Tag: Calicut Airport

കോഴിക്കോട്ട് ഹജ് പുറപ്പെടൽ കേന്ദ്രം: റൺവേ റീ കാർപറ്റിങ് വിലങ്ങാകുമോ എന്ന് ആശങ്ക
Kerala

കോഴിക്കോട്ട് ഹജ് പുറപ്പെടൽ കേന്ദ്രം: റൺവേ റീ കാർപറ്റിങ് വിലങ്ങാകുമോ എന്ന് ആശങ്ക

Perinthalmanna RadioDate: 04-01-2023കരിപ്പൂർ ∙ റൺവേ ബലപ്പെടുത്തുന്ന റീ കാർപറ്റിങ് ജോലിയിൽ തട്ടി ഹജ് വിമാന സർവീസ് കരിപ്പൂരിൽനിന്നു മാറിപ്പോകുമോ എന്ന് ആശങ്ക. തടസ്സങ്ങൾ മറികടക്കാൻ എയർപോർട്ട് അതോറിറ്റി ഏറെ മുന്നൊരുക്കം നടത്തേണ്ടിവരും. റീ കാർപറ്റിങ് ഈ മാസം 15നു തുടങ്ങുമെങ്കിലും ജുലൈയിൽ നടക്കുന്ന ഹജ് സർവീസിന് റൺവേ സന്നദ്ധമാകുമോ എന്നതാണു പ്രധാന ആശങ്ക. അല്ലെങ്കിൽ, വൈകിട്ട് ആറു മുതൽ പിറ്റേന്നു രാവിലെ 10 വരെയുള്ള സമയത്തിനുള്ളിൽ തീർഥാടകരെ കൊണ്ടുപോകാൻ വിമാനക്കമ്പനികൾ തയാറാകേണ്ടിവരും. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ റൺവേ അടിച്ചിടുന്നുണ്ട്. രണ്ടും നടന്നില്ലെങ്കിൽ ഹജ് വിമാന സർവീസ് ഇത്തവണയും കരിപ്പൂരിനു നഷ്ടപ്പെട്ടേക്കാം.ഈ വർഷത്തെ ഹജ് വിമാന സർവീസിനു കോഴിക്കോട് വിമാനത്താവളവും കരട് പട്ടികയിൽ ഉൾപ്പെട്ടത് പ്രതീക്ഷ നൽകുന്നുണ്ട്. തീർഥാടകർക്കു സമീപത്തെ വിമാനത്താവളത്തിൽനിന്ന് ഹജ് യാത്ര സാധ്യമാക്കുകയെ...
കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി
Local

കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി

Perinthalmanna RadioDate: 25-12-2022കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായി. റൺവേ വികസനത്തിനും റൺവേ എൻഡ് സേഫ്റ്റി ഏരിയ (ആർ.ഇ.എസ്.എ.) വർധിപ്പിക്കാനുമായി 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ അതിർത്തി അടയാളപ്പെടുത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്.നിലവിലെ റൺവേയുടെ പടിഞ്ഞാറ് പള്ളിക്കൽ വില്ലേജിൽ ഉൾപ്പെടുന്ന ഏേഴക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ 74 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ. ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരത്തിനു പുറമെ പുനരധിവാസവും പുനഃസ്ഥാപനവും ഉറപ്പുവരുത്തുന്നതാണ് നിയമം. നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണിവിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങൾക്ക് കെട്ടിടവിലയുടെ ഇരട്...
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്രം
Local

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്രം

Perinthalmanna RadioDate: 15-12-2022ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റൺവേയുടെ ഇരു വശവും സുരക്ഷിത മേഖല നിർമിക്കാൻ ആവശ്യമായ ഭൂമി നിരപ്പാക്കി നൽകാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനം ഇതിനോട് സഹകരിക്കുന്നില്ല.അതിനാൽ സുരക്ഷിത മേഖലക്കായി റൺവേയുടെ നീളം കുറയ്‌ക്കേണ്ടി വരുമെന്നും കേന്ദ്രം അറിയിച്ചു. വിമാനാപകടത്തെ തുടർന്ന് രൂപീകരിച്ച കമ്മിറ്റിയാണ് റൺവെയ്ക്ക് ഇരു വശവും സുരക്ഷിത മേഖല നിർമ്മിക്കാൻ ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് വരുന്ന ചെലവ് തങ്ങള്‍ വഹിക്കാമെന്നാണ് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. കരിപ്പൂരിന്റെ ഒരു പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് കേന്ദ...
കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വെട്ടിച്ചുരുക്കാതെ റെസ നിർമിക്കും
Local

കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വെട്ടിച്ചുരുക്കാതെ റെസ നിർമിക്കും

Perinthalmanna RadioDate: 13-12-2022കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വെട്ടിച്ചുരുക്കാതെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമാണം നടത്താൻ എയർപോർട്ട് അതോറിറ്റി തീരുമാനിച്ചു. വിമാനത്താവള ഉപദേശക സമിതി ചെയർമാൻ എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യാണ് ഇക്കാര്യം അറിയിച്ചത്.റൺവേയുടെ രണ്ടറ്റത്തുമുള്ള റെസ നിർമാണവും അതിനോട് അനുബന്ധമായ മണ്ണ് നിരത്തലും നടത്താനാണ് അതോറിറ്റി തീരുമാനിച്ചത്. ഇതു സംബന്ധിച്ച സന്ദേശം എയർപോർട്ട് അതോറിറ്റിയിൽ നിന്ന് കോഴിക്കോട് വിമാനത്താവള അധികൃതർക്ക് ലഭിച്ചതായും സമദാനി പറഞ്ഞു. എത്രയും പെട്ടെന്ന് നിർമാണം തുടങ്ങാനുള്ള സാങ്കേതിക കാര്യങ്ങൾ ഏകോപിപ്പിക്കാൻ എയർപോർട്ട് ഡയറക്ടറെ ചുമതലപ്പെടുത്തി.റൺവേ വെട്ടിച്ചുരുക്കാതെയുള്ള നിർമാണപ്രവർത്തനത്തിനായി എം.പി. സമ്മർദം ചെലുത്തിയിരുന്നു. റൺവേ വെട്ടിച്ചുരുക്കുന്ന നടപടിയിലേക്കു പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാർലമെന്റിന്റെ നടപ...
കോഴിക്കോട് വിമാനത്താവളം റൺവേ വെട്ടിച്ചുരുക്കാതെ വികസിപ്പിക്കുമെന്ന് വിമാനത്താവള അതോറിറ്റി
Kerala, Local

കോഴിക്കോട് വിമാനത്താവളം റൺവേ വെട്ടിച്ചുരുക്കാതെ വികസിപ്പിക്കുമെന്ന് വിമാനത്താവള അതോറിറ്റി

Perinthalmanna RadioDate: 30-11-2022ന്യൂഡൽഹി: റൺവേ വെട്ടിച്ചുരുക്കാതെ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുവേണ്ട എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ സഞ്ജീവ് കുമാർ. ഡിസംബർ അവസാനത്തോടെ തടസ്സങ്ങൾ നീക്കി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള നല്ല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സാങ്കേതികതടസ്സങ്ങൾ നീക്കാൻ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ എയർപോർട്ട് അതോറിറ്റി നടത്തുന്നുണ്ട്‌.വിമാനത്താവള ഉപദേശകസമിതി ചെയർമാൻ കൂടിയായ എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എയർപോർട്ട്‌ വികസനവുമായി ബന്ധപ്പെട്ട് വിശദമായ നിവേദനം എം.പി. എയർപോർട്ട് അതോറിറ്റിക്ക് നൽകി.റൺവേ വെട്ടിച്ചുരുക്കരുതെന്നും സാങ്കേതികതടസ്സങ്ങളുടെപേരിൽ വികസനം തടസ്സപ്പെടരുതെന്നും സമദാനി ആവശ്യപ്പെട്ടു. റൺവേ വെട്ടിച്ചുരുക്കാനുള്ള നീക...
റൺവേ റീ കാർപറ്റിങ്; ജനുവരി 15 മുതൽ കരിപ്പൂരിൽ രാത്രി സർവീസുകൾ മാത്രം
Local

റൺവേ റീ കാർപറ്റിങ്; ജനുവരി 15 മുതൽ കരിപ്പൂരിൽ രാത്രി സർവീസുകൾ മാത്രം

Perinthalmanna RadioDate: 29-11-2022കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവള റൺവേയുടെ റീ കാർപറ്റിങ് ജോലികൾക്ക് അനുമതിയായി. ജനുവരി 15ന് പണി തുടങ്ങും. ഈ സമയത്ത് വിമാന സർവീസുകൾ രാത്രി മാത്രമാക്കും. ഇതിന് അനുസരിച്ച് സർവീസുകൾ പുനഃക്രമീകരിക്കും. അതേസമയം, റിസ നീളം കൂട്ടുന്നതിനു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. റീ കാർപറ്റിങ് ജോലികൾക്ക് കരാർ ലഭിച്ചത് ഡൽഹി ആസ്ഥാനമായ കമ്പനിക്കാണ്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി കരാറിന് അംഗീകാരം നൽകുന്ന പ്രക്രിയയാണു ഇപ്പോൾ പൂർത്തിയായത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വിമാനത്താവളം സന്ദർശിച്ചു. സാധന സാമഗ്രികൾ എത്തിച്ചു തുടങ്ങി. റൺവേ റീ കാർപറ്റിങ്ങും സെൻട്രൽ ലൈറ്റിങ് സംവിധാനവും ഉൾപ്പെടെ 57.6 കോടി രൂപയുടെ ജോലികൾക്കാണ് കരാർ നൽകിയിട്ടുള്ളത്. നിലവിലെ റൺവേയുടെ നീളം കുറയ്ക്കില്ല. 2.8 കിലോമീറ്റർ റീ കാർപറ്റ് ചെയ്യും. ഈ ഏരിയയിൽ സെൻട്രൽ ലൈ...
കരിപ്പൂർ വിമാനത്താവള വികസനം; തടസ്സമാകുന്നത് നിസ്സാര തർക്കം
Kerala, Local

കരിപ്പൂർ വിമാനത്താവള വികസനം; തടസ്സമാകുന്നത് നിസ്സാര തർക്കം

Perinthalmanna RadioDate: 27-11-2022മലപ്പുറം : കരിപ്പൂർ വിമാനത്താവള വികസനത്തിനു തടസ്സമാകുന്നത് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിസ്സാര തർക്കം. ഇരു വിഭാഗവും സ്വന്തം നിലപാടുകൾ ആവർത്തിക്കുമ്പോൾ വിമാന താവളത്തിന്റെ ചിറകരിയാനുള്ള നീക്കങ്ങളും സജീവമാകുന്നു. റൺവേ വികസനത്തിനായി 14.5 ഏക്കർ ഭൂമിയേറ്റെടുത്ത് നൽകാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്ഥലം ഏറ്റെടുത്തു നൽകാൻ സർക്കാർ തയാറാണ്. എന്നാൽ, റൺവേക്കു സമമായി ഇതു നിരപ്പാക്കി നൽകണമെന്ന ആവശ്യം കൂടി കേന്ദ്രം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നാണു സംസ്ഥാന നിലപാട്. സ്ഥലം ഏറ്റെടുക്കേണ്ടതു സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്.ഇതിനായി തിരക്കിട്ട നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ, സർവേയുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കണമെങ്കിൽ 50 ലക്ഷം കണ്ടിൻജൻസി ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കണം. ഇത് ഇതുവരെയുണ്ടായിട്...
പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള 50 ലക്ഷം അനുവദിച്ചില്ല; കരിപ്പൂർ‌ ഭൂമിയേറ്റെടുക്കൽ നിലച്ചു
Local

പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള 50 ലക്ഷം അനുവദിച്ചില്ല; കരിപ്പൂർ‌ ഭൂമിയേറ്റെടുക്കൽ നിലച്ചു

Perinthalmanna RadioDate: 16-11-2022മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി സർവേയും പരിസ്ഥിതി ആഘാത പഠനവും നടത്താനുള്ള 50 ലക്ഷം രൂപ അനുവദിക്കുന്നത് നീളുന്നു. ഈ തുക ഗതാഗത വകുപ്പ് റവന്യൂവകുപ്പിന് നൽകിയാലേ ഭൂമിയേറ്റെടുക്കലിലേക്ക് പ്രവേശിക്കാനാവൂ. വിമാനത്താവള അതോറിറ്റിക്ക് ഡിസംബർ 31നകം ഭൂമിയേറ്റെടുത്ത് നൽകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചിരുന്നു. നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു.പ്രാരംഭ പ്രവൃത്തികൾക്കുള്ള 50 ലക്ഷം അനുവദിച്ചാൽ ഭൂമിയേറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരവും സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരും. ഭൂമിയേറ്റെടുക്കാൻ 130 കോടിയോളം വേണം. ഭൂമിക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് എയർപോർട്ട് അതോറിറ്റി സംസ്ഥാന സർ‌ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മുന്നിലുള്ള ഫയലിൽ...
കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീ സിഗ്നേച്ചർ സ്റ്റോർ പ്രവർത്തനമാരംഭിച്ചു
Local

കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീ സിഗ്നേച്ചർ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

Perinthalmanna RadioDate: 10-11-2022കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചതോടെ കുടുംബശ്രീ ബ്രാന്റ് ലോകത്തിന് മുന്നിലേക്ക് തുറന്ന കിളിവാതിലായതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീയുടെ ഉത്പന്ന വിപണനശാല സിഗ്നേച്ചർ സ്റ്റോർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീക്ക് ചിറക് മുളച്ച് പറക്കാറായെന്നും ഖ്യാതി അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേ​ന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക്​ കീഴിൽ സംസ്ഥാനത്ത്​ ആദ്യമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബ​ശ്രീ ആരംഭിക്കുന്ന ഉത്പന്ന വിപണന ശാലയാണ് ഇത്.വിമാനത്താവള അതോറിറ്റിക്ക്​ കീഴിലെ വിമാനത്താവളങ്ങളിലാണ്​ സ്വാശ്ര​യ...
ഒരു മാസത്തിനിടെ കരിപ്പൂരിൽ നിന്ന് പിടിച്ചത് 13.5 കോടിയുടെ സ്വർണ്ണം
Kerala, Local

ഒരു മാസത്തിനിടെ കരിപ്പൂരിൽ നിന്ന് പിടിച്ചത് 13.5 കോടിയുടെ സ്വർണ്ണം

Perinthalmanna RadioDate: 09-11-2022ഒരു മാസത്തിനിടെ കരിപ്പൂരിൽ പിടികൂടിയത് പതിമൂന്നര കോടിയോളം രൂപയുടെ കള്ളക്കടത്ത് സ്വർണ്ണം. 26.81 കിലോഗ്രാം സ്വർണ്ണവുമായി 24 പേർ പിടിയിലായി. ഇതിൽ 22.27 കിലോഗ്രാം സ്വർണ്ണവും കരിപ്പൂർ വിമാനത്താവളത്തിന് അകത്ത് വച്ച് കസ്റ്റംസ് പിടികൂടിയതാണ്. 4.54 കിലോഗ്രാം സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസും പിടികൂടി. കസ്റ്റംസിന്റെ പരിശോധന വെട്ടിച്ച് പുറത്തുകടത്തുന്ന സ്വർണ്ണമാണ് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പിടികൂടുന്നത്. സ്വർണ്ണ കാരിയർമാരിൽ ഭൂരിഭാഗവും 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്. ഒരുകിലോ സ്വർണ്ണം കടത്തിയാൽ അര ലക്ഷം രൂപ മുതലാണ് പ്രതിഫലം. വിമാന ടിക്കറ്റ്,​ വിസ,​ താമസച്ചെലവുകൾ എന്നിവ സ്വർണ്ണക്കടത്ത് സംഘം വഹിക്കും. അബൂദാബി,​ ഷാർജ്ജ,​ ദുബായ്,​ ബഹറൈൻ,​ മസ്ക്കറ്റ്,​ ജിദ്ദ,​ ദോഹ എന്നിവിടങ്ങളിൽ നിന്നാണ് ഇക്കാലയളവിൽ സ്വർണ്ണം കടത്തിയത്.233 ഗ്രാം തൂക്കമ...