Tag: Calicut Airport

കരിപ്പൂർ വിമാനത്താവള വികസനം; സാമൂഹികാഘാത റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
Local

കരിപ്പൂർ വിമാനത്താവള വികസനം; സാമൂഹികാഘാത റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Perinthalmanna RadioDate: 10-03-2023കരിപ്പൂർ വിമാനത്താവളം വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ്സ് (സി.എം.ഡി) നടത്തിയ സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് ഇന്ന് ഡെപ്യൂട്ടി കളക്ടർക്ക് (എൽ.എ) സമർപ്പിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ റിപ്പോർട്ടും നൽകും. ഏറ്റെടുക്കുന്ന ഭൂപ്രദേശത്ത് എത്ര വീടുകൾ, കെട്ടിടങ്ങൾ, ഭൂഉടമകൾ, മരങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്നത് അടക്കം വിശദവിവരങ്ങൾ അടങ്ങിയ സി.എം.ഡിയുടെ റിപ്പോർട്ട് പഠിക്കാൻ ജില്ലാ കളക്ടർ ഏഴംഗ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. രണ്ട് സാമൂഹിക ശാസ്ത്രജ്ഞർ, തദ്ദേശ സ്ഥാപനങ്ങളിലെ രണ്ട് പ്രതിനിധികൾ (ഇതിൽ ഒരാൾ വനിത), പുനരധിവാസവുമായി ബന്ധപ്പെട്ട മേഖലയിലെ രണ്ട് വിദഗ്ദ്ധർ, എയർപോർട്ട് അതോറിറ്റിയുടെ ഒരു പ്രതിനിധി എന്നിവരാവും സമിതിയിൽ ഉൾപ്പെടുക. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം പഠന റിപ്പോർട്ട് കളക...
കരിപ്പൂരിൽ റൺവേ റീടാറിങ് മേയ് ആദ്യവാരം പൂർത്തിയാകും
Local

കരിപ്പൂരിൽ റൺവേ റീടാറിങ് മേയ് ആദ്യവാരം പൂർത്തിയാകും

Perinthalmanna RadioDate: 25-02-2023കോഴിക്കോട് വിമാന താവളത്തിലെ റൺവേ റീ ടാറിങ് പുരോഗമിക്കുന്നു. മൂന്നു പാളികളായി നടത്തുന്ന ടാറിങ്ങിന്റെ ആദ്യ ഘട്ടമാണ് നടക്കുന്നത്. ഒന്നരക്കിലോമീറ്ററിലേറെ നീളത്തിൽ പൂർത്തിയായി. ആദ്യ ഘട്ടത്തിന് ശേഷം ഗ്ലാഡ് ഗ്രിഡ് വിരിച്ചാകും ടാറിങ് നടത്തുക.റൺവേയുടെ മധ്യ ഭാഗത്ത് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി വിമാനമിറക്കാനാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. മൊത്തം 2860 മീറ്റർ നീളമാണ് റൺവേയ്ക്കുള്ളത്. മേയ് ആദ്യവാരത്തോടെ റീ ടാറിങ് പൂർത്തിയാക്കാനാണ് ശ്രമം. 56 കോടി രൂപ ചെലവിട്ടാണ് റീ ടാറിങ് നടത്തുന്നത്. ജനുവരി 25-ഓടെയാണ് റീകാർപറ്റിങ് പ്രവൃത്തി ആരംഭിച്ചത്. 11 മാസമാണ് പൂർത്തീകരണത്തിന് വിമാനത്താവള അതോറിറ്റി സമയപരിധി നിശ്ചയിച്ചത്. നിശ്ചയിച്ചതിലും നേരത്തെ മേയിൽത്തന്നെ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് കരാർ ഏറ്റെടുത്ത എൻ.എസ്.സ...
കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി നിരത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പരിഹാരം
Kerala

കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി നിരത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പരിഹാരം

Perinthalmanna RadioDate: 24-02-2023കരിപ്പൂർ വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമി നിരത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പരിഹാരമായി. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൈമാറുന്ന ഭൂമിയില്‍ മണ്ണുനിരത്താനുള്ള ചെലവ് എയർപോർട്ട് അതോറിറ്റി വഹിക്കുമെന്ന് ഉറപ്പ് ലഭിച്ചു. എംപി അബ്ദുസമദ് സമദാനിയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം.റൺവേയോട് ചേർന്ന് റിസ ഏരിയ വർധിപ്പിക്കാൻ ഏറ്റെടുക്കുന്ന പതിനാലര ഏക്കർ ഭൂമി ആര് മണ്ണിട്ട് നിരത്തി എടുക്കുമെന്നായിരുന്നു തർക്കം. ഭൂമി ഏറ്റെടുത്ത് നൽകുന്ന സംസ്ഥാന സർക്കാർ മണ്ണിട്ട് നിരത്തണമെന്നായിരുന്നു വ്യോമയാന മന്ത്രാലയത്തിൻ്റെ നിലപാട്. നിരത്താനുള്ള ചിലവ് വഹിക്കേണ്ടത് വ്യോമയാന മന്ത്രാലയമാണന്ന തീരുമാനം കേരള സർക്കാരും കടുപ്പിച്ചതോടെയാണ് എംപി അബ്ദുസമദ് സമദാനി വിഷയം ലോക്സഭയിൽ ഉന്നയിച്ചത്. ഭൂമി ഏറ്റെടുത്ത് എത്രയും വേഗം കൈമാറുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണന്ന് വ്യോമ...
കരിപ്പൂരിലെ സ്വര്‍ണവേട്ടയില്‍ സെഞ്ചറിയടിച്ച് പൊലീസ്
Local

കരിപ്പൂരിലെ സ്വര്‍ണവേട്ടയില്‍ സെഞ്ചറിയടിച്ച് പൊലീസ്

Perinthalmanna RadioDate: 13-02-2023കരിപ്പൂർ വിമാന താവളത്തിൽ സ്വര്‍ണ വേട്ടയില്‍ സെഞ്ചറിയടിച്ച് പൊലീസ്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഒരു വര്‍ഷത്തിനിടെ പൊലീസ് റജിസ്റ്റർ ചെയ്തത് 100 കേസ്. തിങ്കളാഴ്ച രണ്ട് യാത്രക്കാരില്‍ നിന്നായി 97 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചതോടെയാണ് കേസുകളുടെ എണ്ണം സെഞ്ചറി തൊട്ടത്.42 കോടി രൂപ വിലമതിക്കുന്ന 80 കിലോ സ്വര്‍ണമാണ് എസ്പി എസ്.സുജിത് ദാസിന്‍റെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിനിടെ പിടിച്ചത്. കസ്റ്റംസ് പരിശോധന മറികടന്നെത്തിയവരാണ് പൊലീസ് വലയില്‍ കുടുങ്ങിയത് എന്നതും ശ്രദ്ധേയം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കി...
കരിപ്പൂരിൽ സാമൂഹികാഘാത പഠനം മൂന്നുമാസം കൊണ്ട് പൂർത്തിയാക്കുമെന്ന് മന്ത്രി
Kerala

കരിപ്പൂരിൽ സാമൂഹികാഘാത പഠനം മൂന്നുമാസം കൊണ്ട് പൂർത്തിയാക്കുമെന്ന് മന്ത്രി

Perinthalmanna RadioDate: 12-02-2023കോഴിക്കോട് വിമാന താവളത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം മൂന്നുമാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. ഇതിനായി വിദഗ്ധ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. അത് കഴിഞ്ഞാൽ ഭൂമി ഏറ്റെടുക്കൽ നടപടിയടക്കം ആറു മാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ഇക്കാര്യത്തിൽ പ്രദേശത്തെ ജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്നും മന്ത്രി വിശദീകരിച്ചു. മലപ്പുറത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര വ്യോമയാന മന്ത്രിയുടെ കത്ത് പ്രകാരം വ്യോമയാന മന്ത്രാലയം തന്നെ വിമാനത്താവള വികസനം നടപ്പാക്കുമെന്ന് സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുത്ത് കഴിഞ്ഞാൽ ബാക്കി നിർമാണ പ്രവൃത്തികൾ കേന്ദ്രം നോക്കുമെന്നും വി. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. ഭൂമിയേറ്റെടുക്കലിന...
കരിപ്പൂരിലെ റൺവേ റികാർപറ്റിങ് മേയിൽ പൂർത്തിയാകും; ഹജ്ജ് പുറപ്പെടൽ കേന്ദ്രത്തിന് പ്രതീക്ഷ
Kerala

കരിപ്പൂരിലെ റൺവേ റികാർപറ്റിങ് മേയിൽ പൂർത്തിയാകും; ഹജ്ജ് പുറപ്പെടൽ കേന്ദ്രത്തിന് പ്രതീക്ഷ

Perinthalmanna RadioDate: 11-02-2023കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിലെ റൺവേ റീകാർപറ്റിങ് പ്രവൃത്തി 100 ദിവസത്തിനകം പൂർത്തിയാകും. മേയ് മാസത്തിനകം റീകാർപറ്റിങ് പൂർത്തിയാക്കാനാണ് ശ്രമം. ഇതോടെ, ഈ വർഷം കരിപ്പൂരിൽ നിന്നും ഹജ്ജ് സർവിസ് നടക്കാനുള്ള പ്രതീക്ഷയേറി. ജനുവരി 25 ഓടെയാണ് റീകാർപറ്റിങ് പ്രവൃത്തി ആരംഭിച്ചത്. 11 മാസമാണ് സമയ പരിധി വിമാന താവള അതോറിറ്റി നിശ്ചയിച്ചത്. നിശ്ചയിച്ചതിലും നേരത്തെ മേയിൽ തന്നെ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് കരാർ ഏറ്റെടുത്ത എൻ.എസ്.സി കമ്പനി ടെക്നിക്കൽ വിഭാഗം ഡയറക്ടർ ആർ. കെ. അഗർവാൾ എം.കെ. രാഘവൻ എം.പിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.കമ്പനി ഡയറക്ടർ രജീന്ദർ സിങ്, മാനേജിങ് പാർട്ണർ നർബീർ സിങ് എന്നിവരുമായി നേരത്തെ നിരവധി തവണ എം.പി ചർച്ച നടത്തിയിരുന്നു. തുടക്കത്തിൽ നിർമാണ പ്രവൃത്തിക്ക് ആവശ്യമായ സാധനങ്ങൾ ലഭിക്കാൻ ഉണ്ടായിരുന്ന തടസ്സം നീങ്ങിയിട്ടുണ്ടെന്നും എം....
റിസ വികസനത്തിന് സ്ഥലമേറ്റെടുപ്പ്; സാമൂഹികാഘാത പഠനം 8ന് തുടങ്ങും
Local

റിസ വികസനത്തിന് സ്ഥലമേറ്റെടുപ്പ്; സാമൂഹികാഘാത പഠനം 8ന് തുടങ്ങും

Perinthalmanna RadioDate: 05-02-2023കോഴിക്കോട് വിമാന താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം 8ന് തുടങ്ങുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. സാമൂഹിക ആഘാത പഠനത്തിനു ശേഷം പ്രത്യേക വിദഗ്ധ സമിതി റിപ്പോർട്ട് പരിശോധിക്കും. ഇതും ഭൂഉടമകളുടെ ആശങ്കകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. ആരിൽ നിന്നും ബലമായി ഭൂമി ഏറ്റെടുക്കില്ലെന്നും പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന ഭൂവുടമകളുടെയും ജനപ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.എംഎൽഎമാരായ ടി.വി.ഇബ്രാഹിം, പി.അബ്ദുൽഹമീദ്, കലക്ടർ വി.ആർ.പ്രേംകുമാർ, അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് എൻ.എം.മെഹറലി, ഡപ്യൂട്ടി കലക്ടർമാരായ കെ.ശ്രീകുമാർ, കെ.ലത, തദ്ദേശ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ...
കരിപ്പൂർ വിമാനത്താവളം; ഭൂമിയേറ്റെടുക്കൽ പ്രതിസന്ധിയിൽ
Local

കരിപ്പൂർ വിമാനത്താവളം; ഭൂമിയേറ്റെടുക്കൽ പ്രതിസന്ധിയിൽ

Perinthalmanna RadioDate: 02-02-2023കരിപ്പൂർ വിമാനത്താവളം വികസനത്തിനായി ഭൂമിയേറ്റെടുക്കും മുമ്പ് നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ പ്രതിഷേധത്തിൽ സാമൂഹികാഘാത പഠനം മുടങ്ങിയതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ ഭരണകൂടം. ഡെപ്യൂട്ടി കളക്ടർ (എൽ.എ)​ മുഖേന സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ടിൽ മറുപടി ലഭിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളാനാണ് തീരുമാനം.പഠനം നടത്തുന്നതിനായി ജനുവരി 16ന് കരിപ്പൂരിലെത്തിയ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് അധികൃതരെ നാട്ടുകാർ തടഞ്ഞിരുന്നു. സഹായം തേടി പള്ളിക്കൽ,​ നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതികളെ സമീപിച്ചെങ്കിലും നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ സാമുഹികാഘാത പഠനം താത്കാലികമായി നിറുത്തിവച്ച് സംഘം മടങ്ങി. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ...
കരിപ്പൂരിൽ വിമാന സർവീസുകൾക്ക് ഇന്നു മുതല്‍ നിയന്ത്രണം
Local

കരിപ്പൂരിൽ വിമാന സർവീസുകൾക്ക് ഇന്നു മുതല്‍ നിയന്ത്രണം

Perinthalmanna RadioDate: 15-01-2023കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തിലെ റൺവേ നവീകരണജോലികൾക്ക് ഞായറാഴ്ച തുടക്കമാവും.ഇതോടെ കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾക്ക് നിയന്ത്രണം നിലവിൽവരും. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് റൺവേ അടച്ചിടുക. വൈകീട്ട് ആറുമുതൽ രാവിലെ 10 വരെയായിരിക്കും വിമാന സർവീസുകൾ ഉണ്ടാവുക.ഏതാനും ആഭ്യന്തരസർവീസുകൾ മാത്രമാണ് സമയമാറ്റം വരുത്തിയിരിക്കുന്നത്. അന്താരാഷ്ട സർവീസുകൾ നേരത്തേതന്നെ വൈകീട്ട്‌ ആറിനും രാവിലെ പത്തിനുമിടയിലാണ് നടക്കുന്നത്. ഇവയെ റൺവേ നവീകരണം ബാധിക്കില്ല.വിമാനത്താവള റൺവേ നവീകരണവുമായി ബന്ധപ്പെട്ട ആഘാത പഠനങ്ങൾക്കും ഞായറാഴ്ച തുടക്കമാവും. പള്ളിക്കൽ, നെടിയിരുപ്പ് പഞ്ചായത്തുകളിലായാണ് ആഘാതപഠനം നടത്തുന്നത്.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പഠനം. റൺവേക്ക് ഇരുവശങ്ങളിലുമായി റെസ നിർമ്മിക്കാനായി പതിനാലരയേക്കറാണ് ഏറ്റെടുക്കുന്...
റണ്‍വേ റീ സര്‍ഫേസിങ് ; കരിപ്പൂരില്‍ ജനുവരി 15 മുതല്‍ വിമാന സമയം പുനഃക്രമീകരിച്ചു
Kerala

റണ്‍വേ റീ സര്‍ഫേസിങ് ; കരിപ്പൂരില്‍ ജനുവരി 15 മുതല്‍ വിമാന സമയം പുനഃക്രമീകരിച്ചു

Perinthalmanna RadioDate: 11-01-2023കരിപ്പൂർ: റണ്‍വേ റീ സര്‍ഫേസിങ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ജനുവരി 15 മുതല്‍ ആറു മാസത്തേക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്നതും വിമാനത്താവളത്തില്‍ ഇറങ്ങുന്നതുമായ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു.  എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 വരെയാണ് റണ്‍വേ റീ സര്‍ഫേസിങ് ജോലികള്‍ നടക്കുക. ഈ സമയത്ത് റണ്‍വേ പൂര്‍ണ്ണമായും അടച്ചിടും. വൈകിട്ട് 6 മുതല്‍ രാവിലെ 10 വരെയുള്ള സമയത്ത് മാത്രമേ വിമാനങ്ങള്‍ക്ക് ഇറങ്ങാനും പുറപ്പെടാനും സാധിക്കൂ എന്നതിനാല്‍ യാത്രക്കാര്‍ പുതുക്കിയ സമയക്രമം പരിശോധിച്ച് ഉറപ്പു വരുത്തണമന്ന് വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് അറിയിച്ചു.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്...