മങ്കട സിഎച്ച് സെന്ററിന് മുപ്പത് ലക്ഷം രൂപ കൈമാറി
Perinthalmanna RadioDate: 23-09-2023മങ്കട: മങ്കടയിൽ നിർമ്മിക്കുന്ന സി എച്ച് സെന്ററിന് വേണ്ടി റിയാദ് മങ്കട നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റി സ്വരൂപ്പിച്ച മുപ്പത് ലക്ഷം രൂപ കൈമാറി. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ ആദരണീയനായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് ഫണ്ട് മങ്കട സി എച്ച് സെന്റർ ഭാരവാഹികൾക്ക് കൈമാറിയത്.നിർമ്മാണം പൂർത്തിയാവുന്ന സി എച്ച് സെന്റർ അത്യാധുനിക സൗകര്യങ്ങളോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഡയാലിസിസ്, ഫിസിയോ തെറാപ്പി, ഫാർമസി, ഹൈട്ടക് മെഡിക്കൽ ലബോറട്ടറി, ആംബുലൻസ് സർവ്വീസ് തുടങ്ങി പാവപ്പെട്ട രോഗികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പ് നൽകുന്ന മങ്കട സി എച്ച് സെന്റർ ആരോഗ്യ രംഗത്തും ജീവ കാരുണ്യ രംഗത്തും വലിയ മാതൃകയാവുകയാണ്. അത്യാധുനിക മെഡിക്കൽ ലബോറട്ടറിയുടെ പൂർണ്ണമായ സജ്ജീകരണം റിയാദ് കമ്മിറ്റിയാണ് ഏറ്റെടുത്തിട്ടുള്ളത്.സെന്ററിന്റെ നിർമ്മാണാരംഭം മുതൽ റിയാദ് മങ്കട മണ്ഡലം കെഎംസിസ...



