പഴയ ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തന രഹിതം
Perinthalmanna RadioDate: 27-04-2023ട്രാഫിക് സുരക്ഷയുടെ ഭാഗമായി പോലീസും മോട്ടോർവാഹന വകുപ്പും സ്ഥാപിച്ച ക്യാമറകളിൽ പലതും പ്രവർത്തന രഹിതം. റോഡ് നവീകരണവും അറ്റകുറ്റപ്പണി കരാർ അവസാനിച്ചതും കാരണം ക്യാമറകളിൽ പകുതിയോളമേ പ്രവർത്തിക്കുന്നുള്ളൂ. ഇവയിൽ ഭൂരിഭാഗവും സ്ഥാപിച്ചത് കെൽട്രോണാണ്.കൂടാതെ പോലീസും കെൽട്രോണുമായി ചേർന്ന് ആയിരത്തോളം ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കവുമുണ്ട്. സംസ്ഥാനത്തുടനീളം മോട്ടോർവാഹന വകുപ്പിനുവേണ്ടി കെൽട്രോൺ 240 ഓട്ടോമേറ്റഡ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനമൊരുക്കിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം ഉൾപ്പെടെയായിരുന്നു ഇത്. ഇതിനായി സ്ഥാപിച്ച ക്യാമറകളിൽ പകുതിയിൽ താഴെമാത്രമേ പ്രവർത്തിക്കുന്നുള്ളൂ.സംസ്ഥാന പോലീസും നിരത്തുകളിൽ ഓട്ടോമാറ്റിക് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി 115 ക്യാമറകൾ സ്ഥാപിച്ചിരുന്നു. പിന്നീട് സുരക്ഷയ്ക്കും ട്രാഫിക് നിയന്ത്രണത്തിനു...



