കരിപ്പൂർ വിമാന താവളത്തിലേക്ക് സർവീസ് നടത്താൻ കെഎസ്ആർടിസി
Perinthalmanna RadioDate: 04-11-2022കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിലേക്ക് കെഎസ്ആർടിസി ബസ് ദിവസവും 4 സർവിസുകൾ നടത്തും. കോഴിക്കോട്- പാലക്കാട് റൂട്ടിൽ ഓടുന്ന ബസുകളിൽ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള 2 ട്രിപ്പ് വീതമാണ്. വിമാന താവളത്തിൽ എത്തുക. 5 മിനിറ്റ് ഇവിടെ നിർത്തിയിടും.കോഴിക്കോട്ട് നിന്നു പുലർച്ചെ 4.30നു പുറപ്പെടുന്ന ബസ് 5.15ന് വിമാന ത്താവളത്തിൽ എത്തും. 5.20 ന് പാലക്കാട്ടേക്ക് പുറപ്പെടും. രാത്രി 11.15നുള്ള ബസ് 12ന് വിമാന താവളത്തിൽ എത്തി 12.05നു പാലക്കാട്ടേക്കു പുറപ്പെടും.പാലക്കാട്ട് നിന്ന് രാത്രി 7.40ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ബസ് രാത്രി 11ന് വിമാന താവളത്തിൽ എത്തി 11.05ന് കോഴിക്കോട്ടേക്ക് പുറപ്പെടും. പാലക്കാട്ട് നിന്ന് രാത്രി ഒമ്പതിന് പുറപ്പെടുന്ന ബസ് 12.20നു വിമാന താവളത്തിൽ എത്തി 12.25 നു പുറപ്പെടും. ഈ രീതിയിൽ ക്രമീകരിച്ച് 4 സർവീസുകളും അടുത്ത ദിവസം...



