Tag: Chandrayan 3

ചന്ദ്രനെ തൊടാൻ ഇന്ത്യ; ചന്ദ്രയാൻ 3 വിക്ഷേപിച്ചു
India

ചന്ദ്രനെ തൊടാൻ ഇന്ത്യ; ചന്ദ്രയാൻ 3 വിക്ഷേപിച്ചു

Perinthalmanna RadioDate: 14-07-2023ശ്രീഹരിക്കോട്ട: 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ ചിറകിലേറ്റി ചന്ദ്രയാൻ മൂന്ന് കുതിച്ചുയര്‍ന്നു. ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണതറയില്‍ നിന്ന് വിക്ഷേപണ വാഹനമായ എല്‍.വി.എം 3 റോക്കറ്റിലാണ് ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി വിക്ഷേപിച്ചത്. ഇതോടെ ഐ.എസ്.ആര്‍.ഒയുടെ 40 ദിവസം നീണ്ടു നില്‍ക്കുന്ന മൂന്നാം ചാന്ദ്രദൗത്യത്തിന് തുടക്കമായി.ചന്ദ്രയാൻ മൂന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലാണ് എല്‍.വി.എം 3 റോക്കറ്റ് എത്തിക്കുക. ആഗസ്റ്റ് 24നാണ് ദൗത്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്. ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്, ചന്ദ്രന്‍റെ മണ്ണിലൂടെയുള്ള റോവറിന്‍റെ സഞ്ചാരം, ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള ശാസ്ത്രീയ പരീക്ഷണങ്ങള്‍ എന്നിവയാണ് മൂന്നാം ദൗത്യത്തിലുള്ളത്....