്നവരെ...
റൺവേ റീകാർപറ്റിങ് പൂർത്തിയായെങ്കിലും 24 മണിക്കൂർ സർവീസിന് ഇനിയും കാത്തിരിപ്പ്
Local

റൺവേ റീകാർപറ്റിങ് പൂർത്തിയായെങ്കിലും 24 മണിക്കൂർ സർവീസിന് ഇനിയും കാത്തിരിപ്പ്

Perinthalmanna RadioDate: 12-06-2023കരിപ്പൂർ: റൺവേ റീകാർപറ്റിങ് ജോലി പൂർത്തിയായെങ്കിലും കോഴിക്കോട് വിമാനത്താവളം 24 മണിക്കൂർ വിമാന സർവീസിനു സജ്ജമാകാൻ ഇനിയും കാത്തിരിക്കണം. റൺവേയിൽ മഴവെള്ളം പരന്നൊഴുകുകയാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഡ്രെയ്നേജ് ജോലി പുരോഗമിക്കുന്നുണ്ട്. ഇലക്ട്രിക്കൽ ജോലികളും പൂർത്തീകരിക്കാനുണ്ട്. റീകാർപറ്റിങ് നടത്തി ബലപ്പെടുത്തിയ റൺവേയുടെ വശങ്ങളിൽ മണ്ണിട്ടു നിരപ്പാക്കുന്ന ജോലി എങ്ങുമെത്തിയിട്ടില്ല. വിമാനം റൺവേയിൽനിന്നു തെന്നിയാൽ അപകടം ഒഴിവാക്കാനാണു വശങ്ങൾ മണ്ണിട്ടു നിരപ്പാക്കുന്നത്.ഡൽഹി ആസ്ഥാനമായുള്ള എൻഎസ്‌സി കമ്പനിയാണു റീകാർപറ്റിങ് ജോലി ഏറ്റെടുത്തത്. നിശ്ചിത കരാർ കാലാവധിക്കു മുൻപുതന്നെ ജോലി പൂർത്തീകരിക്കാനായി. അതേസമയം, റൺവേയുടെ വശങ്ങളിൽ മണ്ണിട്ടു നിരപ്പാക്കുന്നതിന് ഇനിയും ആയിരക്കണക്കിനു ലോഡ് മണ്ണ് വേണം. മണ്ണ് കിട്ടാനുണ്ടെങ്കിലും ജിയോളജി വകുപ്പിൽനിന്നു രേഖകൾ യഥാസമയം ...
കോഴിക്കോട് വിമാനത്താവളം; റൺവേ റീ കാർപറ്റിങ് പൂർത്തിയായി
Kerala

കോഴിക്കോട് വിമാനത്താവളം; റൺവേ റീ കാർപറ്റിങ് പൂർത്തിയായി

Perinthalmanna RadioDate: 11-06-2023കോഴിക്കോട് വിമാന താവളത്തിലെ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായി. വിമാന സർവീസുകൾ സാധാരണ നിലയിലേക്കു മാറാൻ ഏതാനും മാസങ്ങൾകൂടി വേണ്ടിവരും. 2860 മീറ്റർ റൺവേയാണു റീ കാർപറ്റിങ് നടത്തി നവീകരിച്ചു ബലപ്പെടുത്തിയത്. 60 കോടി രൂപ ചെലവിട്ടായിരുന്നു പ്രവൃത്തി. റൺവേയുടെ വശങ്ങളിൽ മണ്ണു നിരത്തലും ഡ്രൈനേജ് ജോലിയുമാണ് ബാക്കിയുള്ളത്. റൺവേയിൽ മഴവെള്ളം പരന്നൊഴുകുകയാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഡ്രൈനേജ് ജോലിയും റൺവേയിൽനിന്നു വിമാനം തെന്നിയാൽ അപകടം ഒഴിവാക്കുന്നതിനുള്ള മണ്ണു നിരത്തലുമാണു പ്രധാനമായും പൂർത്തിയാകാനുള്ളത്.2023 ജനുവരി 27ന് ആരംഭിച്ച ജോലി വേഗത്തിൽ പൂർത്തിയാക്കാനായതായി എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു. റൺവേയുടെ മുൻപുള്ള ഉപരിതലം നീക്കം ചെയ്യൽ, റൺവേ ഷോൾഡറുകൾ, ടാക്സിവേ നവീകരണം, ഗ്ലാസ് ഫൈബർ റൈൻഫോഴ്സ്മെന്റ് ഗ്രിഡ് നൽകൽ, റൺവേ സെൻട്രൽ ലൈൻ ലൈറ്റിങ് സ്ഥാപിക്കൽ,...
കരിപ്പൂരിലെ റൺവേ റീ കാർപ്പെറ്റിങ് പൂർത്തിയാകുന്നു
Kerala

കരിപ്പൂരിലെ റൺവേ റീ കാർപ്പെറ്റിങ് പൂർത്തിയാകുന്നു

Perinthalmanna RadioDate: 07-06-2023കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെ റൺവേ റീകാർപ്പറ്റിങ് പൂർത്തിയാകുന്നു. മൂന്നു പാളികളായുള്ള റൺവേ ടാറിങ് പൂർത്തിയായി. ടാക്‌സിവേയുടെ ടാറിങ് ആണ് ഇപ്പോൾ നടക്കുന്നത്.കാലാവസ്ഥ അനുകൂലമായാൽ ഏതാനും ദിവസങ്ങൾക്കകം പണി പൂർത്തിയാകും. റൺവേയിലെ ഇലക്ട്രിക്കൽ പ്രവൃത്തികളും കഴിഞ്ഞു. അതേ സമയം, റൺവേയുടെ വശങ്ങളിൽ മണ്ണിടുന്നത് തുടങ്ങാനായിട്ടില്ല. ഒരു ലക്ഷം ഘനയടി മണ്ണ് ഇതിനാവശ്യമാണ്. മണ്ണ് ഖനനം ചെയ്ത് കൊണ്ടു വരുന്നതിന് കരാർ കമ്പനി പാരിസ്ഥിതികാ അനുമതിയിൽ ഇളവ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അന്തിമ ഉത്തരവ് വന്നിട്ടില്ല. മഴ ശക്തമായാൽ മണ്ണ് ഖനനവും അത് റൺവേയിലിടലും നടക്കില്ല. അതു കൊണ്ട് ഈ പണി മഴക്കാലത്തിന് ശേഷമായിരിക്കും നടക്കുക.റൺവേയിലെ മഴവെള്ളം പരന്നൊഴുകാതിരിക്കാൻ ഇരുവശങ്ങളിലും പ്രീ കാസ്റ്റ് കോൺക്രീറ്റ് രീതി ഉപയോഗിച്ച് ഓട നിർമിക്കുന്നുണ്ട്. വേറൊരിടത്ത് 1...