Tag: Camera on Bus

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി
Kerala

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി

Perinthalmanna RadioDate: 30-06-2023ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി മൂന്നു മാസം കൂടി നീട്ടി. ജൂൺ 30ന് മുൻപ് സ്ഥാപിക്കണം എന്നായിരുന്നു നിർദേശം. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദേശം. സമയം നീട്ടി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടിരുന്നു.സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ, കെഎസ്ആർടിസി ഉൾപ്പെടെ സംസ്ഥാനത്ത് ഓടുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28ന് മുൻപ് ക്യാമറകള്‍ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പലതവണ മാറ്റിയാണ് ഇപ്പോൾ സെപ്റ്റംബർ 30ൽ എത്തിയിരിക്കുന്നത്. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------...
ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി
Kerala

ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

Perinthalmanna RadioDate: 31-03-2023സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകളുടെ ദൗർലഭ്യവും കൂടുതല്‍ ക്യാമറകള്‍ ആവശ്യം വന്നപ്പോള്‍ കമ്പനികൾ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ക്യാമറ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുവാൻ കൂടുതൽ സമയം വേണമെന്നതും പരിഗണിച്ചാണ് തീയതി നീട്ടിയത്.സ്റ്റേജ് കാരിയേജുകൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകൾക്കും കോൺടാക്ട് കാരിയേജുകൾക്കും ക്യാമറകൾ നിർബന്ധമാക്കാനും തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി മാർച്ച് 31വരെയായിരുന്നു..................................................
ക്യാമറ സ്ഥാപിക്കണമെന്ന നിർദേശം അപ്രായോഗികം; സർവീസുകൾ നിർത്തിവെക്കുമെന്ന് ബസുടമകൾ
Local

ക്യാമറ സ്ഥാപിക്കണമെന്ന നിർദേശം അപ്രായോഗികം; സർവീസുകൾ നിർത്തിവെക്കുമെന്ന് ബസുടമകൾ

Perinthalmanna RadioDate: 17-02-2023സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ഫെബ്രുവരി 28നകം ക്യാമറകൾ സ്ഥാപിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് ക്യാമറ വാങ്ങി നൽകണം എന്നാണ് ബസുടമകളുടെ ആവശ്യം. നേരത്തെ പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകും എന്നായിരുന്ന സർക്കാർ പറഞ്ഞിരുന്നത്. അതോടൊപ്പം ക്യാമറ സ്ഥാപിക്കൽ, ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയത്തേക്ക് നീട്ടണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. അനുകൂല നടപടി ഇല്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു.സ്വകാര്യ ബസുകളിലും ഈ മാസം 28 ന് മുമ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിര്‍ദേശിച്ചിരുന്നു. സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന്‍റെ ചിലവില്‍...
ബസുകളിൽ ക്യാമറ സ്ഥാപിക്കൽ; സാവകാശം വേണമെന്ന് ബസുടമകൾ
Local

ബസുകളിൽ ക്യാമറ സ്ഥാപിക്കൽ; സാവകാശം വേണമെന്ന് ബസുടമകൾ

Perinthalmanna RadioDate: 16-02-2023മലപ്പുറം: സ്വകാര്യ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ സാവകാശം വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കേരളത്തിലെ ബസുകളിൽ 28-ന് മുമ്പായി ക്യാമറ സ്ഥാപിക്കണമെന്നത് പ്രായോഗികമല്ല. 14 -ന് റോഡ് നികുതി അടച്ച ബസുടമകൾക്ക് ക്യാമറ സ്ഥാപിക്കാൻ 28 -നകം പണം കണ്ടെത്തുക പ്രയാസമാണ്. ധൃതിപിടിച്ച് സ്ഥാപിക്കുന്ന ക്യാമറകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിയില്ല. പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ട്. അവ കൃത്യതയോടെ പ്രവർത്തിക്കാതിരുന്നാൽ മോട്ടോർവാഹന വകുപ്പ് ബസുകളിൽ പരിശോധന നടത്തി പിഴ ചുമത്തുന്ന അവസ്ഥ ഉണ്ടാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് ഗതാഗതമന്ത്രിക്ക് സംഘടന നിവേദനം നൽകി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------...