കോഴിക്കോട് വിമാനത്താവളം റെസ വികസനം; സെന്റിന് 5 ലക്ഷമെങ്കിലും നൽകണമെന്ന് ശുപാർശ
Perinthalmanna RadioDate: 02-06-2023കോഴിക്കോട് വിമാന താവളത്തിലെ റെസ (റൺവേ എൻഡ് സേഫ്‌റ്റി ഏരിയ) വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. സമിതി ചെയർമാൻ ഡോ. എം. ഉസ്‌മാനാണ് കളക്ടർ പി.ആർ. പ്രേംകുമാറിന് റിപ്പോർട്ട് കൈമാറിയത്.ഏറ്റെടുക്കുന്ന ഭൂമിക്ക് തരംനോക്കാതെ സെന്റിന് അഞ്ചുലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നും വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് സമയബന്ധിതമായി നടപ്പാക്കണമെന്നും ശുപാർശചെയ്തിട്ടുണ്ട്.കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽനിന്നായി 14.5 ഏക്കർ ഭൂമി ഏറ്റെടുത്ത് റെസ വികസനം നടത്തുകയാണു ലക്ഷ്യം. തിരുവനന്തപുരത്തെ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്‌മെൻറ് എന്ന ഏജൻസിയാണ് സാമൂഹികാഘാത പഠനറിപ്പോർട്ട് തയ്യാറാക്കിയത്. ഇതു വിശദമായി പരിശോധിച്ചാണ് സമിതി അന്തിമ ...










