Tag: Camera on Shop

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ ക്യാമറ നിർബന്ധമാക്കുന്നു
Kerala, Local

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ ക്യാമറ നിർബന്ധമാക്കുന്നു

Perinthalmanna RadioDate: 21-11-2022സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിരീക്ഷണ ക്യാമറ നിർബന്ധമാക്കാൻ സർക്കാർ നിയമ ഭേദഗതിക്കൊരുങ്ങുന്നു. പഞ്ചായത്ത്, മുനിസിപ്പൽ, പോലീസ് നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസിലെയും മോട്ടോർ വാഹന വകുപ്പുകളിലെയും നാറ്റ്പാക്കിലെയും ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ എല്ലാ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കാൻ ഉടൻ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. കേടായവ നന്നാക്കും. പഴയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത ക്യാമറകൾ മാറ്റി ആധുനികക്യാമറകൾ സ്ഥാപിക്കും. അതിവേഗം, ട്രാഫിക്‌ നിയമ ലംഘനങ്ങൾ എന്നിവ നിരീക്ഷിക്കുന്ന പോലീസ് ക്യാമറകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്.വേങ്ങര ഓൺലൈൻനിശ്ചിത എണ്ണത്തിന് മുകളിൽ ഉപഭോക്താക്കൾ എത്...