ചെമ്മാണിയോട് ബൈപ്പാസ് റോഡിൽ സ്പീഡ് ഡിവൈഡറുകൾ അപകടമുണ്ടാക്കുന്നു
Perinthalmanna RadioDate: 05-04-2023മേലാറ്റൂർ: ചെമ്മാണിയോട് ബൈപ്പാസ് റോഡിൽ വാഹനങ്ങൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്താൻ സ്ഥാപിച്ച സ്പീഡ് ഡിവൈഡറുകൾ ഗതാഗത്തിന് ഭീഷണിയാകുന്നതായി പരാതി. റോഡരികിലുള്ള മമ്പഉൽ ഇസ്‌ലാം ഹയർസെക്കൻഡറി മദ്രസയ്ക്കു മുന്നിലാണ് കുട്ടികളുടെ സുരക്ഷകൂടി കണക്കിലെടുത്ത് സ്പീഡ് ഡിവൈഡറുകൾ വെച്ചിട്ടുളളത്.എന്നാൽ റോഡിന്റെ ഇരുവശത്തുമുള്ള വളവ് നിവർന്നുവരുന്ന ഭാഗത്താണ് ഡിവൈഡറുകൾ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ദൂരെനിന്ന് ഇവ ഡ്രൈവർമാരുടെ കണ്ണിൽപ്പെടില്ല. ഈയിടെ റബ്ബറൈസ് ചെയ്ത് നവീകരിച്ച റോഡായതിനാൽ മിക്കവാഹനങ്ങളും അത്യാവശ്യം വേഗത്തിലാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. തീർത്തും പ്രതീക്ഷിക്കാത്ത സ്ഥലത്ത് ഡിവൈഡറുകൾ ഉള്ളതുകാരണം പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട അവസ്ഥയാണ്.ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. മദ്രസയിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടിയാണ...









